Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാഠപുസ്തകത്തിൽ അച്ചടിച്ചുവന്ന പ്രതിജ്ഞ തെറ്റി; തിരുത്തിച്ച് മൂന്നാംക്ലാസുകാരൻ

text_fields
bookmark_border
തെറ്റ് പരിഷ്കരണത്തിൽ തിരുത്തുമെന്ന് എസ്.സി.ഇ.ആർ.ടി
muhammad abdulraheem
cancel
camera_alt

മു​ഹ​മ്മ​ദ്  അ​ബ്ദു​ൽ​റ​ഹീം

Listen to this Article

ഈരാറ്റുപേട്ട: പരിസരപഠനം ഇംഗ്ലീഷ് മീഡിയം പാഠപുസ്തകത്തിൽ അച്ചടിച്ചുവന്ന പ്രതിജ്ഞയിലെ തെറ്റ് കണ്ടെത്തി ഈരാറ്റുപേട്ട ഗവ. മുസ്ലിം എൽ.പി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥി മുഹമ്മദ് അബ്ദുൽറഹീം. ഇംഗ്ലീഷിൽ നൽകിയിരിക്കുന്ന പ്രതിജ്ഞയിൽ രണ്ടിടത്താണ് തെറ്റുകൾ വന്നിരിക്കുന്നത്. തെറ്റ് കണ്ടെത്തുക മാത്രമല്ല, എസ്.സി.ഇ.ആർ.ടിയിലേക്ക് തെറ്റ് ചൂണ്ടിക്കാണിച്ച് കത്തയക്കുകയും ചെയ്തു ഈ കൊച്ചുമിടുക്കൻ.

പാഠപുസ്തകത്തിലെ പ്രതിജ്ഞയിൽ ഉണ്ടായ അച്ചടിപ്പിശക് ഉടൻ ആരംഭിക്കുന്ന പാഠപുസ്തക പരിഷ്കരണത്തിൽ പരിഹരിക്കുന്നതാണെന്ന വിവരം അറിയിച്ചുകൊണ്ടുള്ള എസ്.സി.ഇ.ആർ.ടിയുടെ മറുപടിയും അബ്ദുൽറഹീമിനെ തേടിയെത്തി. പ്രധാനാധ്യാപകൻ പി.വി. ഷാജിമോൻ, പി.ടി.എ പ്രസിഡന്റ് പി.കെ. നൗഷാദ് തുടങ്ങിയവർ മുഹമ്മദ് അബ്ദുൽറഹീമിന് അഭിനന്ദനങ്ങൾ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Wrong Pledge ; Corrected third class student In the textbook
Next Story