Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightഎജുകഫെക്ക് ഇന്ന്...

എജുകഫെക്ക് ഇന്ന് സമാപനം

text_fields
bookmark_border
എജുകഫെക്ക് ഇന്ന് സമാപനം
cancel

മലപ്പുറം: ഉപരിപഠനവും മികച്ച കരിയറും സ്വപ്നം കാണുന്ന വിദ്യാർഥികൾക്കുള്ള കേരളത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസ-കരിയർ മേളയായ ‘മാധ്യമം എജുകഫെ’ മലപ്പുറം എഡിഷൻ ബുധനാഴ്ച സമാപിക്കും. ബ്രിഡ്ജ് ഓൺ സി.ഇ.ഒ ജാബിർ ഇസ്മായിൽ, വെൽനസ് കോച്ചും പ്രശസ്ത നടിയുമായ അശ്വതി ശ്രീകാന്ത്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ആർദ്ര മോഹൻ, പ്രഫ. പി. അശ്വതി, ഡോ. അജിത് അബ്രഹാം, ജിയാസ് ജമാൽ ഉൾപ്പെടെയുള്ള പ്രമുഖർ നയിക്കുന്ന വൈവിധ്യമാർന്ന സെഷനുകളാണ് സമാപന ദിവസത്തെ പ്രധാന ആകർഷണം. പഠനരംഗത്തെ മാനസിക സമ്മർദം കുറക്കാനും പഠനം കൂടുതൽ രസകരവും ഫലപ്രദവുമാക്കാനും ലക്ഷ്യമിട്ടുള്ള പ്രത്യേക സൈക്കോളജി സെഷനുകൾക്ക് അശ്വതി ശ്രീകാന്തും ആർദ്ര മോഹനും നേതൃത്വം നൽകും.

വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ സെഷൻ. ഫ്യൂച്ചർ ബസ്സ് ദി ബ്രയിൻ ക്വിസ് മത്സരവും മലേഷ്യയിൽ പഠനം ആഗ്രഹിക്കുന്നവർക്കായി ‘സ്റ്റഡി ഇൻ മലേഷ്യ’ പാനൽ ചർച്ചയും നടക്കും. വിദ്യാഭ്യാസ-ആരോഗ്യരംഗത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യതകളെക്കുറിച്ചുള്ള ക്ലാസുകൾക്ക് പ്രഫ. പി. അശ്വതി, ഡോ. അജിത് അബ്രഹാം എന്നിവർ നേതൃത്വം നൽകും. ഇന്ദ്രജാലവീഥിയിൽ 30ൽപരം വർഷത്തെ നിറസാന്നിധ്യമായ പ്രശസ്ത മജീഷ്യൻ ഡോ. ആനന്ദ് മേഴത്തൂർ അവതരിപ്പിക്കുന്ന മെൻഡലിസം ഷോ അവസാന ദിവസത്തെ പരിപാടികൾക്ക് മാറ്റുകൂട്ടും. പ്രവേശനം തികച്ചും സൗജന്യമാണ്. ക്യു.ആർ കോഡ് സ്കാൻ ചെയ്തോ www.myeducafe.com എന്ന വെബ്സൈറ്റ് വഴിയോ വിദ്യാർഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും രജിസ്റ്റർ ചെയ്യാം.മുൻകൂട്ടി രജിസ്റ്റർ ചെയ്യാത്തവർക്ക് വേദിയിൽ നേരിട്ടെത്തി സ്പോട്ട് രജിസ്ട്രേഷനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് വാട്‌സ്ആപ് നമ്പർ: 96450 07116.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Higher EducationMadhyamam EducafeCareer GuidanceEducation Fair
News Summary - EduCafé concludes today
Next Story