Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വാഴ്സിറ്റി വാർത്തകൾ

text_fields
bookmark_border
Calicut University
cancel

കാലിക്കറ്റ്

അപേക്ഷ ക്ഷണിച്ചു

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശലക്ക് കീഴിലെ തൃശൂരിലുള്ള സ്കൂള്‍ ഓഫ് ഡ്രാമ ആൻഡ് ഫൈന്‍ ആര്‍ട്സില്‍ എം.ടി.എ., എം.എ. മ്യൂസിക് കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. എന്‍ട്രന്‍സ്, അഭിരുചി പരീക്ഷകളുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. ഏപ്രില്‍ 17 ന് മുമ്പായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണം. അവസാനവര്‍ഷ ബിരുദഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ പ്രവേശന വിഭാഗം വെബ്സൈറ്റില്‍. ഫോണ്‍: 0487 2385352, 6282291249, 9447054676.

ബി.കോം വൈവ

ആറാം സെമസ്റ്റര്‍ ബി.കോം, ബി.കോം അനുബന്ധ വിഷയങ്ങളുടെ പ്രോജക്ട് ഇവാല്വേഷനും വൈവയും ഏപ്രില്‍ ഒന്ന് മുതല്‍ അതാത് കോളജുകളില്‍ നടക്കും. വിശദവിവരങ്ങള്‍ക്ക് കോളജുമായി ബന്ധപ്പെടുക.

പരീക്ഷ അപേക്ഷ

ഒന്നാം സെമസ്റ്റര്‍ എം.പി.എഡ് നവംബര്‍ 2022, ഏപ്രില്‍ 2023 സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ ഏപ്രില്‍ 12 വരെയും 170 രൂപ പിഴയോടെ 17 വരെയും അപേക്ഷിക്കാം.

പരീക്ഷ

രണ്ട്, മൂന്ന്, നാല് സെമസ്റ്റര്‍ എം.എസ്.ഡബ്ല്യു ഏപ്രില്‍ 2018 സ്പെഷല്‍ സപ്ലിമെന്ററി പരീക്ഷ ഏപ്രില്‍ 26ന് തുടങ്ങും.ഒന്ന് മുതല്‍ 10 വരെ സെമസ്റ്റര്‍ ബി.ബി.എ - എല്‍.എല്‍.ബി സപ്റ്റംബര്‍ 2023 ഒറ്റത്തവണ ​െറഗുലര്‍ സപ്ലിമെന്ററി പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. ഏപ്രില്‍ ഒന്ന് മുതല്‍ 30 വരെ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷയുടെ പകര്‍പ്പും അനുബന്ധ രേഖകളും മേയ് 20ന് മുമ്പായി പരീക്ഷ കണ്‍ട്രോളര്‍ക്ക് സമര്‍പ്പിക്കണം.

പരീക്ഷ ഫലം

രണ്ടാം സെമസ്റ്റര്‍ എം.ഫില്‍ എജുക്കേഷന്‍ മേയ് 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

ബിരുദ പഠനം തുടരാം

കാലിക്കറ്റ് സര്‍വകലാശാല അഫിലിയേറ്റഡ് കോളജുകളില്‍ 2018 മുതല്‍ 2022 വരെ വര്‍ഷങ്ങളില്‍ ബിരുദ പഠനത്തിനു ചേര്‍ന്ന് ഒന്നാം സെമസ്റ്റര്‍ പരീക്ഷ എഴുതിയതിനു ശേഷം പഠനം തുടരാന്‍ കഴിയാത്തവര്‍ക്ക് വിദൂര വിദ്യാഭ്യാസ വിഭാഗം വഴി രണ്ടാം സെമസ്റ്ററില്‍ ചേര്‍ന്നു പഠനം തുടരാന്‍ അവസരം. താല്‍പര്യമുള്ളവര്‍ ഏപ്രില്‍ ഏഴിന് മുമ്പായി അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0494 2407357, 2400288.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Varsity News
Next Story