Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 July 2026 4:48 PM IST Updated On
date_range 19 July 2026 4:48 PM ISTലോകകപ്പ് ഫൈനൽ: കാലിക്കറ്റ് സർവകലാശാല പരീക്ഷകൾ റദ്ദാക്കി; പുതിയ തീയതി പിന്നീട്
text_fieldsbookmark_border
കോഴിക്കോട്: ലോകകപ്പ് ഫുട്‌ബോൾ ഫൈനലിനോടനുബന്ധിച്ച് ജൂലൈ 20-ന് നടത്താനിരുന്ന കാലിക്കറ്റ് സർവകലാശാലയുടെ മുഴുവൻ പരീക്ഷകളും മാറ്റിവെച്ചതായി പരീക്ഷാ കൺട്രോളർ അറിയിച്ചു. മാറ്റിവെച്ച പരീക്ഷകളുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കും. വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രൻ നൽകിയ നിർദേശത്തെ തുടർന്നാണ് ഈ തീരുമാനം.
ലോകകപ്പ് ഫൈനൽ മത്സരം നടക്കുന്നതിനാൽ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സംസ്ഥാന സർക്കാർ അവധി പ്രഖ്യാപിച്ചിരുന്നു. എന്നാൽ, മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ലെന്നായിരുന്നു സർക്കാർ ഉത്തരവിൽ ഉണ്ടായിരുന്നത്. ഈ സാഹചര്യത്തിലാണ് തിങ്കളാഴ്ച നടത്താനിരുന്ന പരീക്ഷകൾ മാറ്റി വെക്കാൻ കാലിക്കറ്റ് സർവകലാശാല തീരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

