വാഴ്സിറ്റി വാർത്തകൾ
text_fieldsകാലിക്കറ്റ്
----------------------
പരീക്ഷ ഫലം
നാലാം സെമസ്റ്റര്‍ എം.ടി.എച്ച്.എം ഏപ്രില്‍ 2023 റെഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയ അപേക്ഷ സെപ്റ്റംബർ 12 വരെ. ബി.എ പാര്‍ട്ട്- രണ്ട് (അഡീഷണല്‍ ലാംഗ്വേജ്) സെപ്റ്റംബർ 2021 ഒറ്റത്തവണ റെഗുലര്‍ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയ അപേക്ഷ സെപ്റ്റംബർ 15 വരെ.
എം.ബി.എ സീറ്റൊഴിവ്
കാലിക്കറ്റ് സര്‍വകലാശാല നേരിട്ട് നടത്തുന്ന കുറ്റിപ്പുറത്തെ സ്കൂള്‍ ഓഫ് മാനേജ്മെന്റ് സ്റ്റഡീസില്‍ എം.ബി.എ കോഴ്സിന് ജനറല്‍ സംവരണ വിഭാഗങ്ങളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. കെ-മാറ്റ് യോഗ്യതയില്ലാത്തവരെയും പ്രവേശനത്തിന് പരിഗണിക്കും. സംവരണ വിഭാഗക്കാര്‍ക്ക് സമ്പൂര്‍ണ ഫീസിളവ് ലഭ്യമാകും. അര്‍ഹരായവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സെപ്റ്റംബര്‍ നാലിന് വൈകീട്ട് അഞ്ചിന് മുമ്പ് കോളജ് ഓഫിസില്‍ നേരിട്ടെത്തി പ്രവേശനം നേടണം. ഫോണ്‍: 8281730002, 9562065960, 8943129076.
പരീക്ഷ
ലോ കോളജുകളിലെ മൂന്നാം സെമസ്റ്റര്‍ എല്‍.എല്‍.എം ജൂണ്‍ 2023 റെഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ സെപ്റ്റംബർ 21ന് തുടങ്ങും.
ഹാള്‍ടിക്കറ്റ്
സെപ്തംബര്‍ നാലിന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റര്‍ ബി. കോം ഏപ്രില്‍ 2023 പരീക്ഷകളുടെ ഹാള്‍ടിക്കറ്റ് സര്‍വകലാശാല വെബ്സൈറ്റില്‍ ലഭിക്കും.

