ഐ.സി.എ.ആർ അക്കാദമിയിൽ ‘അഗ്രി ബിസിനസ് മാനേജ്മെന്റ്’ പഠിക്കാം
text_fieldsഹൈദരാബാദിലെ ഐ.സി.എ.ആർ (നാഷനൽ അക്കാദമി ഓഫ് അഗ്രികൾച്ചറൽ റിസർച് മാനേജ്മെന്റ്) 2026-28 വർഷം നടത്തുന്ന അഗ്രി ബിസിനസ് മാനേജ്മെന്റ് പി.ജി ഡിപ്ലോമ 18ാമത് ബാച്ചിലേക്ക് ഓൺലൈനിൽ ഫെബ്രുവരി 28 വരെ അപേക്ഷിക്കാം. അപേക്ഷാഫീസ് 1000 രൂപ. പട്ടിക വിഭാഗങ്ങൾക്ക് 500 രൂപ മതി. വിശദ വിവരങ്ങളടങ്ങിയ പ്രവേശന വിജ്ഞാപനം https://naarm.org.in ൽ ലഭിക്കും.
യോഗ്യത: കാർഷിക/ അനുബന്ധ ശാസ്ത്ര വിഷയങ്ങളിൽ (അഗ്രികൾച്ചർ/ അഗ്രി ബിസിനസ് മാനേജ്മെന്റ്/ കമേഴ്സ്യൽ അഗ്രികൾച്ചർ/ അഗ്രികൾച്ചറൽ മാർക്കറ്റിങ് ആൻഡ് കോഓപറേഷൻ/ അഗ്രികൾച്ചറൽ എൻജിനീയറിങ്/ അഗ്രികൾച്ചറൽ ബയോടെക്നോളജി/ ഡെയറി സയൻസ് ആൻഡ് ടെക്നോളജി/ ഫിഷറീസ്/ ഫുഡ് ടെക്നോളജി/ ഫോറസ്ട്രി/ ഹോർട്ടി കൾച്ചർ/ വെറ്ററിനറി സയൻസ്/ ഹോം സയൻസ് മുതലായവ. നാലു വർഷത്തെ ബാച്ചിലേഴ്സ് ബിരുദം (പത്ത്/ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ 60 ശതമാനം മാർക്ക്/ 6.0 ജി.പി.എയിൽ കുറയാതെ പാസാകണം) (പട്ടിക വിഭാഗങ്ങൾക്ക് അഞ്ചു ശതമാനം മാർക്കിളവുണ്ട്). ഐ.ഐ.എം കാറ്റ് 2025 അല്ലെങ്കിൽ സിമാറ്റ് 2026ൽ യോഗ്യത നേടിയിരിക്കണം.
സെലക്ഷൻ: കാറ്റ്/ ഡിമാറ്റ് സ്കോർ (35 ശതമാനം വെയിറ്റേജ്), അനലിറ്റിക്കൽ റൈറ്റിങ് സ്കിൽ ടെസ്റ്റ് (10 ശതമാനം), ഗ്രൂപ്പ് ചർച്ച (20 ശതമാനം), വ്യക്തിഗത അഭിമുഖം (20 ശതമാനം), അക്കാദമിക് സ്കോർ (5 ശതമാനം) വർക്ക് എക്സ്പീരിയൻസ് (5 ശതമാനം ) മറ്റു ഘടകങ്ങൾ (5 ശതമാനം) എന്നിങ്ങനെ വെയിറ്റേജ് നൽകിയാണ് തെരഞ്ഞെടുപ്പ്.
കാറ്റ്-സിമാറ്റ് സ്കോർ അടിസ്ഥാനത്തിൽ ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവരെയാണ് എഴുത്തുപരീക്ഷക്കും ഗ്രൂപ്പ് ചർച്ചക്കും ഇന്റർവ്യൂവിനും ക്ഷണിക്കുക. അഹ്മദാബാദ്, ന്യൂഡൽഹി, കൊൽക്കത്ത, പുണെ സെന്ററുകളായി അനുവദിച്ചിട്ടുണ്ട്. മെറിറ്റ് ലിസ്റ്റ് തയാറാക്കി ആകെ ലഭ്യമായ 66 സീറ്റുകളിൽ പ്രവേശനം നൽകും. സംവരണമുണ്ട്.
കൂടുതൽ വിവരങ്ങൾക്കും അപ്ഡേറ്റുകൾക്കും വെബ്സൈറ്റ് സന്ദർശിക്കുക. https://naarm.org.in
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

