റെയിൽവേയിൽ അധ്യാപകരടക്കം വിവിധ തസ്തികകളിൽ 1036 ഒഴിവുകൾ
text_fieldsറെയിൽവേയിൽ അധ്യാപകരടക്കം വിവിധ തസ്തികകളിലേക്ക് നിയമനത്തിനായി റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് അപേക്ഷകൾ ക്ഷണിച്ചു. (കേന്ദ്രീകൃത തൊഴിൽ വിജ്ഞാപനം (CEN) നമ്പർ 07/2024. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം https://www.rrbthiruvananthapuram.gov.in/, www.rrbchennai.gov.in വെബ്സൈറ്റുകളിൽ. ദേശീയതലത്തിൽ വിവിധ റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡുകളുടെ കീഴിലായി ആകെ 1036 ഒഴിവുകളാണുള്ളത്.
തസ്തിക തിരിച്ചുള്ള ഒഴിവുകൾ ചുവടെ:
ബിരുദാനന്തര ബിരുദ അധ്യാപകർ -വിവിധ വിഷയങ്ങളിലായി 187 ഒഴിവുകൾ; സയന്റിഫിക് സൂപ്പർവൈസർ (എർഗണോമിക്സും പരിശീലനവും) 3. പരിശീലനം നേടിയ ബിരുദ അധ്യാപകർ -വിവിധ വിഷയങ്ങളിലായി -338, ചീഫ് ലോ അസിസ്റ്റന്റ് -54, പബ്ലിക് പ്രോസിക്യൂട്ടർ -20, ഫിസിക്കൽ ട്രെയിനിങ് ഇൻസ്ട്രക്ടർ (ഇംഗ്ലീഷ് മീഡിയം)-18, സയന്റിഫിക് അസിസ്റ്റന്റ്/ ട്രെയിനിങ് -2
ജൂനിയർ ട്രാൻസ്ലേറ്റർ/ ഹിന്ദി- 130, സീനിയർ പബ്ലിസിറ്റി ഇൻസ്പെക്ടർ -3, സ്റ്റാഫ് ആൻഡ് വെൽഫെയർ ഇൻസ്പെക്ടർ -59, ലൈബ്രേറിയൻ -10, സംഗീത അധ്യാപിക (വനിത) -3, പ്രൈമറി റെയിൽവേ അധ്യാപകർ വിവിധ വിഷയങ്ങളിലായി -188, അസിസ്റ്റന്റ് ടീച്ചർ (വനിത) ജൂനിയർ സ്കൂൾ -2, ലബോറട്ടറി അസിസ്റ്റന്റ് (സ്കൂൾ) -7, ലാബ് അസിസ്റ്റന്റ് ഗ്രേഡ് -3 (കെമിസ്റ്റ് ആൻഡ് മെറ്റലർജിസ്റ്റ്) - 12.
വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി അടക്കമുള്ള യോഗ്യതാ മാനദണ്ഡങ്ങൾ, ശമ്പളം, സംവരണം, അപേക്ഷാ സമർപ്പണത്തിനുള്ള മാർഗനിർദേശങ്ങൾ, സെലക്ഷൻ നടപടികൾ, അധ്യാപക ഒഴിവുകൾ, ലഭ്യമായ വിഷയങ്ങൾ മുതലായ സമഗ്ര വിവരങ്ങൾ വെബ്സൈറ്റിലെ റിക്രൂട്ട്മെന്റ് വിജ്ഞാപന തീയതി ഫെബ്രുവരി -6, ഫീസ് എട്ടുവരെ സ്വീകരിക്കും. അപേക്ഷയിലെ തെറ്റുതിരുത്തലിന് ഫെബ്രുവരി 18 വരെ സൗകര്യമുണ്ടാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

