സി-ടെറ്റിന് അപേക്ഷ ക്ഷണിച്ചു
text_fields
ഒന്നു മുതല്‍ ഏഴു വരെയുള്ള ക്ളാസുകളിലെ അധ്യാപന അഭിരുചി പരിശോധിക്കാനായി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജുക്കേഷന്‍ നടത്തുന്ന സെന്‍ട്രല്‍ ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റിന് (സി-ടെറ്റ്) അപേക്ഷ ക്ഷണിച്ചു. കേന്ദ്രീയ വിദ്യാലയങ്ങളിലും കേന്ദ്ര സര്‍ക്കാറിന് കീഴിലുള്ള സ്ഥാപനങ്ങളിലും അധ്യാപകരാകാനുള്ള യോഗ്യതാ പരിശോധനയാണിത്. 2016 ഫെബ്രുവരി 21നാണ് പരീക്ഷ. ഡിസംബര്‍ 28 വരെ അപേക്ഷിക്കാം.
ഒന്നു മുതല്‍ അഞ്ചു വരെ ഒരു പരീക്ഷയും (പേപ്പര്‍ 1) ആറ് മുതല്‍ എട്ടു വരെ ഒരു പരീക്ഷ (പേപ്പര്‍ 2)യുമായിരിക്കും. പേപ്പര്‍ രണ്ട് രാവിലെ 9.30 മുതല്‍ 12 വരെയും പേപ്പര്‍ ഒന്ന് 2 മുതല്‍ 4.30 വരെയും നടക്കും. മള്‍ട്ടിപ്ള്‍ ചോയ്സ് ചോദ്യങ്ങളായിരിക്കും. നെഗറ്റിവ് മാര്‍ക്ക് ഇല്ല. കേരളത്തില്‍ എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം എന്നീ കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുക.
യോഗ്യത: ഒന്നു മുതല്‍ നാലു വരെ- 50 ശതമാനം മാര്‍ക്കോടെ പ്ളസ് ടു, രണ്ടു വര്‍ഷത്തെ എലിമെന്‍ററി എജുക്കേഷന്‍ ഡിപ്ളോമ/45 ശതമാനം മാര്‍ക്കോടെ പ്ളസ് ടു, എന്‍.സി.ടി.ഇ നിയമാനുസൃത എലിമെന്‍ററി എജുക്കേഷന്‍ ഡിപ്ളോമ/50 ശതമാനം മാര്‍ക്കോടെ പ്ളസ് ടു, നാലുവര്‍ഷത്തെ ബാച്ലര്‍ ഓഫ് എലിമെന്‍ററി എജുക്കേഷന്‍/50 ശതമാനം മാര്‍ക്കോടെ പ്ളസ് ടു, സ്പെഷല്‍ എജുക്കേഷന്‍ ഡിപ്ളോമ/ബിരുദവും എലിമെന്‍ററി എജുക്കേഷനില്‍ രണ്ടു വര്‍ഷ ഡിപ്ളോമയും.
ക്ളാസ് അഞ്ചു മുതല്‍ എട്ടു വരെ- ബിരുദവും എലിമെന്‍ററി എജുക്കേഷനില്‍ രണ്ടു വര്‍ഷ ഡിപ്ളോമ/50 ശതമാനം മാര്‍ക്കോടെ ബിരുദവും ബി.എഡും/45 ശതമാനം മാര്‍ക്കോടെ ബിരുദവും എന്‍.സി.ടി.ഇ അംഗീകൃത ബി.എഡും/50 ശതമാനം മാര്‍ക്കോടെ പ്ളസ് ടുവും നാലു വര്‍ഷത്തെ ബാച്ലര്‍ ഇന്‍ എലിമെന്‍ററി എജുക്കേഷന്‍, 50 ശതമാനം മാര്‍ക്കോടെ പ്ളസ് ടുവും നാലു വര്‍ഷ ബി.എ/ബി.എഡ്/ബി.എസ്സി.എഡ്/50 ശതമാനം മാര്‍ക്കോടെ ബിരുദവും ഒരു വര്‍ഷത്തെ സ്പെഷല്‍ എജുക്കേഷന്‍ ബി.എഡും.
അപേക്ഷാ ഫീസ്: ജനറല്‍/ഒ.ബി.സി ഒരു പേപ്പറിന് 600, രണ്ട് പേപ്പറിന് 1000, എസ്.സി, എസ്.ടി, ഭിന്നശേഷിക്കാര്‍ ഒരു പേപ്പര്‍ 300, രണ്ട് പേപ്പര്‍ 500.
ക്രെഡിറ്റ്, ഡെബിറ്റ്, പേമെന്‍റ് ഗേറ്റ് വേ ഉപയോഗിച്ച് ഫീസ് അടക്കാം.
അപേക്ഷിക്കേണ്ട വിധം: www.ctet.nic.in വെബ്സൈറ്റില്‍ ‘Apply Online’ എന്ന ലിങ്ക് വഴി അപേക്ഷിക്കാം. പുതിയ പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും ഒപ്പും അപേക്ഷക്കൊപ്പം സ്കാന്‍ ചെയ്ത് ചേര്‍ക്കണം. അപേക്ഷയുടെ പകര്‍പ്പ് സൂക്ഷിക്കണം. തപാലില്‍ അയക്കേണ്ടതില്ല. വിശദ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
