റെയിൽവേയിൽ നോൺ ടെക്നിക്കൽ വിഭാഗത്തിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം.
text_fieldsനിയമനം ടിക്കറ്റ് സൂപ്പർവൈസർ, ഗുഡ്സ് ട്രെയിൻ മാനേജർ, അക്കൗണ്ട്സ് അസിസ്റ്റന്റ്, സീനിയർ ക്ലാർക്ക് കം ടൈപിസ്റ്റ് തസ്തികകളിൽ ഉൾപ്പെടെ റെയിൽവേയിൽ നോൺ ടെക്നിക്കൽ വിഭാഗത്തിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം. അപേക്ഷ നവംബർ ആറിനകം സമർപ്പിക്കണം.
തസ്തികകളും ഒഴിവുകളും:
- ചീഫ് കമേഴ്സ്യൽ -കം ടിക്കറ്റ് സൂപ്പർവൈസർ, അടിസ്ഥാന ശമ്പളം 35,400 രൂപ, ഒഴിവുകൾ 127 (തിരുവനന്തപുരം റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡിന് (ആർ.ആർ.ബി തിരുവനന്തപുരം ഒരൊഴിവുണ്ട്).
- ഗുഡ്സ് ട്രെയിൻ മാനേജർ, ശമ്പളം 29,200 രൂപ, ഒഴിവുകൾ 2750 (ആർ.ആർ.ബി തിരുവനന്തപുരം 21 ഒഴിവുകൾ).
- ജൂനിയർ അക്കൗണ്ട്സ് അസിസ്റ്റന്റ് കം ടൈപിസ്റ്റ്, ശമ്പളം 29,200 രൂപ, ഒഴിവുകൾ 300.
- സീനിയർ ക്ലാർക്ക് -കം ടൈപിസ്റ്റ്, ശമ്പളം 29,200, ഒഴിവുകൾ 371 (ആർ.ആർ.ബി തിരുവനന്തപുരം മൂന്ന് ഒഴിവുകൾ).
- നിശ്ചിത ഒഴിവുകൾ എസ്.സി -എസ്.ടി /ഒ.ബി.സി /എൻ.സി.സി /ഇ.ഡബ്ല്യു.എസ് /വിമുക്തഭടന്മാർ /ഭിന്നശേഷി വിഭാഗങ്ങൾക്ക് സംവരണം ചെയ്തിരിക്കുന്നു.
യോഗ്യത: അംഗീകൃത സർവകലാശാല ബിരുദം. പ്രായപരിധി 18-33 വയസ്സ്. പട്ടികജാതി -വർഗക്കാർക്ക് അഞ്ചുവർഷം; ഒ.ബി.സി നോൺ ക്രീമിലെയർ വിഭാഗങ്ങൾക്ക് മൂന്നു വർഷം, ഭിന്നശേഷിക്കാർക്ക് 10 വർഷം, വിമുക്തഭടന്മാർ, വിധവകൾ തുടങ്ങിയ വിഭാഗങ്ങൾക്ക് ചട്ടപ്രകാരവും ഉയർന്ന പ്രായപരിധിയിൽ ഇളവുണ്ട്.
അപേക്ഷ /പരീക്ഷാഫീസ്: 500 രൂപ. എസ്.സി -എസ്.ടി / വിമുക്തഭടന്മാർ /വനിതകൾ /ട്രാൻസ്ജൻഡർ /ഭിന്നശേഷിക്കാർ തുടങ്ങിയ വിഭാഗങ്ങൾക്ക് 250 രൂപ മതി. ഇന്റർനെറ്റ് ബാങ്കിങ്, ഡെബിറ്റ് /ക്രെഡിറ്റ് കാർഡ് /യു.പി.ഐ മുഖേന നവംബർ എട്ടു വരെ ഫീസ് അടയ്ക്കാം. അവസാന തീയതി, നവംബർ ആറ്. അപേക്ഷക്ക്: www.rrbapply.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കാം.

