വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് യു.പി.എസ്.സി; ഒന്നരലക്ഷത്തോളം ശമ്പളം
text_fieldsലക്ചറര്‍, പബ്ലിക് പ്രോസിക്യൂട്ടര്‍ തസ്തികകളിലെ 84 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് യു.പി.എസ്.സി. ഉദ്യോഗാർഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ upsconline.gov.in വഴി അപേക്ഷിക്കാം. സെപ്റ്റംബര്‍ 11 വരെയാണ് അപേക്ഷിക്കാനുള്ള കാലാവധി. ആകെ 84 തസ്തികകളില്‍ 19 എണ്ണം അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ക്കും 25 എണ്ണം പബ്ലിക് പ്രോസിക്യൂട്ടര്‍ക്കുമാണ്.
ലക്ചറര്‍ തസ്തികക്ക് കുറഞ്ഞത് 52,700 രൂപയും പരമാവധി 1,66,700 രൂപ വരെയുമാണ് ശമ്പളം. പബ്ലിക് പ്രോസിക്യൂട്ടര്‍, അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ തസ്തികകളിലെ ശമ്പള സ്‌കെയില്‍ യഥാക്രമം 56,100-1,77,500 രൂപയും 44,900-1,42,400 രൂപയുമാണ്. ബോട്ടണി, കെമിസ്ട്രി, ഹിസ്റ്ററി, ഇക്കണോമിക്‌സ്, ഹോം സയന്‍സ്, ഫിസിക്‌സ്, സൈക്കോളജി, സോഷ്യോളജി, സുവോളജി തുടങ്ങിയ വിവിധ വിഷയങ്ങളിലാണ് ലക്ചറര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. സി.ബി.ഐ- സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനിലാണ് പബ്ലിക് പ്രോസിക്യൂട്ടര്‍മാരുടെ നിയമനം.
ബോട്ടണി-8, കെമിസ്ട്രി-8, ഇക്കണോമിക്‌സ്-2, ഹിസ്റ്ററി-3, ഹോം സയന്‍സ്-1, ഫിസിക്‌സ്-6, സൈക്കോളജി-1, സോഷ്യോളജി-3, സുവോളജി-8 എന്നിങ്ങനെയാണ് ലക്ചറര്‍ തസ്തികയിലെ ഒഴിവുകള്‍. ലക്ചറര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് അതത് വിഷയങ്ങളില്‍ (ബോട്ടണി, ഫിസിക്‌സ് തുടങ്ങിയവ) ബിരുദാനന്തര ബിരുദവും ബാച്ചിലര്‍ ഓഫ് എജ്യുക്കേഷന്‍ (ബി.എഡ്) ബിരുദവും ഉണ്ടായിരിക്കണം. 45 വയസിന് മുകളിലുള്ളവര്‍ അപേക്ഷിക്കാന്‍ പാടില്ല. എന്നാല്‍ സംവരണ വിഭാഗങ്ങള്‍ക്കനുസരിച്ച് ഇളവുകള്‍ ലഭിച്ചേക്കാം. ലക്ചറര്‍ തസ്തികകള്‍ ലഡാക്ക് മേഖലക്ക് മാത്രമുള്ളതാണ്.
പബ്ലിക് പ്രോസിക്യൂട്ടര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് നിയമത്തില്‍ ബിരുദവും, ക്രിമിനല്‍ കേസുകള്‍ നടത്തി ബാറില്‍ ഏഴ് വര്‍ഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം. അസിസ്റ്റന്റ് തസ്തികകള്‍ക്ക് പ്രവൃത്തിപരിചയം ആവശ്യമില്ല. ഉദ്യോഗാർഥികള്‍ക്ക് 30 വയസ് കവിയരുത്. പബ്ലിക് പ്രോസിക്യൂട്ടര്‍ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവര്‍ ഡല്‍ഹിയിലെ സി.ബി.ഐ ആസ്ഥാനത്തായിരിക്കും ജോലി ചെയ്യേണ്ടത്. കൂടാതെ എവിടെയും സേവനമനുഷ്ഠിക്കാന്‍ ബാധ്യസ്ഥരുമാണ്.
എങ്ങനെ അപേക്ഷിക്കാം?
'ഓണ്‍ലൈന്‍ റിക്രൂട്ട്‌മെന്റ് ആപ്ലിക്കേഷന്‍' എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന്, നിങ്ങള്‍ അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്ന ലക്ചറര്‍ അല്ലെങ്കില്‍ അസിസ്റ്റന്റ് പ്രോസിക്യൂട്ടര്‍ ഒഴിവുകള്‍ക്ക് നേരെയുള്ള 'അപ്ലൈ നൗ' ബട്ടണില്‍ ക്ലിക്ക് ചെയ്യുക.'നെക്സ്റ്റ്' കൊടുത്ത് 'പ്രൊസീഡ്' ക്ലിക്ക് ചെയ്യുക. ആദ്യമായി രജിസ്റ്റര്‍ ചെയ്യുകയാണെങ്കില്‍, 'ന്യൂ രജിസ്‌ട്രേഷന്‍' ക്ലിക്ക് ചെയ്യുക. നിങ്ങളുടെ പേര്, അച്ഛന്റെ പേര്, ഇ-മെയില്‍ ഐഡി, ഫോണ്‍ നമ്പര്‍ തുടങ്ങിയ വ്യക്തിഗത വിവരങ്ങള്‍ നല്‍കുക. 'സേവ് ആന്‍ഡ് കണ്ടിന്യൂ' എന്നതില്‍ ക്ലിക്ക് ചെയ്യുന്നതോടെ രജിസ്റ്ററേഷൻ പൂർണമാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

