Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightഎജുകഫെ; വിദ്യാർഥികളുടെ...

എജുകഫെ; വിദ്യാർഥികളുടെ ഫ്യൂച്ചർ സെറ്റാക്കാൻ ‘സിജി’

text_fields
bookmark_border
എജുകഫെ; വിദ്യാർഥികളുടെ ഫ്യൂച്ചർ സെറ്റാക്കാൻ ‘സിജി’
cancel

കോ​ഴി​ക്കോ​ട്: പ്ല​സ് ടു, ​ഡി​ഗ്രി ക​ഴി​ഞ്ഞു​ള്ള ക​രി​യ​ർ ക​ൺ​ഫ്യൂ​ഷ​നു​ക​ൾ​ക്ക് വി​ട. എ​ന്ത് പ​ഠി​ക്ക​ണം, ഏ​ത് കോ​ഴ്സ് തെ​ര​ഞ്ഞെ​ടു​ക്ക​ണം തു​ട​ങ്ങി​യ ചോ​ദ്യ​ങ്ങ​ൾ​ക്ക് കൃ​ത്യ​മാ​യ ഉ​ത്ത​ര​വു​മാ​യി കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ വി​ദ്യാ​ഭ്യാ​സ-​ക​രി​യ​ർ മേ​ള​യാ​യ മാ​ധ്യ​മം എ​ജു​ക​ഫെ എ​ത്തു​ന്നു. ഉ​പ​രി​പ​ഠ​ന​ത്തി​ന് വ്യ​ക്ത​മാ​യ ദി​ശാ​ബോ​ധം ന​ൽ​കു​ന്ന മ​ഹാ​മേ​ള ഇ​ത്ത​വ​ണ മൂ​ന്ന് ന​ഗ​ര​ങ്ങ​ളി​ലാ​യാ​ണ് അ​ര​ങ്ങേ​റു​ന്ന​ത്. എ​ജു​ക​ഫെ​യു​ടെ സൗ​ജ​ന്യ ര​ജി​സ്ട്രേ​ഷ​ൻ വി​ജ​യ​ക​ര​മാ​യി പു​രോ​ഗ​മി​ക്കു​ന്നു.

കു​ട്ടി​ക​ൾ​ക്ക് ഏ​റ്റ​വും അ​നു​യോ​ജ്യ​മാ​യ കോ​ഴ്സു​ക​ൾ ഏ​താ​ണെ​ന്ന് ശാ​സ്ത്രീ​യ​മാ​യി ക​ണ്ടെ​ത്തു​ന്ന​തി​ൽ ‘സി​ജി’ (സെ​ന്റ​ർ ഫോ​ർ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ഗൈ​ഡ​ൻ​സ് ഇ​ന്ത്യ) ന​ട​ത്തു​ന്ന ഇ​ട​പെ​ട​ലു​ക​ൾ എ​ജു​ക​ഫെ​യു​ടെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​ണ്. ഉ​പ​രി​പ​ഠ​ന​ത്തി​നാ​യി ഏ​ത് കോ​ഴ്സ് തെ​ര​ഞ്ഞെ​ടു​ക്ക​ണം എ​ന്ന ക​ൺ​ഫ്യൂ​ഷ​നി​ലു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ‘സി​ജി’​യു​ടെ പ്ര​ത്യേ​ക കൗ​ൺ​സ​ലി​ങ് സെ​ഷ​നും കു​ട്ടി​ക​ളു​ടെ യ​ഥാ​ർ​ഥ അ​ഭി​രു​ചി പ​രി​ശോ​ധി​ച്ച​റി​യാ​നു​ള്ള ആ​പ്റ്റി​റ്റ്യൂ​ഡ് ടെ​സ്റ്റും എ​ജു​ക​ഫെ​യി​ലു​ണ്ടാ​കും. ഉ​പ​രി​പ​ഠ​നം സം​ബ​ന്ധി​ച്ച ക​ൺ​ഫ്യൂ​ഷ​നു​ക​ൾ ഒ​ഴി​വാ​ക്കി കൃ​ത്യ​മാ​യ തീ​രു​മാ​ന​മെ​ടു​ക്കാ​ൻ സി​ജി​യു​ടെ ഈ ​സേ​വ​ന​ങ്ങ​ൾ വി​ദ്യാ​ർ​ഥി​ക​ളെ സ​ഹാ​യി​ക്കും.

‘സി​ജി’​യി​ലെ പ്ര​മു​ഖ ഫാ​ക്ക​ൽ​റ്റി​ക​ളാ​യ ഷാ​ഹി​ദ് എ​ളേ​റ്റി​ൽ, ലു​ബ്ന നു​ഫൈ​ൽ, നി​ഷ കെ ​എ​ന്നി​വ​രാ​ണ് ക​രി​യ​ർ സെ​ഷ​നു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ക. വെ​റു​മൊ​രു ക്ലാ​സ് എ​ന്ന​തി​ന​പ്പു​റം വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും ക​രി​യ​ർ വി​ദ​ഗ്ധ​രോ​ട് സം​ശ​യ​ങ്ങ​ൾ ചോ​ദി​ച്ച​റി​യാ​നു​ള്ള സം​വാ​ദ​വേ​ദി കൂ​ടി​യാ​ണ് എ​ജു​ക​ഫെ. ന്യൂ​ജ​ൻ കോ​ഴ്സു​ക​ളെ​ക്കു​റി​ച്ചും ഭാ​വി​യി​ലെ തൊ​ഴി​ൽ സാ​ധ്യ​ത​ക​ളെ​ക്കു​റി​ച്ചും വി​ദ്യാ​ർ​ഥി​ക​ളെ ബോ​ധ​വ​ത്ക​രി​ക്കാ​ൻ സി​ജി​യി​ലെ പ്ര​മു​ഖ ക​രി​യ​ർ കൗ​ൺ​സ​ല​ർ​മാ​രും വി​ദ​ഗ്ധ​രും സെ​ഷ​നു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും.

‘മീ ​ഫ്ര​ണ്ട്’ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന മേ​ള​യു​ടെ മു​ഖ്യ പ്രാ​യോ​ജ​ക​ർ കു​റ​ഞ്ഞ ഫീ​സി​ൽ മി​ക​ച്ച പ​ഠ​ന​മൊ​രു​ക്കു​ന്ന ഹൈ​ബ്രി​ഡ് വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​യാ​യ ‘ഫ്യൂ​ച്ച​ർ’ ആ​ണ്. സി​ജി​യു​ടെ ക​രി​യ​ർ സെ​ഷ​നു​ക​ൾ​ക്ക് പു​റ​മെ, വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കു​മു​ള്ള മാ​ന​സി​കാ​രോ​ഗ്യ കൗ​ൺ​സ​ലി​ങ്ങി​നാ​യി ന​ടി​യും ലൈ​ഫ് കോ​ച്ചു​മാ​യ അ​ശ്വ​തി ശ്രീ​കാ​ന്തി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ‘ബി​ക്ക​മി​ങ്’ (Becoming) ടീ​മും എ​ജു​ക​ഫെ​യി​ലു​ണ്ടാ​കും. ഇ​ന്ത്യ​യി​ലും വി​ദേ​ശ​ത്തു​മു​ള്ള പ്ര​മു​ഖ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളും സ​ർ​വ​ക​ലാ​ശാ​ല പ്ര​തി​നി​ധി​ക​ളും അ​ണി​നി​ര​ക്കു​ന്ന എ​ക്സ്പോ​യി​ലൂ​ടെ വി​വി​ധ കോ​ഴ്സു​ക​ളെ​ക്കു​റി​ച്ചും പ്ര​വേ​ശ​ന രീ​തി​ക​ളെ​ക്കു​റി​ച്ചും നേ​രി​ട്ട​റി​യാം.ഏ​പ്രി​ൽ 17, 18 തീ​യ​തി​ക​ളി​ൽ കോ​ഴി​ക്കോ​ട് ബീ​ച്ചി​ലെ ആ​സ്പി​ൻ കോ​ർ​ട്ട്‌​യാ​ർ​ഡ്, ഏ​പ്രി​ൽ 21, 22 തീ​യ​തി​ക​ളി​ൽ മ​ല​പ്പു​റം റോ​സ് ലോ​ഞ്ച്, ഏ​പ്രി​ൽ 24, 25 തീ​യ​തി​ക​ളി​ൽ കൊ​ച്ചി​യി​ലെ റെ​ന ഇ​വ​ന്റ് ഹ​ബ്ബ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യാ​ണ് ഈ ​വ​ർ​ഷ​ത്തെ എ​ജു​ക​ഫെ.പ്ര​വേ​ശ​നം സൗ​ജ​ന്യം. സ്പോ​ട്ട് ര​ജി​സ്ട്രേ​ഷ​ൻ തി​ര​ക്ക് ഒ​ഴി​വാ​ക്കാ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും www.myeducafe.com എ​ന്ന വെ​ബ്സൈ​റ്റി​ലൂ​ടെ സീ​റ്റു​ക​ൾ മു​ൻ​കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്യാം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 96450 07116 എ​ന്ന വാ​ട്സ്ആ​പ് ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:educationStudentssessionCareerslatest
News Summary - EduCafe; 'CG' to set the future of students
Next Story