വാഴ്സിറ്റി വാർത്തകൾ
text_fieldsകാലിക്കറ്റ്
പുനര്‍മൂല്യനിര്‍ണയ അപേക്ഷ
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല എസ്.ഡി.ഇ നാലാം സെമസ്റ്റര്‍ യു.ജി ഏപ്രില്‍ 2022 റെഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളുടെയും ഏപ്രില്‍ 2020, 2021 സപ്ലിമെന്ററി പരീക്ഷകളുടെയും പുനര്‍മൂല്യനിര്‍ണയത്തിന് ഫെബ്രുവരി 22 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
പരീക്ഷ അപേക്ഷ
തൃശൂര്‍ ഗവ. ഫൈന്‍ ആര്‍ട്സ് കോളജിലെ അവസാന വര്‍ഷ ബി.എഫ്.എ ഏപ്രില്‍ 2023 പരീക്ഷകള്‍ക്ക് പിഴ കൂടാതെ ഫെബ്രുവരി 27 വരെയും 170 രൂപ പിഴയോടെ മാര്‍ച്ച് ഒന്ന് വരെയും അപേക്ഷിക്കാം.
നാലാം സെമസ്റ്റര്‍ ബി.ബി.എ എല്‍.എല്‍.ബി ഏപ്രില്‍ 2022 റെഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്കും നവംബര്‍ 2022 സപ്ലിമെന്ററി പരീക്ഷക്കും പിഴ കൂടാതെ ഫെബ്രുവരി 24 വരെയും 170 രൂപ പിഴയോടെ 27 വരെയും അപേക്ഷിക്കാം.
പരീക്ഷ ഫലം
സര്‍വകലാശാല എൻജിനീയറിങ് കോളജിലെ അഞ്ചാം സെമസ്റ്റര്‍ ബി.ടെക് നവംബര്‍ 2021 റെഗുലര്‍ പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. ഒന്നാം സെമസ്റ്റര്‍ എം.എ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചര്‍ നവംബര്‍ 2020 പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. എസ്.ഡി.ഇ ഒന്നാം വര്‍ഷ എം.എ ഇംഗ്ലീഷ് മേയ് 2021 പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു.
ആരോഗ്യം
പരീക്ഷ രജിസ്ട്രേഷൻ
തൃശൂർ: മാർച്ച് എട്ടിന് തുടങ്ങുന്ന ഫസ്റ്റ് പ്രഫഷനൽ ബി.ഫാം ആയുർവേദ ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി, തേർഡ് പ്രഫഷനൽ ബി.ഫാം ആയുർവേദ ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി, മാർച്ച് എട്ടിന് തുടങ്ങുന്ന സെക്കൻഡ് പ്രഫഷനൽ ബി.എസ്സി നഴ്സിങ് ആയുർവേദ ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി, ഫോർത്ത് പ്രഫഷനൽ ബി.എസ്സി നഴ്സിങ് ആയുർവേദ ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി, മാർച്ച് ഒമ്പതിന് തുടങ്ങുന്ന സെക്കൻഡ് പ്രഫഷനൽ ബി.ഫാം ആയുർവേദ ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി, ഫോർത്ത് പ്രഫഷനൽ ബി.ഫാം ആയുർവേദ ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി, ഫസ്റ്റ് പ്രഫഷനൽ ബി.എസ്സി നഴ്സിങ് ആയുർവേദ ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി, തേർഡ് പ്രഫഷനൽ ബി.എസ്സി നഴ്സിങ് ആയുർവേദ ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി തുടങ്ങിയ പരീക്ഷകൾക്ക് ഫെബ്രുവരി 17 മുതൽ 23 വരെയും ഫൈനോടെ 24 വരെയും സൂപ്പർഫൈനോടെ 25 വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
സാങ്കേതികം
എം.ടെക് ഫലം
തിരുവനന്തപുരം: തൃശൂർ ക്ലസ്റ്റർ നടത്തിയ എം.ടെക് രണ്ടാം സെമസ്റ്റർ റെഗുലർ, സപ്ലിമെന്ററി പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു.
എം.ബി.എ ഫലം
രണ്ടാം സെമസ്റ്റർ എം.ബി.എ റെഗുലർ, സപ്ലിമെന്ററി പരീക്ഷകളുടെയും രണ്ടാം സെമസ്റ്റർ എം.ബി.എ (പാർട്ട് ടൈം) റെഗുലർ, സപ്ലിമെന്ററി പരീക്ഷകളുടെയും ഫലം പ്രസിദ്ധപ്പെടുത്തി.
ബി.ഡെസ് ടൈംടേബിൾ
തിരുവനന്തപുരം: ഒന്നാം സെമസ്റ്റർ ബി.ഡെസ് റെഗുലർ, സപ്ലിമെന്ററി പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. ഫെബ്രുവരി 20ന് വിഷ്വൽ ഫണ്ടമെന്റൽ പരീക്ഷയും ഫെബ്രുവരി 22ന് ഡിസൈൻ ആൻഡ് സൊസൈറ്റി പരീക്ഷയും നടക്കും.

