ക്ലാസ് മുറികൾ വിട്ട് നമ്മുടെ അധ്യാപകർ എങ്ങോട്ടാണ് പോകുന്നത്?
text_fieldsഇന്നത്തെ കാലത്ത് സ്ഥിരം അധ്യാപക ജോലി കണ്ടെത്താൻ ബുദ്ധിമുട്ടാണ്. എന്നാൽ നിരവധി യുവ അധ്യാപകർ കിട്ടിയ ജോലി ഉപേക്ഷിച്ചു പോകുന്ന പ്രവണതയും ഇക്കാലത്ത് കൂടിയിട്ടുണ്ട്. പലരും പുതിയ ജോലി കിട്ടിയിട്ടൊന്നുമല്ല പോകുന്നത്. അവർ തൊഴിലില്ലായ്മയുടെയും അനിശിചിതത്വത്തിന്റെയും അവസ്ഥയിലേക്കാണ് മടങ്ങുന്നത്. ഇതിന് അവരെ പ്രേരിപിക്കുന്നത് എന്നതിനെ കുറിച്ചാണ് അന്വേഷിക്കുന്നത്. മുമ്പ് പല വിദേശരാജ്യങ്ങളിലും രണ്ടു പതിറ്റാണ്ടുകൾക്കു മുമ്പേ ഇത്തരത്തിലുള്ള പ്രവണതയുണ്ടായിരുന്നു എന്ന കാര്യം യുനെസ്കോയുടെ ശ്രദ്ധയിൽപെട്ടിരുന്നു. 'എല്ലാ അധ്യാപകരും എവിടേക്ക് പോയി' എന്നൊരു തലക്കെട്ടിൽ യുനെസ്കോയുടെ ഔദ്യോഗിക ജേണലായ പ്രോസ്പെക്റ്റസിൽ ഇതെ കുറിച്ച് ലേഖനവും പ്രസിദ്ധീകരിക്കുകയുണ്ടായി. ആഗോളതലത്തിലുള്ള അധ്യാപകരിൽ സർവേ നടത്തിയായിരുന്നു ലേഖനം തയാറാക്കിയത്. അവരെല്ലാം രാജിവെച്ചു പോവുകയായിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി. അതിന് പല ഘടകങ്ങളുണ്ടായിരുന്നു. അതിൽ ചിലത് സ്കൂളുകളിലെയും ക്ലാസ് മുറികളിലെയും സാഹചര്യങ്ങളുമായി ബന്ധപ്പെട്ടതായിരുന്നു. മറ്റുചിലത് സ്കൂളുകളിലെ കുട്ടികളുടെ പെരുമാറ്റവുമായി ബന്ധപ്പെട്ടതായിരുന്നു.
ഇന്ത്യയിൽ അത്തരത്തിലുള്ള ഒരു പഠനവും ഇതുവരെ നടന്നിട്ടില്ല. എന്നാൽ അധ്യാപകർ അവരുടെ പ്രഫഷനൽ ജീവിതം മതിയാക്കുകയാണ്. അവരുടെ ജോലി ദുഷ്‍കരമാക്കുന്ന കാര്യങ്ങളെ കുറിച്ച് തുറന്നുപറയുകയും ചെയുന്നു. സർക്കാർ സ്കൂളുകളിലും സ്വകാര്യ സ്കൂളുകളിലും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. സാങ്കേതിക വിദ്യ പഠനത്തിന് ഉപയോഗിക്കണമെന്ന് സ്കൂൾ മാനേജ്മെന്റ് നിർബന്ധിച്ചതിനെ തുടർന്ന് അടുത്തിടെ പ്രശസ്തമായ ഒരു പബ്ലിക് സ്കൂളിൽ നിന്ന് ഒരു അധ്യാപിക രാജിവെച്ചു. ചരിത്രം പഠിപ്പിക്കുന്ന മികച്ച അധ്യാപികയായിരുന്നു അവർ. എന്നാൽ അവർ പോകുന്നത് സ്കൂളിന് ഒരു പ്രശ്നമേ അല്ലായിരുന്നു. സാങ്കേതിക വിദ്യയാണ് ഇനിയുള്ള കാലം നിർണയിക്കുക എന്നാണ് അവരുടെ പ്രിൻസിപ്പൽ കരുതിയിരുന്നത്. എ.ഐ പോലുള്ളവയെ പല സ്കൂളുകളും ഇതിനകം തന്നെ സ്വാഗതം ചെയ്തു കഴിഞ്ഞിട്ടുണ്ട്.
അധിക ജോലി ചെയ്യേണ്ടി വന്നതിനെ തുടർന്നാണ് മറ്റൊരു അധ്യാപിക രാജിവെച്ചത്.കേന്ദ്രീയ വിദ്യാലയത്തിലാണ് അവർ പഠിപ്പിച്ചിരുന്നത്. അവിടെ അധ്യാപകർ ഇവന്റ് മാനേജർമാരായി മാറിക്കൊണ്ടിരിക്കുകയാണെന്ന് അവർ ആരോപിച്ചു.
ഇങ്ങനെ രാജിവെക്കുന്ന പലർക്കും മറ്റൊരു ജോലി കണ്ടുപിടിക്കാൻ സാധിച്ചിട്ടില്ല. സാമ്പത്തികമായി വളരെ പിന്നാക്കം നിൽക്കുന്ന ഒരു കുടുംബത്തിൽ നിന്ന് വന്ന ഒരാൾ സർക്കാർ സ്കൂളിലെ ജോലി രാജിവെച്ചത് ഞെട്ടലോടെയാണ് പലരും കണ്ടത്. അയാൾക്ക് എന്തെങ്കിലും തകരാറുണ്ടായിരിക്കാം എന്ന നിഗമനത്തിലാണ് പലരും എത്തിയത്. അമിത ജോലി ഭാരവും സമ്മർദവുമാണ് അയാളെ രാജിയിലേക്ക് നയിച്ചത്. അധ്യാപന ജോലിക്കൊപ്പം ക്ലറിക്കൽ ജോലി പോലുള്ള പലതും അധികമായി പലതും ചെയ്യേണ്ടി വന്നു.
ക്ലാസ്മുറികളിലെ സംഘർഷമാണ് അധ്യാപകർ ജോലി വിടുന്നതിന്റെ മറ്റൊരു കാരണം. കുട്ടികൾ തമ്മിലുള്ള സംഘർഷം അധ്യാപകരുടെ മാനസിക സമ്മർദം വർധിപ്പിക്കുന്നു. സ്കൂൾ ബാഗുകളിൽ കത്തിയും തോക്കുമൊക്കെയായാണ് പല കുട്ടികളും ക്ലാസ്മുറികളിൽ എത്തുന്നതെന്ന് നാം പത്രങ്ങളിൽ വായിക്കാറുണ്ട്. യു.എസിലായിരുന്നു നേരത്തേ ഇത്തരം സംഭവങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്തിരുന്നത്. ഇപ്പോഴത് മറ്റിടങ്ങളിലേക്കും പടർന്നിട്ടുണ്ട്. ഇത്തരം അതിക്രമങ്ങൾ തടയാനാകാതെ അധ്യാപകർ നിസ്സഹായരാകുന്നു. സ്മാർട്ഫോണുകളുടെ ഉപയോഗമാണ് കുട്ടികളെ ഇത്തരത്തിൽ അതിക്രമങ്ങളിലേക്ക് തള്ളിവിടുന്നതിന്റെ പ്രധാന കാരണമെന്ന് നിരീക്ഷണമുണ്ട്. പുതിയ സാങ്കേതിക പരിതസ്ഥിതികൾ കുട്ടികളിലെ സമ്മർദത്തിന്റെ അളവ് വർധിപ്പിക്കുന്നു. അവർ കൂടുതൽ അക്രമാസക്തരായി മാറാൻ കാരണമാകുന്നു.
ഇന്ത്യയിലെ പല ഭാഗങ്ങളിലും രണ്ടോ മൂന്നോ അധ്യാപകർ മാത്രമുള്ള ആയിരക്കണക്കിന് പ്രൈമറി സ്കൂളുകൾ ഇന്ത്യയിലുണ്ട്. അവശ്യ സൗകര്യങ്ങൾ പോലുമില്ലാത്ത സ്കൂളുകളാകും അതിൽ ഭൂരിഭാഗവും. പ്രധാനാധ്യാപകരെ സഹായിക്കാനായി ഈ അധ്യാപകർക്ക് പല ജോലിയും അധ്യാപനത്തോടൊപ്പം ചെയ്യേണ്ടി വരുന്നുണ്ട്. വിദ്യാർഥികളുടെ അഡ്മിഷൻ, സ്കോളർഷിപ്പ് വിതരണം, ട്രെയിനിങ്, ഉച്ചഭക്ഷണ വിതരണം, യോഗങ്ങൾ, അവലോകനം, അടിസ്ഥാന സൗകര്യങ്ങളുടെ വികസനം എന്നിവയൊക്കെ ഇവരുടെ ചുമലിലാണ്.
(കടപ്പാട്: ദ ഇന്ത്യൻ എക്സ്പ്രസ്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

