Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightവി.സി.യു ആർട്‌സിൽ...

വി.സി.യു ആർട്‌സിൽ അപേക്ഷ തീയതി മാർച്ച് ഒന്നുവരെ നീട്ടി

text_fields
bookmark_border
VCU Arts Qatar
cancel

ദോഹ: ഖത്തറിലെ വിർജീനിയ കോമൺവെൽത്ത് യൂനിവേഴ്‌സിറ്റി സ്‌കൂൾ ഓഫ് ആർട്‌സ് (വി.സി.യു ആർട്‌സ് ഖത്തർ) 2023ലെ അക്കാദമിക് അഡ്മിഷനുള്ള അപേക്ഷകൾ സമർപ്പിക്കാനുള്ള സമയപരിധി 2023 മാർച്ച് ഒന്നുവരെ നീട്ടി. ഖത്തർ ഫൗണ്ടേഷന്റെ (ക്യു.എഫ്) പാർട്ണർ യൂനിവേഴ്‌സിറ്റിയാണിത്.

ആർട്ട് ആൻഡ് ഡിസൈൻ യൂനിവേഴ്സിറ്റിയിലേക്ക് അപേക്ഷിക്കാൻ താൽപര്യമുള്ള എല്ലാ വിദ്യാർഥികൾക്കും ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കാനും അപേക്ഷ പ്രക്രിയ പൂർത്തിയാക്കാനുമായാണ് സമയം നീട്ടിയതെന്ന് റിക്രൂട്ട്മെന്റ് ആൻഡ് അഡ്മിഷൻ ഡയറക്ടർ കെയ്റ്റ്ലിൻ മർഫി പറഞ്ഞു. താൽപര്യമുള്ള വിദ്യാർഥികൾക്ക് സംശയനിവാരണത്തിനും ഉപദേശങ്ങൾക്കുമായി അഡ്മിഷൻ കൗൺസിലർമാരെ സമീപിക്കാമെന്നും മർഫി കൂട്ടിച്ചേർത്തു. അപേക്ഷിക്കാനാവശ്യമായ കാര്യങ്ങൾ, പതിവായി ചോദിക്കുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ, പ്രോഗ്രാം വിവരങ്ങൾ എന്നിവ യൂനിവേഴ്സിറ്റിയുടെ വെബ്സൈറ്റിൽ ലഭ്യമാണ്.

ഖത്തർ ഫൗണ്ടേഷന്റെ എജുക്കേഷൻ സിറ്റിയിൽ സ്ഥിതി ചെയ്യുന്ന വി.സി.യു ആർട്‌സ് ഖത്തറിൽ നാല് ബിരുദ പ്രോഗ്രാമുകളാണുള്ളത്. ബാച്ചിലർ ഓഫ് ഫൈൻ ആർട്‌സ് ഇൻ ഗ്രാഫിക് ഡിസൈൻ (ബി.എഫ്.എ), ഇന്റീരിയർ ഡിസൈനിൽ ബി.എഫ്.എ, പെയിന്റിങ് + പ്രിന്റ് മേക്കിങ്ങിൽ ബി.എഫ്.എ, ആർട്ട് ഹിസ്റ്ററിയിൽ ബാച്ചിലർ ഓഫ് ആർട്‌സ് (ബി.എ) പ്രോഗ്രാം. ഡിസൈൻ പ്രോഗ്രാമിൽ മാസ്റ്റർ ഓഫ് ഫൈൻ ആർട്‌സും (എം.എഫ്.എ) വി.സി.യു ആർട്‌സിലുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar newsVCU Arts QatarVCU admission
News Summary - VCU Arts application deadline extended to March 1
Next Story