Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightആരോഗ്യ സർവകലാശാല

ആരോഗ്യ സർവകലാശാല

text_fields
bookmark_border
health university
cancel

പരീക്ഷ രജിസ്‌ട്രേഷൻ

മുളങ്കുന്നത്തുകാവ്: കേരള ആരോഗ്യ സർവകലാശാലയിൽ ഡിസംബർ 19ന് തുടങ്ങുന്ന രണ്ടാം വർഷ ബി.എസ് സി ഡയാലിസിസ് ടെക്നോളജി ഡിഗ്രി സപ്ലിമെന്‍ററി (2019 സ്കീം) പരീക്ഷക്ക് ഈ മാസം 25വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിന് 110 രൂപ ഫൈനോടെ 30വരെയും 335 രൂപ സൂപ്പർ ഫൈനോടെ ഡിസംബർ മൂന്നുവരെയും രജിസ്ട്രേഷൻ നടത്താം.

ഡിസംബർ 12ന് ആരംഭിക്കുന്ന മൂന്നാം വർഷ ബി.ഫാം ഡിഗ്രി സപ്ലിമെന്‍ററി (2010 & 2012 സ്കീം) പരീക്ഷക്ക് ഈ മാസം 29വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിന് 110 രൂപ ഫൈനോടെ ഡിസംബർ ഒന്നുവരെയും 335 രൂപ സൂപ്പർഫൈനോടെ മൂന്നുവരെയും രജിസ്ട്രേഷൻ നടത്താം.

ഈ മാസം 30ന് ആരംഭിക്കുന്ന എട്ടാം സെമസ്റ്റർ ബി.ഫാം ഡിഗ്രി സപ്ലിമെന്‍ററി (2017 സ്കീം) പരീക്ഷക്ക് ഈ മാസം 15 മുതൽ 21വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിന് 110 രൂപ ഫൈനോടെ ഈ മാസം 23 വരെയും 335 രൂപ സൂപ്പർഫൈനോടെ 24വരെയും രജിസ്ട്രേഷൻ നടത്താം.

പരീക്ഷഫലം

ജൂലൈയിൽ നടത്തിയ സെക്കൻഡ് എം.എസ് സി എം.എൽ.ടി ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷഫലം പ്രസിദ്ധീകരിച്ചു. റീടോട്ടലിങ്, ഉത്തരക്കടലാസുകളുടെയും സ്കോർഷീറ്റിന്റെയും പകർപ്പ് എന്നിവക്ക് ബന്ധപ്പെട്ട കോളജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി ഈ മാസം 17ന് വൈകീട്ട് അഞ്ചിനകം അപേക്ഷിക്കാം.

ആഗസ്റ്റിൽ നടത്തിയ തേർഡ് പ്രഫഷനൽ എം.ബി.ബി.എസ് ഡിഗ്രി പാർട്ട് I സപ്ലിമെന്‍ററി (2010 സ്കീം) പരീക്ഷഫലം പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസുകളുടെയും സ്കോർഷീറ്റിന്റെയും പകർപ്പ് ആവശ്യമുള്ളവർ ബന്ധപ്പെട്ട കോളജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി ഇൗ മാസം 19നകം അപേക്ഷിക്കണം.

നാലാം വർഷ ഫാം.ഡി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷഫലം, ഒന്നാം വർഷ ഫാം.ഡി പോസ്റ്റ് ബേസിക് ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷഫലം എന്നിവ പ്രസിദ്ധീകരിച്ചു.

പരീക്ഷത്തീയതി

ഡിസംബർ അഞ്ചിന് ആരംഭിക്കുന്ന എം.ഫിൽ സൈക്യാട്രിക് സോഷ്യൽ വർക്ക് പാർട്ട് II ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി തിയറി പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. ഡിസംബർ 12ന് ആരംഭിക്കുന്ന മാസ്റ്റർ ഓഫ് ഫിലോസഫി ഇൻ സൈക്യാട്രിക് സോഷ്യൽ വർക്ക് പാർട്ട് I ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി തിയറി പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:health university
News Summary - University of Health-notifications
Next Story