Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightവെ​ല്ലൂ​രി​ൽ...

വെ​ല്ലൂ​രി​ൽ എം.​ബി.​ബി.​എ​സ്, ബി.​എ​സ്​​സി ന​ഴ്​​സി​ങ്​ പ​ഠി​ക്കാം

text_fields
bookmark_border
medical.jpg
cancel

വെ​ല്ലൂ​ർ (ത​മി​ഴ്​​നാ​ട്) ക്രി​സ്​​ത്യ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഇ​ക്കൊ​ല്ലം ന​ട​ത്തു​ന്ന വി​വി​ധ മെ​ഡി​ക്ക​ൽ/​അ​നു​ബ​ന്ധ ഹെ​ൽ​ത്ത്​ സ​യ​ൻ​സ​സ്​ ഡി​ഗ്രി/​ഡി​പ്ലോ​മ/​പി.​ജി കോ​ഴ്​​സു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​ന്​ അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു. അ​പേ​ക്ഷ ഒാ​ൺ​െ​ലെ​നാ​യി മാ​ർ​ച്ച്​ 26വ​രെ സ്വീ​ക​രി​ക്കും. പ്ര​വേ​ശ​ന വി​ജ്​​ഞാ​പ​നം http://admissions.cmcvellore.ac.in ൽ ​പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. മി​ത​മാ​യ ഫീ​സ്​ നി​ര​ക്കാ​ണ്​ ഇ​വി​ടെ കോ​ഴ്​​സു​ക​ൾ​ക്ക്​ ഇൗടാക്കുന്നത്​.

എം.​ബി.​ബി.​എ​സ്​ ​

എം.​ബി.​ബി.​എ​സ്​ കോ​ഴ്​​സി​ൽ 100 സീ​റ്റു​ക​ൾ ല​ഭ്യ​മാ​ണ്. ഒാ​പ​ൺ വി​ഭാ​ഗ​ത്തി​ൽ 16 സീ​റ്റു​ക​ളി​ലും സ്​​പോ​ൺ​സേ​ഡ്​ വി​ഭാ​ഗ​ത്തി​ൽ 84 സീ​റ്റു​ക​ളി​ലും പ്ര​വേ​ശ​നം ന​ൽ​കും. ‘നീ​റ്റ്​-​യു.​ജി 2018’ൽ ​യോ​ഗ്യ​ത നേ​ടു​ന്ന​വ​രെ​യാ​ണ്​ പ്ര​വേ​ശ​ന​ത്തി​ന്​ പ​രി​ഗ​ണി​ക്കു​ക. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി/​ത​ത്തു​ല്യ​ബോ​ർ​ഡ്​ പ​രീ​ക്ഷ​യി​ൽ ഫി​സി​ക്​​സ്, കെ​മി​സ്​​ട്രി, ​ബ​യോ​ള​ജി, ബ​യോ​ടെ​ക്​​നോ​ള​ജി വി​ഷ​യ​ങ്ങ​ൾ​ക്ക്​ മൊ​ത്തം 50 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ നേ​ടി വി​ജ​യി​ച്ചി​രി​ക്ക​ണം. 
പ്ര​വേ​ശ​നം ല​ഭി​ക്കു​ന്ന​വ​ർ ആ​ദ്യ​വ​ർ​ഷം 41430 രൂ​പ​യും തു​ട​ർ​ന്നു​ള്ള വ​ർ​ഷ​ങ്ങ​ളി​ൽ 23000 രൂ​പ വീ​ത​വും ഫീ​സ്​ അ​ട​ക്ക​ണം. മെ​സ്​ ഫീ​സാ​യി പു​രു​ഷ​ന്മാ​ർ 5000 രൂ​പ​യും വ​നി​ത​ക​ൾ 4000 രൂ​പ​യും പ്ര​തി​മാ​സം ന​ൽ​ക​ണം.

ബി.​എ​സ്​​സി ന​ഴ്​​സി​ങ്​ 

ബി.​എ​സ്​​സി ന​ഴ്​​സി​ങ്​ കോ​ഴ്​​സി​ൽ 100 സീ​റ്റു​ക​ളു​ണ്ട്. ഒാ​പ​ൺ വി​ഭാ​ഗ​ത്തി​ൽ 15 സീ​റ്റു​ക​ളും സ്​​പോ​ൺ​സേ​ഡ്​ വി​ഭാ​ഗ​ത്തി​ൽ 85 സീ​റ്റു​ക​ളും ല​ഭ്യ​മാ​ണ്. നാ​ലു വ​ർ​ഷ​മാ​ണ്​ പ​ഠ​ന​കാ​ലാ​വ​ധി. കോ​ഴ്​​സ്​ പൂ​ർ​ത്തി​യാ​ക്കി ഒ​രു​വ​ർ​ഷം ജൂ​നി​യ​ർ സ്​​റ്റാ​ഫ്​ ന​ഴ്​​സാ​യി ഇ​വി​ടെ പ​രി​ശീ​ല​നം​ നേ​ട​ണം. യൂ​നി​ഫോം, ​ബു​ക്ക്​ ഫീ​സ്​ ഉ​ൾ​പ്പെ​ടെ ആ​ദ്യ​വ​ർ​ഷം 39000 രൂ​പ​യും തു​ട​ർ​ന്നു​ള്ള വ​ർ​ഷ​ങ്ങ​ളി​ൽ 14000 രൂ​പ വീ​ത​വും ഫീ​സ്​ അ​ട​ക്ക​ണം. മെ​സ്​​ഫീ​സ്​ പ്ര​തി​മാ​സം 1200 രൂ​പ​യാ​ണ്. എ​സ്​​റ്റാ​ബ്ലി​ഷ്​​മ​െൻറ്, ഇ​ല​ക്​​ട്രി​സി​റ്റി ഇ​ന​ങ്ങ​ളി​ലാ​യി വ​ർ​ഷ​ത്തി​ൽ 13800 രൂ​പ കൂ​ടി ന​ൽ​കേ​ണ്ട​തു​ണ്ട്. പ്ര​ത്യേ​കം ന​ട​ത്തു​ന്ന എ​ൻ​ട്ര​ൻ​സ്​ പ​രീ​ക്ഷ​യി​ലൂ​ടെ​യാ​ണ്​ അ​ഡ്​​മി​ഷ​ൻ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി/ ത​ത്തു​ല്യ​ബോ​ർ​ഡ്​ പ​രീ​ക്ഷ​യി​ൽ ഫി​സി​ക്​​സ്, കെ​മി​സ്​​ട്രി, ബ​യോ​ള​ജി (ബോ​ട്ട​ണി & സു​വോ​ള​ജി) വി​ഷ​യ​ങ്ങ​ൾ​ക്ക്​ മൊ​ത്തം 45 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ​യും ഇം​ഗ്ലീ​ഷ്​ ഉ​ൾ​പ്പെ​ടെ ഇൗ ​വി​ഷ​യ​ങ്ങ​ൾ ഒാ​രോ​ന്നും പ്ര​ത്യേ​ക​മാ​യും വി​ജ​യി​ച്ചി​രി​ക്ക​ണം. അ​വി​വാ​ഹി​ത​രാ​യ പെ​ൺ​കു​ട്ടി​ക​ളെ മാ​ത്ര​മേ പ്ര​വേ​ശ​ന​ത്തി​ന്​ പ​രി​ഗ​ണി​ക്കു​ക​യു​ള്ളൂ.സ്​​പോ​ൺ​സേ​ഡ്​ സീ​റ്റു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​ന്​ ക്രി​സ്​​ത്യ​ൻ വി​ഭാ​ഗ​ത്തി​ൽ​പെ​ടു​ന്ന​വ​രെ​യാ​ണ്​ പ​രി​ഗ​ണി​ക്കു​ക. CMC വെ​ല്ലൂ​രു​മാ​യി ബ​ന്ധ​മു​ള്ള ക്രി​സ്​​ത്യ​ൻ സ​ഭ​ക​ളോ സം​ഘ​ട​ന​ക​ളോ നി​ർ​ദി​ഷ്​​ട ഫോ​റ​ത്തി​ൽ ന​ൽ​കു​ന്ന സ്​​പോ​ൺ​സ​ർ​ഷി​പ്പ്​ അ​പേ​ക്ഷ​ക​ളാ​ണ്​ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്. ഇ​തി​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ വെ​ബ്​​സൈ​റ്റി​ലു​ണ്ട്. ഇ​വ​രെ ഒ​രു സ്​​പെ​ഷ​ൽ ടെ​സ്​​റ്റ്​ കൂ​ടി ന​ട​ത്തി​യാ​ണ്​ അ​ഡ്​​മി​ഷ​നാ​യി തെ​ര​ഞ്ഞെ​ടു​ക്കു​ക.

അ​ലൈ​ഡ്​ ഹെൽ​ത്ത്​ സ​യ​ൻ​സ​സ്​ കോഴ്​സുകൾ

അ​ലൈ​ഡ്​ ഹെൽ​ത്ത്​ സ​യ​ൻ​സ​സ്​ വി​ഭാ​ഗ​ത്തി​ൽ ബാ​ച്ചി​ല​ർ ഒാ​ഫ്​ ഒ​ക്കു​പ്പേ​ഷ​ന​ൽ തെ​റ​പ്പി (BOT), ഫി​സി​യോ​തെ​റ​പ്പി (BPT) , B.Sc, MLT, ബാ​ച്ചി​ല​ർ ഒാ​ഫ്​ ഒാ​പ്​​ടോ​മെ​ട്രി (B.Optom), B.Sc ​െമ​ഡി​ക്ക​ൽ റെ​ക്കോ​ഡ്​​സ്​ സ​യ​ൻ​സ്, ബാ​ച്ചി​ല​ർ ഒാ​ഫ്​ ഒാ​ഡി​യോ​ള​ജി ആ​ൻ​ഡ്​​ സ്​​പീ​ച്ച്​ ലാം​ഗ്വേ​ജ്​ പ​ത്തോ​ള​ജി, BSc ക്രി​ട്ടി​ക്ക​ൽ കെ​യ​ർ ടെ​ക്​​നോ​ള​ജി, BSc ഡ​യാ​ലി​സി​സ്​ ടെ​ക്​​നോ​ള​ജി, BSc ന്യൂ​ക്ലി​യ​ർ മെ​ഡി​സി​ൻ ടെ​ക്​​നോ​ള​ജി, ബാ​ച്ചി​ല​ർ ഒാ​ഫ്​ പ്രോ​സ്​​ത​റ്റി​ക്​​സ്​ ആ​ൻ​ഡ്​​ ഒാ​ർ​ത്തോ​ട്ടി​ക്​​സ്, BSc റേ​ഡി​യോ​ള​ജി ആ​ൻ​ഡ്​​ ഇ​മേ​ജി​ങ്​ ടെ​ക്​​നോ​ള​ജി, BSc റേ​ഡി​യോ​തെ​റ​പ്പി ടെ​ക്​​നോ​ള​ജി, BSc മെ​ഡി​ക്ക​ൽ സോ​ഷ്യോ​ള​ജി, BSc കാ​ർ​ഡി​യോ പ​ൾ​മ​ണ​റി പെ​ർ​ഫ്യൂ​ഷ​ൻ കെ​യ​ർ ടെ​ക്​​നോ​ള​ജി, BSc ഒാ​പ​റേ​ഷ​ൻ തി​യ​റ്റ​ർ ആ​ൻ​ഡ്​​ അ​ന​സ്​​തേ​ഷ്യ ടെ​ക്​​നോ​ള​ജി, BSc ന്യൂ​റോ ഇ​ല​ക്​​ട്രോ ഫി​സി​യോ​ള​ജി, BSc ആ​ക്​​സി​ഡ​ൻ​റ്​ ആ​ൻ​ഡ്​​ എ​മ​ർ​ജ​ൻ​സി കെ​യ​ർ ടെ​ക്​​നോ​ള​ജി, BSc കാ​ർ​ഡി​യാ​ക്​ ടെ​ക്​​നോ​ള​ജി, BSc റെ​സ്​​പി​റേ​റ്റ​റി തെ​റ​പ്പി കോ​ഴ്​​സു​ക​ളി​ലാ​ണ്​ പ്ര​വേ​ശ​നം. സീ​റ്റു​ക​ൾ പ​രി​മി​ത​മാ​ണ്. പ്ര​വേ​ശ​ന​യോ​ഗ്യ​ത ഉ​ൾ​പ്പെ​ടെ കോ​ഴ്​​സു​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ വെ​ബ്​​സൈ​റ്റി​ലു​ണ്ട്.

മേ​യ്​ 15ന്​ ​ന​ട​ത്തു​ന്ന പ്ര​വേ​ശ​ന​പ​രീ​ക്ഷ​യു​ടെ റാ​ങ്ക്​ പ​രി​ഗ​ണി​ച്ചാ​ണ്​ (MBBS ഒ​ഴി​കെ) പ്രവേശനം. ക​മ്പ്യൂ​ട്ട​ർ അ​ധി​ഷ്​​ഠി​ത പരീക്ഷ കോ​ഴി​ക്കോ​ട്, എ​റ​ണാ​കു​ളം, കോ​ട്ട​യം, തി​രു​വ​ന​ന്ത​പു​രം, നാ​ഗ​ർ​കോ​വി​ൽ, സേ​ലം, മ​ധു​ര, വെ​ല്ലൂ​ർ, ചെ​ന്നൈ, പു​തു​ച്ചേ​രി, ബം​ഗ​ളൂ​രു, ഹൈ​ദ​രാ​ബാ​ദ്, വി​ജ​യ​വാ​ഡ, മും​ബൈ, ദ​ൽ​ഹി, ല​ഖ്​​നോ, ഗു​വാ​ഹ​തി, ഭു​വ​നേ​ശ്വ​ർ, കൊ​ൽ​ക്ക​ത്ത കേ​ന്ദ്ര​ങ്ങ​ളി​ലാ​യി ന​ട​ത്തും.
 

അപേക്ഷിക്കേണ്ട വിധം

അ​പേ​ക്ഷ​ഫീ​സ്​ 800 രൂ​പ​യും ര​ജി​സ്​​ട്രേ​ഷ​ൻ ഫീ​സ്​ ഒാ​രോ കോ​ഴ്​​സി​നും 500 രൂ​പ​യു​മാ​ണ്. ​െക്ര​ഡി​റ്റ്​/ ​െഡ​ബി​റ്റ്​ കാ​ർ​ഡ്​/​നെ​റ്റ്​ ബാ​ങ്കി​ങ്​ മു​ഖാ​ന്ത​രം ഫീ​സ്​ അ​ട​ക്കാം.
അ​പേ​ക്ഷ ഒാ​ൺ​ലൈ​നാ​യി http://admissions.cmcvellore.ac.in ൽ ​മാ​ർ​ച്ച്​ 26നു​​മു​മ്പ്​ സ​മ​ർ​പ്പി​ക്കേ​ണ്ട​താ​ണ്. അ​പേ​ക്ഷ സ​മ​ർ​പ്പ​ണ​ത്തി​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ വെ​ബ്​​സൈ​റ്റി​ലു​ണ്ട്.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:admissionBSc NursingCareer and Education Newsvellore mbbs
News Summary - vellore mbbs, bsc nursing admission career and education news
Next Story