Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightആ​സ്​​ട്രേ​ലി​യ​യി​ൽ...

ആ​സ്​​ട്രേ​ലി​യ​യി​ൽ പ​ഠി​ക്കാ​ൻ എ​ന്ത് തി​ര​ഞ്ഞെ​ടു​ക്ക​ണം?

text_fields
bookmark_border
ആ​സ്​​ട്രേ​ലി​യ​യി​ൽ പ​ഠി​ക്കാ​ൻ എ​ന്ത് തി​ര​ഞ്ഞെ​ടു​ക്ക​ണം?
cancel

1. ഹെ​ൽ​ത്ത് കെ​യ​ർ ആ​ൻ​ഡ്​

ന​ഴ്സി​ങ്​: ക​ണ്ണും​പൂ​ട്ടി പ​റ​യാം, ഇ​താ​ണ് ആ​സ്​​ട്രേ​ലി​യ​യി​ലെ ന​മ്പ​ർ വ​ൺ സെ​ക്ട​ർ. ന​ഴ്സു​മാ​ർ​ക്കും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും അ​വി​ടെ​യു​ള്ള ഡി​മാ​ൻ​ഡ് ഒ​രി​ക്ക​ലും അ​വ​സാ​നി​ക്കു​ന്നി​ല്ല. ഉ​യ​ർ​ന്ന ശ​മ്പ​ള​വും പി.​ആ​ർ(​പെ​ർ​മെ​ന​ന്‍റ്​ റെ​സി​ഡ​ൻ​സി) സാ​ധ്യ​ത​ക​ളും ഈ ​മേ​ഖ​ല​യു​ടെ പ്ര​ത്യേ​ക​ത​യാ​ണ്.

2. എ​ൻ​ജി​നീ​യ​റി​ങ്​: സി​വി​ൽ, മെ​ക്കാ​നി​ക്ക​ൽ, ഇ​ല​ക്ട്രി​ക്ക​ൽ എ​ന്നി​വ​ക്ക്​ പു​റ​മെ ‘മൈ​നി​ങ്​ എ​ൻ​ജി​നീ​യ​റി​ങ്​’ ആ​സ്​​ട്രേ​ലി​യ​യി​ൽ വ​ലി​യ സാ​ധ്യ​ത​യു​ള്ള മേ​ഖ​ല​യാ​ണ്. ഖ​ന​ന വ്യ​വ​സാ​യം അ​വ​രു​ടെ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യു​ടെ ന​ട്ടെ​ല്ലാ​ണ്.

3. ഐ​ടി ആ​ൻ​ഡ്​ ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്: ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്റ​ലി​ജ​ൻ​സ്, ഡാ​റ്റ അ​ന​ലി​റ്റി​ക്സ്, സൈ​ബ​ർ സെ​ക്യൂ​രി​റ്റി എ​ന്നി​വ​യാ​ണ് പു​തി​യ കാ​ല​ത്തെ താ​ര​ങ്ങ​ൾ. മി​ക്ക​വാ​റും എ​ല്ലാ സ​ർ​വ​ക​ലാ​ശാ​ല​ക​ളും ഈ ​വി​ഷ​യ​ങ്ങ​ളി​ൽ അ​പ്‌​ഡേ​റ്റ​ഡ് ആ​യ സി​ല​ബ​സാ​ണ് പി​ന്തു​ട​രു​ന്ന​ത്.

4. സോ​ഷ്യ​ൽ വ​ർ​ക്ക് ആ​ൻ​ഡ്​ ക​മ്മ്യൂ​ണി​റ്റി സ​ർ​വീ​സ്: അ​ധി​ക​മാ​രും ശ്ര​ദ്ധി​ക്കാ​ത്ത, എ​ന്നാ​ൽ വ​ലി​യ സാ​ധ്യ​ത​ക​ളു​ള്ള മേ​ഖ​ല​യാ​ണി​ത്. പ്രാ​യ​മാ​യ​വ​രെ പ​രി​ച​രി​ക്കു​ക(Aged Care), ഡി​സെ​ബി​ലി​റ്റി സ​പ്പോ​ർ​ട്ട് തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ പ്രൊ​ഫ​ഷ​ണ​ലു​ക​ളെ ആ​വ​ശ്യ​മു​ണ്ട്.

5. ട്രേ​ഡ് കോ​ഴ്സു​ക​ൾ: ഡി​ഗ്രി​ക്ക് പോ​കാ​ൻ താ​ൽ​പ​ര്യ​മി​ല്ലാ​ത്ത​വ​ർ​ക്ക് കാ​ർ​പ്പ​ൻ​ട്രി, പ്ലം​ബി​ങ്, ഓ​ട്ടോ​മോ​ട്ടീ​വ് മെ​ക്കാ​നി​ക്ക്, കു​ക്ക​റി(Chef) തു​ട​ങ്ങി​യ ട്രേ​ഡ് കോ​ഴ്സു​ക​ൾ തി​ര​ഞ്ഞെ​ടു​ക്കാം. ആ​സ്​​ട്രേ​ലി​യ​യി​ൽ വൈ​റ്റ് കോ​ള​ർ ജോ​ലി​ക്കാ​രേ​ക്കാ​ൾ ശ​മ്പ​ളം ചി​ല​പ്പോ​ൾ ഇ​ത്ത​രം ബ്ലൂ ​കോ​ള​ർ ജോ​ലി​ക്കാ​ർ​ക്ക് ല​ഭി​ക്കാ​റു​ണ്ട്.

‘ജി.​എ​സ്’ എ​ന്ന പു​തി​യ നി​യ​മം

ഇ​വി​ടെ​യാ​ണ് കാ​ര്യ​ങ്ങ​ൾ കു​റ​ച്ചു സീ​രി​യ​സ് ആ​കു​ന്ന​ത്. മു​ൻ​പ് ‘ജി.​ടി.​ഇ’ എ​ന്നൊ​രു സം​വി​ധാ​ന​മാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​പ്പോ​ൾ അ​ത് മാ​റി ‘ജി.​എ​സ്’(Genuine Student) ടെ​സ്റ്റ് ആ​യി​ട്ടു​ണ്ട്. പേ​ര് സൂ​ചി​പ്പി​ക്കു​ന്ന​ത് പോ​ലെ ത​ന്നെ, നി​ങ്ങ​ൾ ‘യ​ഥാ​ർ​ഥ’ വി​ദ്യാ​ർ​ഥി​യാ​ണോ എ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക​യാ​ണ് ഇ​തി​ന്റെ ല​ക്ഷ്യം. പ​ഠ​ന​ത്തി​ന്റെ പേ​രി​ൽ വി​സ സം​ഘ​ടി​പ്പി​ച്ച് ജോ​ലി ചെ​യ്യാ​ൻ വ​രു​ന്ന​വ​രെ ത​ട​യു​ക എ​ന്ന​താ​ണ് ഇ​തി​ലൂ​ടെ ആ​സ്​​ട്രേ​ലി​യ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​തി​നാ​യി അ​വ​ർ പ​രി​ശോ​ധി​ക്കു​ന്ന കാ​ര്യ​ങ്ങ​ൾ ഇ​വ​യാ​ണ്:

* നി​ങ്ങ​ളു​ടെ മു​ൻ​കാ​ല വി​ദ്യാ​ഭ്യാ​സ​വും ഇ​പ്പോ​ൾ തി​ര​ഞ്ഞെ​ടു​ക്കു​ന്ന കോ​ഴ്സും ത​മ്മി​ലു​ള്ള ബ​ന്ധം.

* പ​ഠ​ന​ശേ​ഷം ഈ ​കോ​ഴ്സ് നി​ങ്ങ​ൾ​ക്ക് എ​ന്ത് ക​രി​യ​ർ നേ​ട്ട​മാ​ണ് ന​ൽ​കു​ന്ന​ത്?

* നി​ങ്ങ​ളു​ടെ സാ​മ്പ​ത്തി​ക സ്ഥി​തി.

* നി​ങ്ങ​ളു​ടെ നാ​ട്ടി​ലെ (ഇ​ന്ത്യ​യി​ലെ) സാ​ഹ​ച​ര്യ​ങ്ങ​ൾ.

അ​തു​കൊ​ണ്ട്, ‘ഏ​തെ​ങ്കി​ലും ഒ​രു കോ​ഴ്സി​ന് അ​ഡ്മി​ഷ​ൻ എ​ടു​ക്കാം’ എ​ന്ന ചി​ന്ത മാ​റ്റി​വെ​ക്ക​ണം. കൃ​ത്യ​മാ​യ പ്ലാ​നി​ങും, എ​ന്തി​നാ​ണ് ഈ ​കോ​ഴ്സ് പ​ഠി​ക്കു​ന്ന​ത് എ​ന്ന​തി​ന് വ്യ​ക്ത​മാ​യ ഉ​ത്ത​ര​വും (Statement of Purpose) ത​യ്യാ​റാ​ക്കി​യാ​ലേ വി​സ കി​ട്ടൂ.

ഇം​ഗ്ലീ​ഷ് ഭാ​ഷാ വൈ​ദ​ഗ്ധ്യം

അ​ടു​ത്തി​ടെ ഇം​ഗ്ലീ​ഷ് നി​ബ​ന്ധ​ന​ക​ൾ ക​ർ​ശ​ന​മാ​ക്കി​യി​ട്ടു​ണ്ട്. ഡി​ഗ്രി/​പി​ജി പ​ഠ​ന​ത്തി​ന് പോ​കു​ന്ന​വ​ർ​ക്ക് ഇ​പ്പോ​ൾ IELTS 6.5 എ​ങ്കി​ലും വേ​ണം (മു​മ്പ് 6.0 മ​തി​യാ​യി​രു​ന്നു). PTE ആ​ണെ​ങ്കി​ലും സ​മാ​ന​മാ​യ ഉ​യ​ർ​ന്ന സ്കോ​ർ വേ​ണം. ഇം​ഗ്ലീ​ഷ് ഭാ​ഷാ പ്രാ​വീ​ണ്യം കു​റ​വാ​ണെ​ങ്കി​ൽ വി​സ റി​ജ​ക്ട് ആ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്.

പോ​ക്ക​റ്റ് കാ​ലി​യാ​കു​മോ?

ആ​സ്​​ട്രേ​ലി​യ​ൻ പ​ഠ​നം കു​റ​ഞ്ഞ ചെ​ല​വി​ലു​ള്ള ഒ​ന്ന​ല്ല.

* ട്യൂ​ഷ​ൻ ഫീ​സ്: ഒ​രു വ​ർ​ഷ​ത്തേ​ക്ക് ഏ​ക​ദേ​ശം 25,000 മു​ത​ൽ 45,000 ആ​സ്​​ട്രേ​ലി​യ​ൻ ഡോ​ള​ർ വ​രെ വ​രാം. ഇ​ത് യൂ​നി​വേ​ഴ്സി​റ്റി​ക്കും കോ​ഴ്സി​നും അ​നു​സ​രി​ച്ച് മാ​റും.

* ജീ​വി​ത​ച്ചെ​ല​വ്: വി​സ​ക്ക്​ അ​പേ​ക്ഷി​ക്കു​മ്പോ​ൾ ത​ന്നെ ഒ​രു വ​ർ​ഷ​ത്തെ ജീ​വി​ത​ച്ചെ​ല​വി​നു​ള്ള പ​ണം(​ഏ​ക​ദേ​ശം 29,000 ഡോ​ള​റി​ല​ധി​കം) കൈ​വ​ശ​മു​ണ്ടെ​ന്ന് തെ​ളി​യി​ക്കേ​ണ്ട​തു​ണ്ട്.

എ​ന്നാ​ൽ, ആ​ശ്വാ​സ​മാ​യി സ്കോ​ള​ർ​ഷി​പ്പു​ക​ളു​ണ്ട്. മി​ക്ക സ​ർ​വ​ക​ലാ​ശാ​ല​ക​ളും ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി 20ശ​ത​മാ​നം മു​ത​ൽ 50ശ​ത​മാ​നം വ​രെ ഫീ​സി​ള​വ് ന​ൽ​കു​ന്ന ‘മെ​റി​റ്റ് സ്കോ​ള​ർ​ഷി​പ്പു’​ക​ൾ ന​ൽ​കു​ന്നു​ണ്ട്. നി​ങ്ങ​ളു​ടെ മാ​ർ​ക്കാ​ണ് ഇ​തി​ന്റെ മാ​ന​ദ​ണ്ഡം. കൂ​ടാ​തെ, ‘ഡെ​സ്റ്റി​നേ​ഷ​ൻ ആ​സ്​​ട്രേ​ലി​യ’(Destination Australia) എ​ന്ന സ​ർ​ക്കാ​ർ സ്കോ​ള​ർ​ഷി​പ്പ് ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലെ (Regional Areas) ക്യാ​മ്പ​സു​ക​ളി​ൽ പ​ഠി​ക്കു​ന്ന​വ​ർ​ക്ക് ല​ഭി​ക്കും. ഇ​ത് വ​ലി​യൊ​രു തു​ക സാ​മ്പ​ത്തി​ക സ​ഹാ​യ​മാ​യി ന​ൽ​കു​ന്നു.

പാ​ർ​ട്ട് ടൈം ​ജോ​ലി​യും വ​രു​മാ​ന​വും

ആ​സ്​​ട്രേ​ലി​യ​ൻ പ​ഠ​ന​ത്തി​ന്റെ ഏ​റ്റ​വും വ​ലി​യ ആ​ക​ർ​ഷ​ണം അ​വി​ടു​ത്തെ തൊ​ഴി​ൽ നി​യ​മ​ങ്ങ​ളാ​ണ്. ലോ​ക​ത്തി​ലെ ത​ന്നെ ഏ​റ്റ​വും ഉ​യ​ർ​ന്ന മി​നി​മം വേ​ജ് (Minimum Wage) ഉ​ള്ള രാ​ജ്യ​ങ്ങ​ളി​ലൊ​ന്നാ​ണ് ആ​സ്​​ട്രേ​ലി​യ. ഒ​രു മ​ണി​ക്കൂ​ർ ജോ​ലി ചെ​യ്താ​ൽ ഏ​ക​ദേ​ശം 23-24 ഡോ​ള​റി​ല​ധി​കം (ഏ​ക​ദേ​ശം 1300 രൂ​പ​ക്ക്​ മു​ക​ളി​ൽ) ല​ഭി​ക്കും. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ര​ണ്ടാ​ഴ്ച​യി​ൽ 48 മ​ണി​ക്കൂ​ർ ജോ​ലി ചെ​യ്യാ​ൻ നി​യ​മ​പ​ര​മാ​യ അ​നു​വാ​ദ​മു​ണ്ട്. അ​വ​ധി​ക്കാ​ല​ങ്ങ​ളി​ൽ (Semester Breaks) സ​മ​യ​പ​രി​ധി​യി​ല്ലാ​തെ ഫു​ൾ ടൈം ​ജോ​ലി​യും ചെ​യ്യാം. പെ​ട്രോ​ൾ പ​മ്പു​ക​ൾ, സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ൾ, റെ​സ്റ്റോ​റ​ന്റു​ക​ൾ, ഡെ​ലി​വ​റി ജോ​ലി​ക​ൾ തു​ട​ങ്ങി നി​ര​വ​ധി അ​വ​സ​ര​ങ്ങ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ല​ഭി​ക്കാ​റു​ണ്ട്. ഫീ​സ് മു​ഴു​വ​ൻ ഇ​തി​ൽ നി​ന്ന് ക​ണ്ടെ​ത്താ​ൻ ക​ഴി​യി​ല്ലെ​ങ്കി​ലും, താ​മ​സ​വും ഭ​ക്ഷ​ണ​വും പോ​ക്ക​റ്റ് മ​ണി​യും ഇ​തി​ലൂ​ടെ സു​ഖ​മാ​യി ന​ട​ന്നു​പോ​കും.

പ​ഠ​ന​ശേ​ഷം: പോ​സ്റ്റ് സ്റ്റ​ഡി വ​ർ​ക്ക് വി​സ

പ​ഠ​നം ക​ഴി​ഞ്ഞ് ഉ​ട​നെ തി​രി​ച്ചു പോ​രേ​ണ്ടി വ​രു​മോ എ​ന്ന പേ​ടി വേ​ണ്ട. കോ​ഴ്സ് വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യാ​ൽ ആ​സ്​​ട്രേ​ലി​യ​യി​ൽ ത​ന്നെ ത​ങ്ങി ജോ​ലി ചെ​യ്യാ​നു​ള്ള അ​വ​സ​രം ല​ഭി​ക്കും.

ബാ​ച്ചി​ലേ​ഴ്സ് ഡി​ഗ്രി ക​ഴി​ഞ്ഞാ​ൽ:

2 വ​ർ​ഷം വ​രെ.

മാ​സ്റ്റേ​ഴ്സ് (കോ​ഴ്സ് വ​ർ​ക്ക്):

2 വ​ർ​ഷം.

മാ​സ്റ്റേ​ഴ്സ് (റി​സ​ർ​ച്ച്)/​പി.​എ​ച്ച്.​ഡി:

3 വ​ർ​ഷം.

ഇ​തു​കൂ​ടാ​തെ, ഇ​ന്ത്യ​യും ആ​സ്​​ട്രേ​ലി​യ​യും ത​മ്മി​ലു​ള്ള പു​തി​യ ക​രാ​ർ പ്ര​കാ​രം (MATES Scheme), മി​ടു​ക്ക​രാ​യ ഇ​ന്ത്യ​ൻ പ്രൊ​ഫ​ഷ​ണ​ലു​ക​ൾ​ക്ക് വി​സ ന​ട​പ​ടി​ക​ൾ കൂ​ടു​ത​ൽ എ​ളു​പ്പ​മാ​ക്കി​യി​ട്ടു​ണ്ട്.

റീ​ജി​യ​ണ​ൽ ആ​സ്​​ട്രേ​ലി​യ: സ്മാ​ർ​ട്ട് ആ​യ​വ​രു​ടെ ചോ​യ്സ്

എ​ല്ലാ​വ​രും സി​ഡ്‌​നി​യി​ലേ​ക്കും മെ​ൽ​ബ​ണി​ലേ​ക്കും ഓ​ടു​മ്പോ​ൾ, ബു​ദ്ധി​യു​ള്ള​വ​ർ ‘റീ​ജി​യ​ണ​ൽ’ ഏ​രി​യ​ക​ൾ തി​ര​ഞ്ഞെ​ടു​ക്കും. എ​ന്താ​ണ് ഈ ​റീ​ജി​യ​ണ​ൽ ഏ​രി​യ? സി​ഡ്‌​നി, മെ​ൽ​ബ​ൺ, ബ്രി​സ്‌​ബേ​ൻ എ​ന്നീ മൂ​ന്ന് വ​ൻ ന​ഗ​ര​ങ്ങ​ൾ ഒ​ഴി​കെ ആ​സ്​​ട്രേ​ലി​യ​യി​ലെ ബാ​ക്കി​യെ​ല്ലാ സ്ഥ​ല​ങ്ങ​ളും (പെ​ർ​ത്ത്, അ​ഡ്ലെ​യ്ഡ്, ഗോ​ൾ​ഡ് കോ​സ്റ്റ്, കാ​ൻ​ബെ​റ ഉ​ൾ​പ്പെ​ടെ) ‘റീ​ജി​യ​ണ​ൽ’ കാ​റ്റ​ഗ​റി​യി​ലാ​ണ് വ​രു​ന്ന​ത്.

ഇ​വി​ടെ പ​ഠി​ച്ചാ​ൽ ര​ണ്ട് വ​ലി​യ ഗു​ണ​ങ്ങ​ളു​ണ്ട്

1. അ​ധി​ക വി​സ കാ​ലാ​വ​ധി: പ​ഠ​ന​ശേ​ഷം ല​ഭി​ക്കു​ന്ന വ​ർ​ക്ക് വി​സ​യി​ൽ 1 മു​ത​ൽ 2 വ​ർ​ഷം വ​രെ അ​ധി​കം ല​ഭി​ക്കും.

2. പി.​ആ​ർ പോ​യി​ന്റ്സ്: പെ​ർ​മ​ന​ന്റ് റെ​സി​ഡ​ൻ​സി(PR)​ക്ക് ശ്ര​മി​ക്കു​മ്പോ​ൾ റീ​ജി​യ​ണ​ൽ ഏ​രി​യ​യി​ൽ പ​ഠി​ച്ച​തി​ന് 5 എ​ക്സ്ട്രാ പോ​യി​ന്റ് ല​ഭി​ക്കും. പി.​ആ​ർ കി​ട്ടാ​ൻ മ​ത്സ​രം ന​ട​ക്കു​ന്ന ആ​സ്​​ട്രേ​ലി​യ​യി​ൽ ഈ 5 ​പോ​യി​ന്റ് സ്വ​ർ​ണ​ത്തേ​ക്കാ​ൾ വി​ല​യു​ള്ള​താ​ണ്. കൂ​ടാ​തെ, വ​ൻ ന​ഗ​ര​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ഇ​വി​ടെ ജീ​വി​ത​ച്ചെ​ല​വും കു​റ​വാ​യി​രി​ക്കും.

താ​മ​സ​സൗ​ക​ര്യ​ങ്ങ​ൾ

1. ഓ​ൺ-​ക്യാ​മ്പ​സ് (On-Campus): യൂ​നി​വേ​ഴ്സി​റ്റി ഹോ​സ്റ്റ​ലു​ക​ൾ. ക്ലാ​സി​ലേ​ക്ക് ന​ട​ന്നു​പോ​കാം എ​ന്ന​താ​ണ് ഗു​ണം. പ​ക്ഷേ ചെ​ല​വ് കൂ​ടു​ത​ലാ​യി​രി​ക്കും.

2. ഹോം​സ്റ്റേ (Homestay): ഒ​രു ആ​സ്​​ട്രേ​ലി​യ​ൻ കു​ടും​ബ​ത്തോ​ടൊ​പ്പം അ​വ​രു​ടെ വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന രീ​തി. അ​വി​ടു​ത്തെ സം​സ്കാ​രം പ​ഠി​ക്കാ​നും ഇം​ഗ്ലീ​ഷ് സം​സാ​രി​ക്കാ​നും ഇ​ത് സ​ഹാ​യി​ക്കും.

3. ഷെ​യ​ർ ഹൗ​സ് (Share House): സു​ഹൃ​ത്തു​ക്ക​ളു​മാ​യി ചേ​ർ​ന്ന് പു​റ​ത്ത് വീ​ട് വാ​ട​ക​ക്ക്​ എ​ടു​ക്കു​ന്ന​ത്. ഇ​താ​ണ് ഏ​റ്റ​വും ലാ​ഭ​ക​രം. പാ​ച​കം സ്വ​ന്ത​മാ​യി ചെ​യ്യാം എ​ന്ന​തു​കൊ​ണ്ട് ഭ​ക്ഷ​ണ​ച്ചെ​ല​വും കു​റ​ക്കാം.

ത​യാറെ​ടു​പ്പു​ക​ൾ തു​ട​ങ്ങാം

ആ​സ്​​ട്രേ​ലി​യ ഒ​രു സ്വ​പ്ന​ഭൂ​മി​യാ​ണ്. പ​ക്ഷേ, ആ ​സ്വ​പ്ന​ത്തി​ലേ​ക്ക് എ​ത്താ​ൻ കൃ​ത്യ​മാ​യ പ്ലാ​നി​ങ്​ ആ​വ​ശ്യ​മാ​ണ്. പ​ണ്ട​ത്തെ​പ്പോ​ലെ ‘ഏ​തെ​ങ്കി​ലും ഏ​ജ​ൻ​സി​യെ ഏ​ൽ​പ്പി​ച്ച് കൈ​യും കെ​ട്ടി ഇ​രി​ക്കാം’ എ​ന്ന് ക​രു​ത​രു​ത്. കോ​ഴ്സ് തി​ര​ഞ്ഞെ​ടു​ക്കു​മ്പോ​ൾ അ​ത് നി​ങ്ങ​ളു​ടെ ക​രി​യ​റി​ന് എ​ങ്ങ​നെ ഗു​ണം ചെ​യ്യും എ​ന്ന് ഗ​വേ​ഷ​ണം ന​ട​ത്തു​ക. ക​ഠി​നാ​ധ്വാ​നം ചെ​യ്യാ​ൻ ത​യ്യാ​റു​ള്ള​വ​ർ​ക്ക് ആ​സ്​​ട്രേ​ലി​യ ന​ൽ​കു​ന്ന പ്ര​തി​ഫ​ലം വ​ള​രെ വ​ലു​താ​ണ്. ലോ​ക​ത്തെ​വി​ടെ​യും അം​ഗീ​കാ​ര​മു​ള്ള ഒ​രു ഡി​ഗ്രി, അ​ന്താ​രാ​ഷ്ട്ര സൗ​ഹൃ​ദ​ങ്ങ​ൾ, മി​ക​ച്ച സാ​മ്പ​ത്തി​ക ഭ​ദ്ര​ത, സു​ര​ക്ഷി​ത​മാ​യ ഭാ​വി - ഇ​തെ​ല്ലാം ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ടെ​ങ്കി​ൽ, ആ​സ്​​ട്രേ​ലി​യ​യി​ലേ​ക്ക് സ്വാ​ഗ​തം!

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:educationgulfnewsUAEGulfhomegulfnewsmalayalam
News Summary - What should you choose to study in Australia?
Next Story