നീറ്റ്-യു.ജി അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം
text_fieldsതിരുവനന്തപുരം: ഞായറാഴ്ച നടക്കുന്ന ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് -യു.ജി അഡ്മിറ്റ് കാർഡ് വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യാം. https://neet.nta.nic.in എന്ന വെബ്സൈറ്റിൽ അപേക്ഷ നമ്പറും ജനന തീയതിയും നൽകിയാൽ അഡ്മിറ്റ് കാർഡ് ദൃശ്യമാകും. ഇവ പ്രിന്റെടുത്താണ് പരീക്ഷക്ക് ഹാജരാകേണ്ടത്.
അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാൻ ബുദ്ധിമുട്ട് നേരിടുന്നവർക്ക് 011-40759000 എന്ന ഫോൺ നമ്പറിലോ neet@nta.ac.in എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാം. ഞായറാഴ്ച ഇന്ത്യൻ സമയം ഉച്ചക്ക് രണ്ടു മുതൽ വൈകീട്ട് 5.20 വരെയാണ് ഈ വർഷത്തെ നീറ്റ്-യു.ജി പരീക്ഷ. രാജ്യത്തിനകത്തും പുറത്തുമായി 18,72,341 പേരാണ് നീറ്റ് പരീക്ഷ എഴുതുന്നത്. കേരളത്തിൽ 1.28 ലക്ഷം വിദ്യാർഥികൾ പരീക്ഷ എഴുതും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

