Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വെറ്ററിനറി കോഴ്സ്; അഖിലേന്ത്യ ക്വോട്ട പ്രവേശനം നീറ്റ്-യു.ജി അടിസ്ഥാനത്തിൽ
text_fieldsbookmark_border
ന്യൂഡൽഹി: രാജ്യത്തെ അംഗീകൃത വെറ്ററിനറി കോളജുകളിൽ ബാച്ചിലർ ഓഫ് വെറ്ററിനറി സയൻസ് ആൻഡ് അനിമൽ ഹസ്ബൻഡ്രി കോഴ്സിൽ 15 ശതമാനം അഖിലേന്ത്യ ക്വോട്ട സീറ്റുകളിൽ 2024-25 വർഷത്തെ പ്രവേശനം നീറ്റ്-യു.ജി 2024 മെറിറ്റ് അടിസ്ഥാനത്തിലായിരിക്കുമെന്ന് വെറ്ററിനറി കൗൺസിൽ ഓഫ് ഇന്ത്യ അറിയിച്ചു.
താൽപര്യമുള്ളവർ നാഷനൽ ടെസ്റ്റിങ് ഏജൻസി മേയ് അഞ്ച് ഞായറാഴ്ച നടത്തുന്ന നീറ്റ്-യു.ജി 2024ൽ പങ്കെടുക്കണമെന്നും കൗൺസിലിന്റെ അറിയിപ്പിൽ പറയുന്നു. പ്രവേശനം സംബന്ധിച്ചിട്ടുള്ള മറ്റ് യോഗ്യതമാനദണ്ഡങ്ങൾ വെറ്ററിനറി കൗൺസിൽ ഓഫ് ഇന്ത്യ നിഷ്കർഷിച്ച പ്രകാരമായിരിക്കും.
Next Story

