ഇ.എസ്.ഐ.സി മെഡി. കോളജുകളിൽ അസി. പ്രഫസർ; ഒഴിവുകൾ 243
text_fieldsഎംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപറേഷൻ (ഇ.എസ്.ഐ.സി ) കീഴിലുള്ള മെഡിക്കൽ കോളജുകളിലും പി.ജി.ഐ.എം.എസ്. ആറുകളിലും വിവിധ സ്പെഷാലിറ്റികളിൽ അസിസ്റ്റന്റ് പ്രഫസർമാരെ നേരിട്ട് നിയമിക്കുന്നു. 21 സ്പെഷാലിറ്റികളിലായി ആകെ 243 ഒഴിവുകളുണ്ട്. അപേക്ഷാഫോറവും വിശദ വിവരങ്ങളടങ്ങിയ വിജ്ഞാപനവും www.esic.gov.in/recruitmentൽനിന്ന് ഡൗൺലോഡ് ചെയ്യാം. ശമ്പളനിരക്ക് 67,700-2,08,700 + നോൺ പ്രാക്ടീസിങ് അടക്കമുള്ള അലവൻസുകളും ലഭിക്കും.
സ്പെഷാലിറ്റികളും ഒഴിവുകളും: അനാട്ടമി 20, അനസ്തേഷ്യോളജി 17, ബയോകെമിസ്ട്രി 9, കമ്യൂണിറ്റി മെഡിസിൻ 42, ഡെന്റിസ്ട്രി 10, ഡർമറ്റോളജി 9, ഫോറൻസിക് മെഡിസിൻ ആൻഡ് ടോക്സിക്കോളജി 10, ജനറൽ മെഡിസിൻ 12, ജനറൽ സർജറി 13, മൈക്രോബയോളജി 7, ഒബ്സ്റ്റെട്രിക്സ് ആൻഡ് ഗൈനക്കോളജി 4, ഒഫ്താൽമോളജി 8, ഓർത്തോപീഡിക്സ് 9, ഇ.എൻ.ടി 9, പീഡിയാട്രിക്സ് 6, പാതോളജി 8, ഫാർമക്കോളജി 12, ഫിസിയോളജി 12, സൈക്യാട്രി 9, റേഡിയോളജി 7, സ്റ്റാറ്റിസ്റ്റീഷ്യൻ 10.
എസ്.സി/എസ്.ടി/ഒ.ബി.സി/ഇ.ഡബ്ല്യു.എസ്/പി.ഡബ്ല്യു.ബി.ഡി വിഭാഗങ്ങളിൽപെടുന്നവർക്ക് നിശ്ചിത ഒഴിവുകൾ സംവരണം ചെയ്തിട്ടുണ്ട്.
യോഗ്യത: ബന്ധപ്പെട്ട മെഡിക്കൽ സ്പെഷാലിറ്റികളിൽ എം.ഡി/എം.എസ്/ഡി.എൻ.ബിയും മൂന്നു വർഷത്തിൽ കുറയാത്ത അധ്യാപന പരിചയവും. ഡെന്റിസ്ട്രിക്ക് എം.ഡി.എസ്/തത്തുല്യ യോഗ്യതയും മൂന്നു വർഷത്തെ അധ്യാപന പരിചയവും.
നോൺ മെഡിക്കൽ വിഭാഗത്തിന് ബന്ധപ്പെട്ട വിഷയത്തിൽ മാസ്റ്റേഴ്സ്, ഡോക്ടറേറ്റ് ബിരുദവും ടീച്ചേഴ്സ് എലിജിബിലിറ്റി യോഗ്യതയും 3 വർഷത്തിൽ കുറയാതെയുള്ള അധ്യാപന പരിചയവും ഉണ്ടാകണം.
പ്രായപരിധി 45 വയസ്സ്. നിയമാനുസൃത വയസ്സിളവുണ്ട്. നിർദിഷ്ട ഫോറത്തിൽ നിർദേശാനുസൃതം തയാറാക്കിയ അപേക്ഷ ബന്ധപ്പെട്ട രേഖകൾ സഹിതം സെപ്റ്റംബർ 15 വരെ സ്വീകരിക്കും. ലക്ഷദ്വീപ്, അന്തമാൻ നിവാസികളുടെ അപേക്ഷ 22 വരെ സ്വീകരിക്കുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

