വെറ്ററിനറി അഖിലേന്ത്യാ ക്വാട്ട കൗൺസലിങ്: ഒന്നാംഘട്ട രജിസ്ട്രേഷൻ എട്ടുമുതൽ 13 വരെ
text_fieldsപ്രതീകാത്മക ചിത്രം
രാജ്യത്തെ അംഗീകൃത വെറ്ററിനറി കോളജുകളിൽ ബാച്ചിലർ ഓഫ് വെറ്ററിനറി സയൻസ് ആൻഡ് അനിമൽ ഹസ്ബെൻഡറി കോഴ്സിൽ 15 ശതമാനം അഖിലേന്ത്യാ ക്വാട്ട സീറ്റുകളിലേക്കുള്ള വെറ്ററിനറി കൗൺസിൽ ഓഫ് ഇന്ത്യയുടെ 2025 വർഷത്തെ ഓൺലൈൻ കൗൺസലിങ്, ചോയിസ് ഫില്ലിങ്, അലോട്ട്മെന്റ് ഷെഡ്യൂളുകൾ https://vci.admissions.nic.in/, www.vci.dahd.gov.in വെബ്സൈറ്റുകളിൽ പ്രസിദ്ധപ്പെടുത്തി.
കോളജുകളും സീറ്റുകളും രജിസ്ട്രേഷൻ ഫീസും പ്രവേശന നടപടികളും അടക്കമുള്ള വിവരണ പത്രിക വെബ്സൈറ്റിൽ ലഭ്യമാകും. ‘നീറ്റ്-യു.ജി-2025’ മെരിറ്റടിസ്ഥാനത്തിലാണ് പ്രവേശനം. ഒന്നും രണ്ടും ഘട്ട കൗൺസലിങ്, അലോട്ട്മെന്റുകൾക്ക് പുറമെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്ട്രേ റൗണ്ട് അലോട്ട്മെന്റുമുണ്ടാകും.
ഷെഡ്യൂളുകൾ: ഒന്നാംഘട്ട ഓൺലൈൻ കൗൺസലിങ്ങിൽ പങ്കെടുക്കുന്നതിന് ഫീസടച്ച് രജിസ്റ്റർ ചെയ്ത് ചോയ്സ് ഫില്ലിങ്/ലോക്കിങ് നടപടികൾ പൂർത്തിയാക്കുന്നതിന് ഒക്ടോബർ എട്ടിന് രാവിലെ 11 മുതൽ 13 വരെ വെബ്സൈറ്റിൽ സൗകര്യം ലഭിക്കും. 15ന് ആദ്യ അലോട്ട്മെന്റ് പ്രഖ്യാപിക്കും. അലോട്ട്മെന്റ് ലഭിച്ച കോളജിൽ 15 മുതൽ 21 വരെ റിപ്പോർട്ട് ചെയ്ത് പ്രവേശനം നേടാം. രണ്ടാംഘട്ട കൗൺസലിങ്, ഫീസ് പേയ്മെന്റ്, രജിസ്ട്രേഷൻ നടപടികൾ ഒക്ടോബർ 22ന് തുടങ്ങും. ചോയ്സ് ഫില്ലിങ്/ലോക്കിങ് നടപടികൾ 23നകം പൂർത്തിയാക്കാം.
അലോട്ട്മെന്റ് 25ന് പ്രസിദ്ധപ്പെടുത്തും.25നും 30നും മധ്യേ സീറ്റ് ലഭിച്ച കോളജിൽ റിപ്പോർട്ട് ചെയ്ത് പ്രവേശനം നേടാവുന്നതാണ്.ഒഴിവുള്ള സീറ്റുകളിലേക്കുള്ള ‘സ്ട്രേ’ റൗണ്ടിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ 50,000 രൂപ ഫീസ് അടച്ച് (എസ്.സി/എസ്.ടി/പി.എച്ച് വിഭാഗങ്ങളിൽപെടുന്നവർ 25000 രൂപ നൽകിയാൽ മതി) ഒക്ടോബർ 31നും നവംബർ മൂന്നിനും മധ്യേ രജിസ്റ്റർ ചെയ്ത് സമയബന്ധിതമായി ചോയ്സ് ഫില്ലിങ്/ലോക്കിങ് നടപടികൾ പൂർത്തിയാക്കണം. സീറ്റ് അലോട്ട്മെന്റ് നവംബർ അഞ്ചിന് പ്രസിദ്ധപ്പെടുത്തും. നവംബർ 10നകം റിപ്പോർട്ട് ചെയ്ത് പ്രവേശനം നേടാം. കൂടുതൽ വിവരങ്ങൾക്കും അപ്ഡേറ്റുകൾക്കും വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

