തൃശൂർ: കേരള വെറ്ററിനറി ആൻഡ് അനിമല്‍ സയന്‍സസ് സർവകലാശാലയിൽ വിവിധ കോഴ്സുകളിൽ അപേക്ഷ ക്ഷണിച്ചു.
അഞ്ചര വര്‍ഷത്തെ ബിരുദ പഠന കോഴ്സായ ബാച്ചിലര്‍ ഓഫ് വെറ്ററിനറി സയന്‍സ് ആൻഡ് അനിമല്‍ ഹസ്ബൻഡറി (ബി.വി.എസ്.സി ആൻഡ് എ.എച്ച്) പ്രവേശനം 2018ലെ നീറ്റ് പരീക്ഷയുടെ റാങ്കിെൻറ അടിസ്ഥാനത്തിലും സംസ്ഥാന പ്രവേശന പരീക്ഷ കമീഷണര്‍ തയാറാക്കുന്ന പ്രത്യേക റാങ്ക് പട്ടിക പ്രകാരവുമാണ്. 15 ശതമാനം അഖിലേന്ത്യ േക്വാട്ടയിലേക്കുള്ള പ്രവേശനം നീറ്റ് റാങ്ക് പട്ടികയുടെ അടിസ്ഥാനത്തില്‍ വെറ്ററിനറി കൗണ്‍സില്‍ ഓഫ് ഇന്ത്യ (വി.സി.ഐ) തയാറാക്കുന്ന റാങ്ക് പട്ടികയിൽനിന്നാണ്.
എൻജിനീയറിങ് ഡിഗ്രി പ്രോഗ്രാമായ ബി.ടെക് (ഡയറി ടെക്നോളജി), ബി.ടെക് (ഫുഡ് ടെക്നോളജി) എന്നിവയിലേക്കുള്ള പ്രവേശനം സംസ്ഥാന എൻജിനീയറിങ് പ്രവേശന പരീക്ഷയിലൂടെ പ്രവേശന കമീക്ഷണറും ഐ.സി.എ.ആര് നേരിട്ടും നടത്തുന്ന പ്രവേശന പരീക്ഷയിലൂടെയും നടത്തും. യോഗ്യത പ്ലസ്ടു / വി.എച്ച്.എസ്.ഇ
സര്‍വകലാശാലയുടെ വിവിധ ഡോക്ടറല്‍ േപ്രാഗ്രാമുകള്‍, ബിരുദാനന്തര ബിരുദകോഴ്സുകള്‍, ഡിപ്ലോമ പ്രോഗ്രാമുകള്‍ (റെഗുലര്‍), വിദൂര വിദ്യാഭ്യാസ കോഴ്സുകൾ, വിദൂര വിദ്യാഭ്യാസ ടെക്നോളജി എനേബിള്‍ഡ് ലേണിങ് രീതിയില്‍ വിവിധ ഡിപ്ലോമ, പി.ജി ഡിപ്ലോമ, പി.ജി സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമുകള്‍ എന്നിവയിലേക്കും അപേക്ഷ ക്ഷണിച്ചു. www.kvaus.ac.in ലൂടെ ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പിക്കാം.
അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 25. തപാല്‍ മുഖേന അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 31.