പി.എം. ഫൗണ്ടേഷൻ ടാലന്റ് സെർച്ച് പരീക്ഷ: വിജയികളെ പ്രഖ്യാപിച്ചു
text_fields1. കെ. ഇസ്സ ഫാത്തിമ, 2. ശരണ്യ സായി, 3. എം.എസ്. മുഹമ്മദ് ഷഹ്സാദ്, 4. ആർ. ആർച്ചിത്, 5. ആദിത്യ സി. അനൂപ്, 6. മുബീൻ മിറാജ് - 1. എ.ജി. പാർഥിപ്, 2. നിംറ അലീമ, 3. എ.പി. ഫാത്തിമ, 4. ജോണി ബിജോ, 5. നേഹ ഷലൂഫ്, 6. പി.പി. അൽഹാൻ
കൊച്ചി: പത്താം ക്ലാസ് ഉന്നത വിജയികൾക്കായി ‘മാധ്യമ’ത്തിന്റെ സഹകരണത്തോടെ നടത്തിയ പി.എം. ഫൗണ്ടേഷൻ ടാലന്റ് സെർച്ച് പരീക്ഷയിലെ ഒന്നാംഘട്ട വിജയികളെ പ്രഖ്യാപിച്ചു. ആദ്യഘട്ടത്തിൽ തെരഞ്ഞെടുക്കപ്പെട്ട മുന്നൂറോളം പേരിൽ കെ. ഇസ്സ ഫാത്തിമ, ശരണ്യ സായി, എം.എസ്. മുഹമ്മദ് ഷഹ്സാദ്, ആർ. ആർച്ചിത്, ആദിത്യ സി. അനൂപ്, മുബീൻ മിറാജ്, എ.ജി. പാർഥിപ്, നിംറ അലീമ, എ.പി. ഫാത്തിമ, ജോണി ബിജോ, നേഹ ഷലൂഫ്, പി.പി. അൽഹാൻ എന്നിവരാണ് ഉന്നത വിജയം നേടിയത്.
സെപ്റ്റംബർ ആറിന് എറണാകുളം ലെ മെറിഡിയൻ കൺവെൻഷൻ സെൻററിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ പങ്കെടുക്കുന്ന പി.എം. ഫൗണ്ടേഷൻ വാർഷിക അവാർഡ് ദാനചടങ്ങിൽ വിജയികൾക്കുള്ള അവാർഡുകൾ സമ്മാനിക്കും. തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളുടെ പ്രവേശന പാസ് www.pmfonline.org എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
എല്ലാ അവാർഡ് ജേതാക്കളും www.pmfonline.org എന്ന വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷ നമ്പർ / മൊബൈൽ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്ത് പങ്കാളിത്തം രേഖപ്പെടുത്തണം. അന്വേഷണങ്ങൾക്ക് 0484 2367279, 7510 672798 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

