Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightവാഴ്സിറ്റി വാർത്തകൾ

വാഴ്സിറ്റി വാർത്തകൾ

text_fields
bookmark_border
calicut university
cancel

ഓ​ഡി​റ്റ് കോ​ഴ്‌​സ് പ​രീ​ക്ഷ

കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ബി.​എ, ബി.​കോം, ബി.​ബി.​എ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഒ​ന്നു മു​ത​ല്‍ നാ​ലു വ​രെ സെ​മ​സ്റ്റ​റു​ക​ളു​ടെ ഭാ​ഗ​മാ​യു​ള്ള ഓ​ഡി​റ്റ് കോ​ഴ്‌​സ് പ​രീ​ക്ഷ 16 മു​ത​ല്‍ 24 വ​രെ ഓ​ണ്‍ലൈ​നാ​യി ന​ട​ക്കും. എ​സ്.​ഡി.​ഇ വെ​ബ്‌​സൈ​റ്റി​ല്‍ ബോ​ര്‍ഡ് ഓ​ഫ് സ്റ്റ​ഡീ​സ് ത​യാ​റാ​ക്കി പ്ര​സി​ദ്ധീ​ക​രി​ച്ച എം.​സി.​ക്യു അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് പ​രീ​ക്ഷ ന​ട​ത്തു​ന്ന​ത്. പ​രീ​ക്ഷ​യു​ടെ വി​ശ​ദ​മാ​യ ഷെ​ഡ്യൂ​ളും മ​റ്റു വി​ശ​ദാം​ശ​ങ്ങ​ളും എ​സ്.​ഡി.​ഇ വെ​ബ്‌​സൈ​റ്റി​ല്‍. ഫോ​ണ്‍: 0494 2400288, 2407356, 2407494.

ഓ​ഡി​റ്റ് കോ​ഴ്‌​സ് മാ​തൃ​ക പ​രീ​ക്ഷ

എ​സ്.​ഡി.​ഇ, ബി.​എ, ബി.​കോം, ബി.​ബി.​എ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഓ​ഡി​റ്റ് കോ​ഴ്‌​സ് ഓ​ണ്‍ലൈ​ന്‍ മാ​തൃ​ക പ​രീ​ക്ഷ 15ന് ​രാ​വി​ലെ 8.30 മു​ത​ല്‍ രാ​ത്രി 11 വ​രെ ന​ട​ക്കും. ഈ ​സ​മ​യ​പ​രി​ധി​ക്കു​ള്ളി​ല്‍ ഏ​തു സ​മ​യ​ത്തും വി​ദ്യാ​ർ​ഥി​ക​ള്‍ക്ക് പ​രീ​ക്ഷ​യെ​ഴു​താം. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ വെ​ബ്‌​സൈ​റ്റി​ല്‍. ഫോ​ണ്‍: 0494 2400288, 2407356.

പ​രീ​ക്ഷ ഫ​ലം

നാ​ലാം സെ​മ​സ്റ്റ​ര്‍ ബി.​ബി.​എ - എ​ല്‍.​എ​ല്‍.​ബി (ഓ​ണേ​ഴ്‌​സ്) ഏ​പ്രി​ല്‍ 2022 റെ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ളു​ടെ​യും ന​വം​ബ​ര്‍ 2022 സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​യു​ടെ​യും ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ത്തി​ന് സെ​പ്റ്റം​ബ​ര്‍ ര​ണ്ട് വ​രെ അ​പേ​ക്ഷി​ക്കാം.

ഇ​ന്റ​ഗ്രേ​റ്റ​ഡ് പി.​ജി അ​പേ​ക്ഷ തി​രു​ത്താം

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ 2023-24 അ​ധ്യ​യ​ന വ​ര്‍ഷ​ത്തെ ഇ​ന്റ​ഗ്രേ​റ്റ​ഡ് പി.​ജി പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷി​ച്ച​വ​ര്‍ക്ക് അ​പേ​ക്ഷ​യി​ല്‍ തി​രു​ത്ത​ൽ വ​രു​ത്തു​ന്ന​തി​നും കൂ​ട്ടി​ച്ചേ​ര്‍ക്ക​ലു​ക​ള്‍ക്കും 16 വ​രെ അ​വ​സ​ര​മു​ണ്ട്. ആ​ദ്യ അ​ലോ​ട്ട്‌​മെ​ന്റ് ല​ഭി​ച്ച് പ്ര​വേ​ശ​നം നേ​ടി​യ​വ​ര്‍, ല​ഭി​ച്ച അ​ലോ​ട്ട്മെ​ന്റി​ല്‍ തൃ​പ്ത​രാ​യി ഹ​യ​ര്‍ ഓ​പ്ഷ​ന്‍ റ​ദ്ദാ​ക്കി പ്ര​വേ​ശ​നം നേ​ടി​യ​വ​ര്‍ എ​ന്നി​വ​ര്‍ക്ക് തി​രു​ത്ത​ലു​ക​ള്‍ക്ക് അ​വ​സ​ര​മി​ല്ല. 16 വ​രെ ലേ​റ്റ് ര​ജി​സ്‌​ട്രേ​ഷ​നു​ള്ള സൗ​ക​ര്യ​വും ല​ഭ്യ​മാ​ണ്.

ബി.​സി.​എ സം​വ​ര​ണ സീ​റ്റി​ല്‍ ഒ​ഴി​വ്

കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല​ക്ക് കീ​ഴി​ല്‍ തൃ​ശൂ​ര്‍ അ​ര​ണാ​ട്ടു​ക​ര ജോ​ണ്‍ മ​ത്താ​യി സെ​ന്റ​റി​ലെ സി.​സി.​എ​സ്.​ഐ.​ടി​യി​ല്‍ ബി.​സി.​എ കോ​ഴ്‌​സി​ൽ എ​സ്.​സി, എ​സ്.​ടി, ഇ.​ഡ​ബ്ല്യു.​എ​സ് വി​ഭാ​ഗ​ങ്ങ​ളി​ല്‍ സീ​റ്റ് ഒ​ഴി​വു​ണ്ട്. ഈ ​വി​ഭാ​ഗ​ങ്ങ​ളി​ലു​ള്ള ക്യാ​പ് ഐ.​ഡി​യു​ള്ള​വ​ര്‍ സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ളും സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ര്‍പ്പു​ക​ളും സ​ഹി​തം 16ന് ​രാ​വി​ലെ 11ന് ​ഹാ​ജ​രാ​ക​ണം. നി​യ​മാ​നു​സൃ​ത ഫീ​സി​ള​വ് ല​ഭി​ക്കും. ഫോ​ണ്‍: 9745644425, 9946623509, 9846622908.

പ​രീ​ക്ഷ അ​പേ​ക്ഷ

നാ​ലാം സെ​മ​സ്റ്റ​ര്‍ എം.​എ​സ് സി ​ഹെ​ല്‍ത്ത് ആ​ൻ​ഡ് യോ​ഗ തെ​റ​പ്പി ജൂ​ണ്‍ 2023 പ​രീ​ക്ഷ​ക്ക് പി​ഴ കൂ​ടാ​തെ ആ​ഗ​സ്റ്റ് 21 വ​രെ​യും 180 രൂ​പ പി​ഴ​യോ​ടെ 23 വ​രെ​യും അ​പേ​ക്ഷി​ക്കാം.

എ​സ്.​ഡി.​ഇ 2014 പ്ര​വേ​ശ​നം ബി.​എ​സ് സി ​പ്രി​ന്റി​ങ് ടെ​ക്‌​നോ​ള​ജി സ​പ്ലി​മെ​ന്റ​റി, ഇം​പ്രൂ​വ്‌​മെ​ന്റ് പ​രീ​ക്ഷ​ക​ള്‍ക്ക് പി​ഴ കൂ​ടാ​തെ 24 വ​രെ​യും 180 രൂ​പ പി​ഴ​യോ​ടെ 26 വ​രെ​യും അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷ

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ബി.​വോ​ക് ഏ​പ്രി​ല്‍ 2022 ​റെ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി, ഇം​പ്രൂ​വ്‌​മെ​ന്റ് പ​രീ​ക്ഷ​ക​ളും ഏ​പ്രി​ല്‍ 2023 റെ​ഗു​ല​ര്‍ പ​രീ​ക്ഷ​യും സെ​പ്റ്റം​ബ​ര്‍ അ​ഞ്ചി​ന് തു​ട​ങ്ങും.

പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ ഫ​ലം

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം.​എ​സ് സി ​മാ​ത്ത​മ​റ്റി​ക്‌​സ് ന​വം​ബ​ര്‍ 2022 പ​രീ​ക്ഷ​യു​ടെ പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

കേരള

അ​പേ​ക്ഷ തീ​യ​തി നീ​ട്ടി

തി​രു​വ​ന​ന്ത​പു​രം: വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ലെ വി​വി​ധ യു.​ജി./​പി.​ജി. പ്രോ​ഗ്രാ​മു​ക​ളു​ടെ അ​ഡ്മി​ഷ​നു​ള്ള ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി സെ​പ്റ്റം​ബ​ർ 30 വ​രെ നീ​ട്ടി. ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ​യു​ടെ ഒ​റി​ജി​ന​ലും അ​സ്സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ഒ​ക്ടോ​ബ​ർ അ​ഞ്ചി​ന് വൈ​കീ​ട്ട്​ അ​ഞ്ചി​നു മു​മ്പാ​യി കാ​ര്യ​വ​ട്ട​ത്തെ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ൽ നേ​രി​ട്ടോ ത​പാ​ൽ മാ​ർ​ഗ​മോ എ​ത്തി​ക്ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് www.ideku.nte സ​ന്ദ​ർ​ശി​ക്കു​ക.

ജൂനിയർ റിസർച്​ ഫെലോ

കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല കാ​ര്യ​വ​ട്ടം കാ​മ്പ​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ജി​യോ​ള​ജി പ​ഠ​ന വ​കു​പ്പി​ൽ മൂ​ന്നു​വ​ർ​ഷ പ്രോ​ജ​ക്ടി​ലേ​ക്ക് ജൂ​നി​യ​ർ റി​സ​ർ​ച്​ ഫെ​ലോ​യു​ടെ ഒ​ഴി​വു​ണ്ട്. യോ​ഗ്യ​ത: എം.​എ​സ്​​സി അ​ല്ലെ​ങ്കി​ൽ ത​ത്തു​ല്യ ബി​രു​ദം (ജി​യോ​ള​ജി, അ​പ്ലൈ​ഡ് ജി​യോ​ള​ജി), നെ​റ്റ്/​ഗേ​റ്റ്/​ത​ത്തു​ല്യ യോ​ഗ്യ​ത.സെ​പ്റ്റം​ബ​ർ എ​ട്ടി​ന്​ രാ​വി​ലെ 11ന്​ ​ജി​യോ​ള​ജി പ​ഠ​ന വ​കു​പ്പി​ൽ ന​ട​ത്തു​ന്ന വാ​ക്-​ഇ​ൻ ഇ​ന്‍റ​ർ​വ്യൂ​വി​ന്​ ഹാ​ജ​രാ​ക​ണം. വി​വ​ര​ങ്ങ​ൾ​ക്ക് thtps://www.keralauniv​ersity.ac.in/josb.

സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ്​

തു​ട​ർ​വി​ദ്യാ​ഭ്യാ​സ​വ്യാ​പ​ന കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം ലൊ​യോ​ള കോ​ള​ജി​ൽ ന​ട​ത്തു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ലൈ​ബ്ര​റി ആ​ൻ​ഡ്​ ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ്​ കോ​ഴ്സ്​ സെ​പ്റ്റം​ബ​ർ ര​ണ്ടി​ന് ആ​രം​ഭി​ക്കും. കോ​ഴ്സി​ലേ​ക്ക് ഏ​താ​നും സീ​റ്റു​ക​ൾ കൂ​ടി ഒ​ഴി​വു​ണ്ട്. യോ​ഗ്യ​ത: പ്ല​സ്​ ടു, ​ഇ​പ്പോ​ൾ സ​ർ​ക്കാ​ർ സ​ർ​വി​സി​ലു​ള്ള​വ​ർ​ക്ക് എ​സ്.​എ​സ്.​എ​ൽ.​സി യോ​ഗ്യ​ത മ​തി. ശ്രീ​കാ​ര്യ​ത്തു​ള്ള ലൊ​യോ​ള കോ​ള​ജ് ഓ​ഫി​സി​ൽ അ​പേ​ക്ഷ ഫോ​റം ല​ഭി​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 0471 2592059, 2591018.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala universitycalicut university
News Summary - Varsity News
Next Story