സഫയർ അഭിരുചി പരീക്ഷ: രജിസ്ട്രേഷൻ തുടങ്ങി
text_fieldsദുബൈ: മെഡിക്കൽ, എൻജിനീയറിങ്, കൊമേഴ്സ് വിദ്യാർഥികളുടെ വഴികാട്ടിയായ സഫയർ ഫ്യൂച്ചർ അക്കാദമിയുടെ നേതൃത്വത്തിൽ 'ഗൾഫ് മാധ്യമ'ത്തിന്റെ സഹകരണത്തോടെ ഒക്ടോബർ ഒമ്പതിന് നടക്കുന്ന അഭിരുചി പരീക്ഷയുടെ രജിസ്ട്രേഷൻ ആരംഭിച്ചു. 'സാറ്റ്' എന്ന പേരിൽ പത്താം ക്ലാസ് വിദ്യാർഥികൾക്കായാണ് അഭിരുചി പരീക്ഷ നടത്തുന്നത്.
യു.എ.ഇയിൽ ദുബൈ, ഷാർജ, അൽഐൻ, അബൂദബി എന്നിവിടങ്ങളിൽ പരീക്ഷ കേന്ദ്രങ്ങളുണ്ട്. രാവിലെ പത്തിന് പരീക്ഷ തുടങ്ങും. ഒന്നാം സ്ഥാനത്തെത്തുന്നവർക്ക് 2500 ദിർഹമാണ് സമ്മാനം. സെന്ററുകളിൽ മുന്നിലെത്തുന്ന നാല് പേർക്ക് 500 ദിർഹം വീതം സമ്മാനമായി ലഭിക്കും. ഒരാൾക്ക് ആപ്പ്ൾ എയർപോഡ്, മൂന്ന് പേർക്ക് കമ്പ്യൂട്ട, ടാബ്ലെറ്റ്, പത്ത് പേർക്ക് ബ്ലൂടൂത്ത് സ്പീക്കർ തുടങ്ങിയവയാണ് മറ്റ് സമ്മാനങ്ങൾ. ഫിസിക്സ്, കെമിസ്ട്രി, മാത്സ്, ബയോളജി, മെന്റൽ എബിലിറ്റി എന്നീ വിഷയങ്ങളിലായിരികും പരീക്ഷ. madhyamam.com/zat എന്ന ലിങ്ക് വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് 0569845059 എന്ന നമ്പറിൽ ബന്ധപ്പെടാം.

