Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightവി.എച്ച്.പി പ്രതിഷേധം;...

വി.എച്ച്.പി പ്രതിഷേധം; പ്രഫ. സോയ ഹസന്റെ ഡൽഹി സ്കൂളിലെ ​സ്വാതന്ത്ര്യദിന പ്രസംഗം അവസാന നിമിഷം റദ്ദാക്കി

text_fields
bookmark_border
Zoya Hasan
cancel

ന്യൂഡൽഹി: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഡൽഹിയിലെ സർദാർ പട്ടേൽ വിദ്യാലയത്തിൽ നടത്താനിരുന്ന ജെ.എൻ.യു പ്രഫസർ സോയ ഹസന്റെ പ്രസംഗം അവസാന നിമിഷം റദ്ദാക്കി. സ്കൂളിന് പുറത്ത് വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി) പ്രവർത്തകർ പ്രതിഷേധവുമായി എത്തിയതിനെ തുടർന്നാണ് പരിപാടി റദ്ദാക്കിയത്.

ലോധി എസ്റ്റേറ്റിലെ സ്കൂളിൽ വെള്ളിയാഴ്ച രാവിലെ 10 മണിക്ക് നടത്താൻ നിശ്ചയിച്ച സ്വാതന്ത്ര്യദിനാഘോഷത്തിന്റെയും സ്കോളർഷിപ്പ് വിതരണ ചടങ്ങിന്റെയും മുഖ്യാതിഥിയായിരുന്നു സോയ ഹസൻ. ദേശീയപതാക ഉയർത്തുകയും ‘ബഹുസ്വരത എന്തുകൊണ്ട് പ്രധാനമാണ്’ എന്ന വിഷയത്തിൽ​ വിദ്യാർഥികളെ അഭിസംബോധന ചെയ്യുകയും ചെയ്യേണ്ടിയിരുന്നു.

പരിപാടിക്ക് തൊട്ടുമുമ്പ് 15 ഓളം വി.എച്ച്.പി പ്രവർത്തകർ സ്കൂൾ ഗേറ്റിന് സമീപം പ്രതിഷേധവുമായി എത്തുകയായിരുന്നു. പ്രതിഷേധത്തെ തുടർന്ന് ഡൽഹി പൊലീസ് സ്ഥലത്ത് കൂടുതൽ ഉദ്യോഗസ്ഥരെ വിന്യസിച്ചു. സോയ ഹസന്റെയും വിദ്യാർഥികളുടെയും സുരക്ഷയെ മുൻനിർത്തിയാണ് നടപടിയെന്നായിരുന്നു പൊലീസിന്റെ വിശദീകരണം. പ്രതിഷേധത്തെ തുടർന്ന് സ്കൂൾ അധികൃതർ അവസാന നിമിഷം പരിപാടി റദ്ദാക്കുകയായിരുന്നു.

സ്കൂൾ അധികൃതർ സോയ ഹസന്റെ വീട്ടിലെത്തി സുരക്ഷാ ഭീഷണി ഉള്ളതിനാൽ പരിപാടി റദ്ദാക്കിയതായി അറിയിക്കുകയായിരുന്നു. സംഭവത്തിൽ നിരവധി അകാദമിക് പ്രവർത്തകരും എഴുത്തുകാരും വിമർശനവുമായി രംഗത്തെത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:delhi schoolIndependence Daydelhi policeZoya Hasan
News Summary - Zoya Hasans Independence Day Address Cancelled at Delhi School
Next Story