വാഴ്സിറ്റി വാർത്തകൾ
text_fieldsകാലിക്കറ്റ്
പി.ജി പ്രവേശനം നീട്ടി
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലുള്ള അഫിലിയേറ്റഡ് കോളജുകള്‍, സര്‍വകലാശാല സെന്ററുകള്‍ എന്നിവയിലെ 2023-24 അധ്യയന വര്‍ഷത്തെ പി.ജി പ്രവേശനത്തിനുള്ള അവസാന തീയതി ഒക്ടോബർ 12ന് വൈകീട്ട് മൂന്ന് വരെ നീട്ടി. ലേറ്റ് രജിസ്ട്രേഷനുള്ള സൗകര്യവും 12 വരെ ലഭ്യമാണ്. സീറ്റ് ഒഴിവ് അറിയാന്‍ വിദ്യാർഥികള്‍ അതത് കോളജ് / സര്‍വകലാശാല സെന്ററുകളുമായി ബന്ധപ്പെടണം.
സീറ്റൊഴിവ്
കോഴിക്കോട്ടുള്ള സെന്റര്‍ ഫോര്‍ കോസ്റ്റ്യൂം ആൻഡ് ഫാഷന്‍ ഡിസൈനിങ് സെന്ററില്‍ ബി.എസ്സി കോസ്റ്റ്യൂം ആൻഡ് ഫാഷന്‍ ഡിസൈനിങ് കോഴ്സിന് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്.
സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത സമ്പൂര്‍ണ ഫീസിളവ് ലഭിക്കും. പ്രവേശനത്തിനുള്ള അവസാന തീയതി ഒക്ടോബര്‍ 10. ഫോണ്‍: 0495 2761335, 9744869477. 8089528299.
പുനര്‍മൂല്യനിര്‍ണയ ഫലം
എസ്.ഡി.ഇ ഒന്നാം സെമസ്റ്റര്‍ എം.എ ഇക്കണോമിക്സ് നവംബര്‍ 2021, 2022 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു. നാലാം സെമസ്റ്റര്‍ എം.എസ്സി കെമിസ്ട്രി, എം.കോം. ഏപ്രില്‍ 2023 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
കണ്ണൂർ
യു.ജി, പി.ജി പ്രവേശനം 13വരെ
കണ്ണൂർ: 2023-24 അധ്യയനവർഷത്തിൽ അഫിലിയേറ്റഡ് കോളജുകളിലെ വിവിധ യു.ജി, പി.ജി പ്രോഗ്രാമുകളിലെ ഒന്നാം സെമസ്റ്ററിലേക്കുള്ള പ്രവേശനം ഒക്ടോബർ 13വരെ നടക്കും.

