സഹകരണ ബാങ്കുകളിലും സഹകരണ സംഘങ്ങളിലും 107 ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം
text_fieldsസംസ്ഥാനത്തെ വിവിധ സഹകരണ ബാങ്കുകൾ, സഹകരണ സംഘങ്ങൾ എന്നിവയിൽ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. നേരിട്ടുള്ള നിയമനമാണ്. നവംബർ 10 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. അപേക്ഷ ഓൺലൈൻ വഴിയാണ് അയക്കേണ്ടത്.
ജൂനിയർ ക്ലാർക്ക്/കാഷ്യർ-88 ഒഴിവുകൾ, അസിസ്റ്റന്റ് സെക്രട്ടറി/ചീഫ് അക്കൗണ്ടന്റ്-ആറ്, സെക്രട്ടറി-4, ഡാറ്റ എൻട്രി ഓപറേറ്റർ-4, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ-4, ടൈപ്പിസ്റ്റ്-1 എന്നിങ്ങനെയാണ് ഒഴിവുകൾ.
ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയ ശേഷമാണ് അപേക്ഷ അയക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ളവർ അവരുടെ പ്രൊഫൈൽ വഴി സഹകരണ പരീക്ഷ ബോർഡിന്റെ വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കണം.
ഓരോ തസ്തികക്കും വേണ്ട വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തി പരിചയം എന്നിവയെ കുറിച്ചുള്ള വിശദമായ വിവരങ്ങൾ വെബ്സൈറ്റിലുണ്ട്. 2025 ജനുവരി ഒന്നു മുതലാണ് പ്രായം കണക്കാക്കുക. അപേക്ഷകർക്ക് പ്രായം 18 തികഞ്ഞിരിക്കണം. 40 വയസ് കവിയാൻ പാടില്ല.ഉയർന്ന പ്രായപരിധിയിൽ അർഹരായവർക്ക് നിയമാനുസൃത ഇളവുണ്ട്. ഒ.എം.ആർ/ ഓൺലൈൻ/എഴുത്തുപരീക്ഷകൾ പാസാകുന്നവർക്ക് അഭിമുഖം നടത്തിയാണ് റാങ്ക് ലിസ്റ്റ് തയാറാക്കുക. 100 മാർക്ക് വീതമുള്ള ചോദ്യങ്ങളാണ് പരീക്ഷയിലുണ്ടാവുക. അഭിമുഖത്തിന് ഹാജരായാൽ നാലുമാർക്ക് ലഭിക്കും. അതത് സഹകരണ ബാങ്ക്/ സംഘം ആയിരിക്കും നിയമനം നടത്തുക.
വെബ്സൈറ്റിൽ ഓരോ തസ്തികയിലേക്കുമുള്ള വിജ്ഞാപനം പ്രത്യേകം നൽകിയിട്ടുണ്ട്. അപേക്ഷ സമർപ്പിച്ചു കഴിഞ്ഞാൽ പ്രിന്റ് ഡൗൺലോഡ് ചെയ്ത് എടുക്കണം. ജനറൽ വിഭാഗത്തിന് 150 രൂപയാണ് അപേക്ഷ ഫീസ്. പട്ടിക വിഭാഗത്തിന് 50 രൂപയും. കൂടുതൽ വിവരങ്ങൾക്ക് www.keralacseb.kerala.gov.in
ഫോൺ:0471/ 2468670, 2468690.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

