എഫ്.എം.ജി.ഇ പരീക്ഷ; തട്ടിപ്പുകാരെ കരുതിയിരിക്കാൻ മുന്നറിയിപ്പ്
text_fieldsന്യൂഡൽഹി: വിദേശത്തുനിന്ന് മെഡിക്കൽ ബിരുദമെടുത്തവർക്ക് ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യാൻ അനുമതി നൽകുന്നതിനുള്ള സ്ക്രീനിങ് പരീക്ഷയായ എഫ്.എം.ജി.ഇ യുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമം കേന്ദ്രീകരിച്ച് തട്ടിപ്പുസംഘം പ്രവർത്തിക്കുന്നതായി നാഷനൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് വൃത്തങ്ങൾ പറഞ്ഞു.
ശനിയാഴ്ച നടക്കുന്ന പരീക്ഷയുടെ ചോദ്യക്കടലാസെന്ന് കാണിച്ച് ചിലർ സമൂഹ മാധ്യമം വഴി പരീക്ഷാർഥികളെയും രക്ഷിതാക്കളെയും സമീപിക്കുന്നുവെന്നും ആരും ചതിക്കുഴിയിൽ വീഴരുതെന്നും ബോർഡ് മുന്നറിയിപ്പ് നൽകി. ചോദ്യക്കടലാസിന് പണം ആവശ്യപ്പെട്ട തട്ടിപ്പു സംഘത്തിനെതിരെ കേരളത്തിൽ കേസെടുത്തിട്ടുണ്ട്. പരീക്ഷയുടെ ചോദ്യം തയാറാക്കിവരുന്നതേയുള്ളൂവെന്നും ബോർഡ് വ്യക്തമാക്കി. 50 നഗരങ്ങളിലെ 71 കേന്ദ്രങ്ങളിലായാണ് പരീക്ഷ നടക്കുക.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

