Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
victers
cancel
Homechevron_rightCareer & Educationchevron_rightEdu Newschevron_rightവി​ക്​​ടേ​ഴ്​​സ്​:...

വി​ക്​​ടേ​ഴ്​​സ്​: പാ​ഠ​ഭാ​ഗ​ങ്ങ​ള്‍ തീ​ര്‍ക്കാ​ന്‍ ഇനി അ​വ​ധി ദി​വ​സ​ങ്ങ​ളി​ലും ക്ലാ​സ്​

text_fields
bookmark_border

തിരുവനന്തപുരം: പാ​ഠ​ഭാ​ഗ​ങ്ങ​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി തീ​ര്‍ക്കാ​ന്‍ ഡി​സം​ബ​ര്‍ 25 ഒ​ഴി​കെ എ​ല്ലാ ദി​വ​സ​വും പു​തി​യ ക്ലാ​സു​ക​ള്‍ 'വി​ക്​​ടേ​ഴ്​​സ്​' സം​പ്രേ​ഷ​ണം ചെ​യ്യും. ശ​നി, ഞാ​യ​ര്‍ ദി​വ​സ​ങ്ങ​ളി​ല്‍ 10, 12 ക്ലാ​സു​ക​ള്‍ സം​പ്രേ​ഷ​ണം ചെ​യ്യും.

പ്ല​സ്​ ടു​ക്കാ​ര്‍ക്ക് പ​ര​മാ​വ​ധി നാ​ല്​ ക്ലാ​സും പ​ത്താം ക്ലാ​സു​കാ​ര്‍ക്ക് വൈ​കീ​ട്ട്​ നാ​ലു​ മു​ത​ല്‍ ആ​റു​ വ​രെ ഓ​പ്ഷ​നു​ക​ളോ​ടു​കൂ​ടി​യ ഒ​രു ക്ലാ​സും (ഭാ​ഷാ ക്ലാ​സു​ക​ള്‍) എ​ന്ന നി​ല​യി​ലാ​യി​രി​ക്കും ക്ര​മീ​ക​ര​ണം. അം​ഗ​ൻ​വാ​ടി കു​ട്ടി​ക​ള്‍ക്കു​ള്ള കി​ളി​ക്കൊ​ഞ്ച​ല്‍, ലി​റ്റി​ല്‍ കൈ​റ്റ്സ് കു​ട്ടി​ക​ള്‍ക്കു​ള്ള ക്ലാ​സു​ക​ള്‍, ഹ​ലോ ഇം​ഗ്ലീ​ഷ് എ​ന്നീ സ്ഥി​രം പ​രി​പാ​ടി​ക​ളും ശ​നി-​ഞാ​യ​ര്‍ ദി​വ​സ​ങ്ങ​ളി​ല്‍ സം​പ്രേ​ഷ​ണം ചെ​യ്യും.

തി​ങ്ക​ള്‍ മു​ത​ല്‍ വെ​ള്ളി വ​രെ 10ാം ക്ലാ​സു​കാ​ര്‍ക്ക് വൈ​കീ​ട്ട്​ ആ​റു മു​ത​ല്‍ 7.30 വ​രെ​യും പി​റ്റേ​ന്ന് രാ​വി​ലെ ഏ​ഴ്​ മു​ത​ല്‍ എ​ട്ട്​ വ​രെ​യും പ്ല​സ്‍ ടു​ക്കാ​ര്‍ക്ക് ദി​വ​സ​വും രാ​ത്രി 7.30 മു​ത​ല്‍ 11 വ​രെ​യും പു​നഃ​സം​പ്രേ​ഷ​ണം ഉ​ണ്ടാ​വും. സ​മ​യ​ക്കു​റ​വു​ള്ള​തി​നാ​ല്‍ ജ​നു​വ​രി പ​കു​തി വ​രെ മ​റ്റു ക്ലാ​സു​ക​ളു​ടെ പു​നഃ​സം​പ്രേ​ഷ​ണം ഇ​ല്ല.

ജൂ​ണ്‍ ഒ​ന്നി​ന് ആ​രം​ഭി​ച്ച ഫ​സ്​​റ്റ്​​ബെ​ല്ലി​ല്‍ ആ​ദ്യ ആ​റു​മാ​സ​ത്തി​നു​ള്ളി​ല്‍ 4400 ക്ലാ​സു​ക​ള്‍ സം​പ്രേ​ഷ​ണം ചെ​യ്തു​ക​ഴി​ഞ്ഞു. മു​ഴു​വ​ന്‍ ക്ലാ​സും ഫ​സ്​​റ്റ്​​ബെ​ല്‍ പോ​ര്‍ട്ട​ലി​ല്‍ ല​ഭ്യ​മാ​ക്കു​ന്നു​ണ്ട്. ഓ​രോ ദി​വ​സ​ത്തെ ടൈം​ടേ​ബി​ളും ക്ലാ​സു​ക​ളും www.firstbell.kite.kerala.gov.inല്‍ ​ല​ഭ്യ​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kitevictersfirstbell
News Summary - Victors: Classes on holidays to complete lessons
Next Story