വാട്ടർപ്രൂഫിങ് ആൻഡ് ഇൻസുലേഷനിൽ പുതിയ കോഴ്സിന് തുടക്കം
text_fieldsവാട്ടർപ്രൂഫിങ് ആൻഡ് ഇൻസുലേഷൻ രംഗത്ത് കേന്ദ്ര സർക്കാറിന്റെ സർട്ടിഫിക്കറ്റോടു കൂടി നടത്തുന്ന കേരളത്തിലെ ആദ്യത്തെ കോഴ്സിന് തുടക്കമാകുന്നു. കേന്ദ്ര സർക്കാറിനു കീഴിലുള്ള കൺസ്ട്രക്ഷൻ ഇൻഡസ്ട്രി ഡെവലപ്മെന്റ് കൗൺസിലുമായി (സി.ഐ.ഡി.സി ) ചേർന്നു നടത്തുന്ന ഈ കോഴ്സ് അങ്കമാലിയിലെ ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി (ഫിസാറ്റ്) ക്യാമ്പസിലാണ് നടക്കുന്നത്.
സുധിഷ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർപ്രൂഫിങ് ആൻഡ് ഇൻസുലേഷന്റെ (SIWIN) നേതൃത്വത്തിലാണ് കോഴ്സ്. നാളെ രാവിലെ പത്തിന് ഫിസാറ്റ് ക്യാമ്പസിൽ വെച്ച് കോഴ്സിന് ആരംഭം കുറിക്കും.
ലുലു ഗ്രൂപ്പ് പ്രൊജക്ട്സ് ഡയറക്ടർ ബാബു വർഗീസ്, മേനോൻ ഡിസൈൻസ് ഡയറക്ടർ രാമചന്ദ്രൻ, കുന്നേൽ എൻജിനീയേഴ്സ് ആൻഡ് കൺസ്ട്രക്ഷൻ വി.പിയും കുസാറ്റ് ക്യാമ്പസിലെ ഗസ്റ്റ് ലെക്ചററുമായ എസ്.ആർ.സി നായർ, സി.ഐ.ഡി.സി ഡയറക്ടർ ജനറൽ ഡോ. പ്രിയ രഞ്ചൻ സ്വരൂപ് (ഓൺലൈൻ) ഫൗണ്ടർ ആൻഡ് ഡയറക്ടർ അസറ്റ് ഹോംസ് സുനിൽ കുമാർ എന്നിവർ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

