വെളിച്ചം-ക്രേസ് ബിസ്കറ്റ്സ് ‘ലിറ്റിൽ സ്പീക്കർ’; നാളെയുടെ സ്പീക്കിങ് സ്റ്റാർ നിങ്ങളാകാം
text_fieldsകോഴിക്കോട്: വാക്കുകൾകൊണ്ട് വിസ്മയം സൃഷ്ടിച്ച് മറ്റുള്ളവരെ സ്വാധീനിക്കാൻ കഴിയുന്നവരാണോ? എങ്കിൽ സുവർണാവസരം കാത്തിരിക്കുന്നു. ഈ ശിശുദിനത്തിൽ മാധ്യമം വെളിച്ചവും ക്രേസ് ബിസ്കറ്റ്സും ചേർന്നൊരുക്കുന്ന ‘ലിറ്റിൽ സ്പീക്കേഴ്സ്’ പ്രസംഗ മത്സരത്തിലൂടെ അറിയപ്പെടുന്ന പ്രാസംഗികരാകാൻ അവസരമൊരുങ്ങുന്നു.
മികച്ച പ്രകടനം കാഴ്ചവെക്കുന്നവർക്കായി ആകർഷകമായ സമ്മാനങ്ങളും റെഡി. എൽ.കെ.ജി മുതൽ നാലാംക്ലാസ് വരെയുള്ള കുട്ടികൾക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ അവസരം. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 2 മിനിറ്റിൽ കവിയാത്ത ഒരു പ്രസംഗം വിഡിയോ റെക്കോർഡ് ചെയ്ത് അയക്കണം. മലയാളം, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ ഏതുവേണമെങ്കിലും പ്രസംഗത്തിനായി തെരഞ്ഞെടുക്കാം.
‘എങ്ങനെ എനിക്ക് ഒരു മാറ്റമുണ്ടാക്കാൻ കഴിയും’ എന്ന വിഷയത്തിലുള്ള പ്രസംഗമാണ് തയാറാക്കേണ്ടത്. മികച്ച പ്രകടനം കാഴ്ചവെക്കുന്ന 10 പേരെ കാത്തിരിക്കുന്നത് ആകർഷകമായ സമ്മാനങ്ങളാണ്. കൂടാതെ തെരഞ്ഞെടുക്കപ്പെടുന്ന പ്രസംഗങ്ങൾ മാധ്യമത്തിന്റെ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പ്രസിദ്ധീകരിക്കുകയും ചെയ്യും.
മത്സരത്തിൽ പങ്കെടുക്കാനായി സൗജന്യമായി ഇപ്പോൾ രജിസ്റ്റർ ചെയ്യാം. നൽകിയിരിക്കുന്ന ക്യൂ.ആർ കോഡ് സ്കാൻ ചെയ്തോ, അല്ലെങ്കിൽ madhyamam.com/little-speakers എന്ന ലിങ്ക് വഴിയോ രജിസ്റ്റർ ചെയ്യാം. അവസാന തീയതി നവംബർ 12.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

