Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യുവശാസ്ത്രജ്ഞരാകാൻ ​​അവസരം; യോഗ്യത പ്ലസ്ടു

text_fields
bookmark_border
ഐ.ഐ.എസ്‍സി ബംഗളൂരു റിസർച്ച് പ്രോഗ്രാമിന് അപേക്ഷിക്കാം
Young Scientist by Indian Institute of Science
cancel

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ബംഗളൂരു നടത്തുന്ന നാലുവർഷ ബാച്ചിലർ ഓഫ് സയൻസ് റിസർച് പ്രോഗ്രാം പ്രവേശനത്തിന് 15 മുതൽ അപേക്ഷിക്കാം. ഫീസ് 500 രൂപ. എസ്.സി, എസ്.ടി, പി.ഡബ്ല്യൂ.ഡി 250 മതി. വിജ്ഞാപനം https://bs-ug.iisc.ac.inൽ.

എട്ട് സെമസ്റ്ററുകളടങ്ങിയ കോഴ്സിൽ ബയോളജി, കെമിസ്ട്രി, എർത് ആൻഡ് എൻവയൺമെന്റൽ സയൻസ്, മെറ്റീരിയൽസ്, മാത്തമാറ്റിക്സ്, ഫിസിക്സ് എന്നിവ പ്രത്യേക പഠനവിഷയങ്ങളാണ്. ഒരു വർഷത്തെ റിസർച് പ്രോജക്ടുമുണ്ട്. 111 സീറ്റാണുള്ളത്. ഹോസ്റ്റൽ സൗകര്യം ലഭിക്കും. യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് മുഖ്യ വിഷയങ്ങളായി പഠിച്ച് 60 ശതമാനം മാർക്കിൽ പ്ലസ്ടു.

യോഗ്യത പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം. പട്ടിക വിഭാഗക്കാർക്ക് മിനിമം പാസ് മതി. കിഷോർ​ വൈജ്ഞാനിക് പ്രോത്സാഹൻ യോജന, ജെ.ഇ.ഇ മെയിൻ, ജെ.ഇ.ഇ അഡ്വാൻസ്ഡ്, നീറ്റ് യു.ജി, ഐസർ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് മെറിറ്റ് അടിസ്ഥാനത്തിലാണ് പ്രവേശനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Young Scientist by Indian Institute of Science
Next Story