Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാലിക്കറ്റ് സർവകലാശാല പരീക്ഷകൾ മാറ്റി

text_fields
bookmark_border
calicut university
cancel

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല സെപ്റ്റംബർ 18 മുതൽ സെപ്റ്റംബർ 23 വരെ നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകൾ മാറ്റി. റെഗുലർ പരീക്ഷകൾക്കൊപ്പം സ്പെഷ്യൽ എക്സാമിനേഷനും, പുന:പരീക്ഷകളും സപ്ലിമെന്ററി പരീക്ഷകളും യൂനിവേഴ്സിറ്റി മാറ്റിയിട്ടുണ്ട്. വിദൂര വിദ്യാഭ്യാസം, പ്രൈവറ്റ് രജിസ്ട്രേഷൻ വിദ്യാർഥികളുടെ പരീക്ഷകളും മാറ്റിയിട്ടുണ്ട്.

മാറ്റിവെച്ച പരീക്ഷകളുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് യൂനിവേഴ്സിറ്റി കൺട്രോളർ ഓഫ് എക്സാമിനേഷൻ അറിയിച്ചു. നേരത്തെ നിപ ഭീതിയുടെ പശ്ചാത്തലത്തിൽ കോഴിക്കോട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അനിശ്ചിതകാലത്തേക്ക് അവധി പ്രഖ്യാപിച്ചിരുന്നു.

പരീക്ഷകൾ മാറ്റമില്ലാതെ നടക്കുമെന്നും സർക്കാർ നിർദേശം ലഭിക്കുന്നതിനനുസരിച്ച് ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും ജില്ലാ കലക്ടർ അറിയിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - University of Calicut exams Postponed
Next Story