വാഴ്സിറ്റി വാർത്തകൾ
text_fieldsകാലിക്കറ്റ്
പരീക്ഷ രജിസ്ട്രേഷന്‍
തേഞ്ഞിപ്പലം: സര്‍വകലാശാല അധ്യാപന വകുപ്പുകളിലെ (2019 അഡ്മിഷന്‍) 2022 നവംബറിലെ എം.എസ് സി ഫോറന്‍സിക് സയന്‍സ് (സി.സി.എസ്.എസ്) പി.ജി റെഗുലര്‍/സപ്ലി/ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്കായുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന് പിഴ കൂടാതെ ഫെബ്രുവരി ആറ് വരെയും 170 രൂപ പിഴയോടെ ഫെബ്രുവരി എട്ടുവരെയും അപേക്ഷിക്കാം. എ.പി.സി ഫെബ്രുവരി ഒമ്പതിന് പരീക്ഷാഭവനിലെത്തണം. ഇന്റേണല്‍ മാര്‍ക്ക് ഫെബ്രുവരി 10 മുതല്‍ 23 വരെ അപ് ലോഡ് ചെയ്യാം.
പരീക്ഷ ഫലം
രണ്ടാം സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് ലൈബ്രറി ആൻഡ് ഇൻഫര്‍മേഷന്‍ സയന്‍സ് (സി.സി.എസ്.എസ്) റെഗുലര്‍/സപ്ലി ഏപ്രില്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
ഡെസര്‍ട്ടേഷന്‍
രണ്ടാം സെമസ്റ്റര്‍ എല്‍.എം.എം (ഏക വര്‍ഷം) ഏപ്രില്‍ 2020 റെഗുലര്‍ പരീക്ഷയുടെ (2019 അഡ്മിഷന്‍) ഡെസര്‍ട്ടേഷന്‍ ജനുവരി 31 വരെ സമര്‍പ്പിക്കാം.
പുനര്‍ മൂല്യനിർണയം
നാലാം സെമസ്റ്റര്‍ ഇക്കണോമിക്സ് 04/2022, നാലാം സെമസ്റ്റര്‍ ഇംഗ്ലീഷ് 04/2022, നാലാം സെമസ്റ്റര്‍ അറബിക് 04/2022, നാലാം സെമസ്റ്റര്‍ എം.എസ്.ഡബ്ല്യൂ 04/2022, മൂന്നാം സെമസ്റ്റര്‍ അറബിക് 11/2020 (എസ്.ഡി.ഇ), അവസാന വര്‍ഷ എം.എ ഇക്കണോമിക്സ് ഏപ്രില്‍ 2021 (എസ്.ഡി.ഇ) പരീക്ഷകളുടെ പുനര്‍ മൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
സ്പെഷല്‍ പരീക്ഷ
പുതുക്കാട് പ്രജ്യോതി നികേതന്‍ കോളജ് സെന്ററായി അപേക്ഷിച്ചവര്‍ക്കുള്ള (2019 പ്രവേശനം) 2021 ഏപ്രിലിലെ രണ്ടാം സെമസ്റ്റര്‍ ബി.കോം (സി.ബി.സി.എസ്.എസ് യു.ജി - എസ്.ഡി.ഇ.) റെഗുലര്‍/സപ്ലിമെന്ററിയുടെ സ്പെഷല്‍ പരീക്ഷ അതേ കോളജില്‍ ഫെബ്രുവരി 25ന് നടത്തും. സമയം: ഉച്ചക്ക് 1.30 മുതല്‍ 1.45 വരെ. വിഷയം-റൈറ്റിങ് ഫോര്‍ അക്കാദമിക് ആൻഡ് പ്രഫഷനല്‍ സക്സസ്.
മൂല്യനിര്‍ണയ ക്യാമ്പ്
അഫിലിയേറ്റഡ് കോളജുകളിലെ രണ്ടാം സെമസ്റ്റര്‍ (സി.ബി.സി.എസ്.എസ്) റെഗുലര്‍, സപ്ലി (സി.യു.സി.എസ്.എസ്) ഏപ്രില്‍ 2022 പി.ജി പരീക്ഷകളുടെയും വിദൂര വിദ്യാഭ്യാസ വിഭാഗം (സി.ബി.സി.എസ്.എസ്) രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2021 പരീക്ഷയുടെയും കേന്ദ്രീകൃത മൂല്യനിർണയ ക്യാമ്പ് ജനുവരി 31 മുതല്‍ ഫെബ്രുവരി എട്ടുവരെ നടത്തും.
ഒറ്റത്തവണ റെഗുലര്‍, സപ്ലിമെന്ററി പരീക്ഷ
എല്ലാ അവസരങ്ങളും നഷ്ടപ്പെട്ടവര്‍ക്കുള്ള സെക്കൻഡ് പ്രഫഷനല്‍ ബി.എ.എം.എസ് (2009 സ്‌കീം -2009 പ്രവേശനം, 2008 സ്‌കീം -2008 പ്രവേശനം, 2007നും അതിനു മുമ്പും) പ്രവേശനം നേടിയവര്‍ക്കുള്ള ഒറ്റത്തവണ റെഗുലര്‍/സപ്ലിമെന്ററി സെപ്റ്റംബര്‍ 2022 പരീക്ഷ ഫെബ്രുവരി ഒന്നുമുതല്‍ 17 വരെ നടത്തും.
പരീക്ഷ ഫലം
എട്ടാം സെമസ്റ്റര്‍ ബി.ആര്‍ക് റെഗുലര്‍ മേയ് 2022 (2017 സ്‌കീം) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
കണ്ണൂർ
ബി.എഡ് പുനഃപ്രവേശനം
കണ്ണൂർ: കണ്ണൂർ സർവകലാശാലയോട് അഫിലിയേറ്റ് ചെയ്‌ത ബി.എഡ് കോളജുകൾ/ സർവകലാശാല ടീച്ചർ എജുക്കേഷൻ സെന്റർ എന്നിവിടങ്ങളിലെ 2022-23 അക്കാദമിക വർഷത്തെ ബി.എഡ് പ്രോഗ്രാമിന്റെ രണ്ടാം സെമസ്റ്ററിലേക്കും (2022 പ്രവേശനം) നാലാം സെമസ്റ്ററിലേക്കും (2021 പ്രവേശനം) പുനഃപ്രവേശനം അനുവദിക്കുന്നതിനായി വിദ്യാർഥികൾ ഫെബ്രുവരി ഒന്നുവരെ അപേക്ഷകൾ ഓൺലൈൻ മുഖേന സമർപ്പിക്കണം.
കേരള
ടൈംടേബിള്‍
തിരുവനന്തപുരം: ഫെബ്രുവരി 13 മുതല്‍ നടത്തുന്ന ഒന്നാം സെമസ്റ്റര്‍ എം.ബി.എ (വിദൂരവിദ്യാഭ്യാസം-സപ്ലിമെന്ററി - 2020, 2019 അഡ്മിഷന്‍, മേഴ്‌സിചാന്‍സ് - 2018 അഡ്മിഷന്‍) ഡിഗ്രി പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.