സർവ്വകലാശാല വാർത്തകൾ
text_fieldsഎം.ജി
നാനോ സയന്‍സിൽ പി.എച്ച്ഡിക്ക് അവസരം
കോട്ടയം: ഇന്റര്‍നാഷണല്‍ ആൻഡ് ഇന്റര്‍ യൂനിവേഴ്സിറ്റി സെന്റര്‍ ഫോര്‍ നാനോ സയന്‍സ് ആൻഡ് നാനോ ടെക്നോളജിയില്‍ കൊളാബറേറ്റിവ് മോഡില്‍ ഫുള്‍ടൈം പി.എച്ച്ഡി റിസര്‍ച്ചിന് അപേക്ഷ ക്ഷണിച്ചു.എം.എസ്സി പോളിമര്‍ സയന്‍സ്, കെമിസ്ട്രി, ഫിസിക്സ്, നാനോ സയന്‍സ്, എം.ടെക് പോളിമര്‍ സയന്‍സ്, നാനോ സയന്‍സ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫെലോഷിപ്പ് ലഭിക്കും. വിവരങ്ങള്‍ക്ക് ഇമെയില്‍: sabuthomas@mgu.ac.in
പരീക്ഷാ തീയതി
മൂന്നാം സെമസ്റ്റര്‍ എം.എ, എം.എസ്.ഡബ്ല്യൂ, എം.കോം, (2018 അഡ്മിഷന് ആദ്യ മെഴ്സി ചാന്‍സ്, 2017 അഡ്മിഷന് രണ്ടാം മെഴ്സി ചാന്‍സ്, 2016 അഡ്മിഷന് മൂന്നാം മെഴ്സി ചാന്‍സ്, 2015 അഡ്മിഷന് അവസാന സ്പെഷല്‍ മെഴ്സി ചാന്‍സ്) പരീക്ഷ ജൂണ്‍ 11ന് തുടങ്ങും.
പരീക്ഷാ ഫലം
ആറാം സെമസ്റ്റര്‍ സി.ബി.സി.എസ് ബി.എ (പ്രൈവറ്റ് രജിസ്ട്രേഷന് 2022 അഡ്മിഷന് റഗുലര്‍, 2018 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2017 അഡ്മിഷന് ആദ്യ മെഴ്സി ചാന്‍സ് മാര്‍ച്ച് 2025) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.
പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനക്കും ജൂണ്‍ 14 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ studentportal.mgu.ac.in എന്ന ലിങ്കില്‍.
കണ്ണൂർ
ബിരുദ, പി.ജി പ്രവേശനം
കണ്ണൂർ: നാലുവർഷ ബിരുദത്തിന് ഏകജാലക സംവിധാനം വഴിയുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈൻ രജിസ്ട്രേഷൻ അവസാന തീയതി ജൂൺ 17. അവസാന തീയതിവരെ അപേക്ഷയിലെ തെറ്റുകൾ തിരുത്താം. ശേഷമുള്ള തിരുത്തലുകൾക്ക് ഫീസ് ഈടാക്കും.
കമ്യൂണിറ്റി, മാനേജ്മെന്റ്, സ്പോര്‍ട്സ് ക്വോട്ടകളില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ ഓണ്‍ലൈൻ അപേക്ഷയുടെ പ്രിന്റൗട്ടും ആവശ്യമായ രേഖകളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളജുകളില്‍ പ്രത്യേകം അപേക്ഷിക്കണം. വിദ്യാർഥികള്‍ക്ക് 20 ഓപ്ഷൻ വരെ സെലക്ട് ചെയ്യാം. ഓണ്‍ലൈൻ രജിസ്ട്രേഷൻ ഫീസ് 600 രൂപ (എസ്.സി, എസ്.ടി, പി.ഡബ്ല്യു.ബി.ഡി വിഭാഗത്തിന് 300).
ഏകജാലക സംവിധാനത്തിലുള്ള എല്ലാ ഫീസുകളും എസ്.ബി.ഐ ഇ-പേ മുഖാന്തരം അടക്കണം. വിവരങ്ങള്‍ admission.kannuruniversity.ac.in ല്‍ ലഭ്യമാണ്. ഹെല്പ് ലൈൻ നമ്പർ: 0497 - 2715284 ,0497-2715261, 7356948230. ഇ-മെയിൽ: ugdoa@kannuruniv.ac.in രജിസ്ട്രേഷൻ സംബന്ധമായ വിവരങ്ങൾ admission.kannuruniversity.ac.in ൽ
പി.ജി പ്രവേശനം
ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്ക് ഏകജാലക സംവിധാനം വഴിയുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ രജിസ്ട്രേഷനുള്ള അവസാന തീയതി ജൂൺ 10. വിവരങ്ങൾക്ക് https://admission.kannuruniversity.ac.in/ ൽ. കമ്യൂണിറ്റി, മാനേജ്മെന്റ്, സ്പോർട്സ് ക്വാട്ടകളിൽ പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർ അപേക്ഷയുടെ പ്രിന്റൗട്ടും ആവശ്യമായ രേഖകളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളജുകളിൽ പ്രത്യേകം അപേക്ഷിക്കണം. ഹെൽപ് ലൈൻ നമ്പർ: 7356948230.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

