
12ാം ക്ലാസ് പരീക്ഷ ഒഴിവാക്കി യു.പിയും; തീരുമാനം സി.ബി.എസ്.ഇക്ക് പിന്നാലെ
text_fieldsലഖ്നോ: സി.ബി.എസ്.ഇ 12ാം ക്ലാസ് പരീക്ഷ ഒഴിവാക്കിയതിന് പിന്നാലെ 12ാം ക്ലാസ് പരീക്ഷ റദ്ദാക്കി ഉത്തർപ്രദേശും. സംസ്ഥാനത്തെ കൊറോണ വൈറസ് വ്യാപന സാധ്യത കണക്കിലെടുത്താണ് തീരുമാനം.
സംസ്ഥാന സിലബസിൽ പഠിക്കുന്ന 12ാം ക്ലാസ് വിദ്യാർഥികളുടെ പരീക്ഷ റദ്ദാക്കിയതായി ഉത്തർപ്രദേശ് സെക്കൻഡറി എജൂക്കേഷൻ കൗൺസൽ അറിയിച്ചു.
പത്താംക്ലാസിലെയും 11ാം ക്ലാസിലെയും പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കും വിദ്യാർഥികളെ വിലയിരുത്തുക. 12ാം ക്ലാസ് വിദ്യാർഥികൾക്കായി ഓരോ വിഷയത്തിലും 90 മിനിറ്റ് പരീക്ഷ ജൂലൈ രണ്ടാംവാരത്തിൽ നടത്താൻ വിദ്യാഭ്യാസ ബോർഡ് നേരത്തേ നിർദേശിച്ചിരുന്നു. എന്നാൽ അത് ഒഴിവാക്കിയാണ് പുതിയ തീരുമാനം.
ഉത്തർപ്രദേശിൽ ഈ വർഷം 26 ലക്ഷം വിദ്യാർഥികളാണ് 12ാം ക്ലാസ് പരീക്ഷക്കായി തയാറെടുത്തിരുന്നത്.
10ാം ക്ലാസ് വിദ്യാർഥികളുടെ പരീക്ഷ സംസ്ഥാനം നേരത്തേതന്നെ നിർത്തിവെച്ചിരുന്നു. പിന്നീട് 29 ലക്ഷം വിദ്യാർഥികളെ പരീക്ഷയില്ലാതെ ഉയർന്ന ഗ്രേഡിേലക്ക് ഉയർത്താനും തീരുമാനമായിരുന്നു. കൂടാതെ ആറ്, ഏഴ്, എട്ട്, ഒമ്പത്, 11 ക്ലാസുകളിലെ വിദ്യാർഥികളെ പരീക്ഷയില്ലാതെ ഉന്നത ക്ലാസുകളിലേക്ക് ജയിപ്പിക്കാനും തീരുമാനിച്ചിരുന്നു.
ചൊവ്വാഴ്ച സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജൂക്കേഷൻ 12ാം ക്ലാസ് പരീക്ഷ ഒഴിവാക്കിയതായി യു.പി.എസ്.ഇ.സി അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
