സർവകലാശാല വാർത്തകൾ
text_fieldsഎം.ജി
ബിഗ് ഐഡിയ കോമ്പറ്റീഷന്
കോട്ടയം: ക്രിയാത്മക ആശയങ്ങളെ സംരംഭങ്ങളാക്കി വികസിപ്പിക്കുന്നതിന് വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും അവസരമൊരുക്കി എം.ജി സര്‍വകലാശാല ഇന്നൊവേഷന് ഫൗണ്ടേഷന്റെ ബിഗ് ഐഡിയ കോമ്പറ്റീഷന്.
വളര്‍ന്നുവരുന്ന സംരംഭകര്‍ക്ക് പിന്തുണ ഉറപ്പാക്കുന്നതിനാണ് രാഷ്ട്രീയ ഉച്ചത്തര് ശിക്ഷാ അഭിയാന്റെ (റൂസ 2.0) സാമ്പത്തിക പിന്തുണയോടെ മത്സരം നടത്തുന്നത്. ആശയ രൂപവത്കരണം, രൂപകല്പന, പ്രോട്ടോടൈപ് വികസനം എന്നിവക്കായി രണ്ടുലക്ഷം രൂപവരെയാണ് ഇതിന്റെ ഭാഗമായി ഗ്രാന്റ് ലഭിക്കുക.
തെരഞ്ഞെടുക്കപ്പെടുന്ന ആശയങ്ങള്‍ അവതരിപ്പിക്കുന്നവര്‍ക്ക് എം.ജി.യു.ഐ.എഫില്‍ മൂന്നു വര്‍ഷത്തെ ഇന്‍കുബേഷന്‍ സൗകര്യം, പേറ്റന്റ് രജിസ്ട്രേഷന്, സീഡ് ഫണ്ടിങ്, നിക്ഷേപകരുമായി സംവദിക്കുന്നതിനുള്ള അവസരം, വിപണി വിദഗ്ധരുടെ മാര്‍ഗനിര്‍ദേശങ്ങള്‍ എന്നിവ ലഭിക്കും.
എം.ജി സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലെ നിലവിലെ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും പങ്കെടുക്കാം. കഴിഞ്ഞ രണ്ടുവര്‍ഷം സര്‍വകലാശാലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവരെയും പരിഗണിക്കും.
മറ്റ് പദ്ധതികളില്‍ എം.ജി.യു.ഐ.എഫ് ഫണ്ട് ലഭിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല. ഏപ്രില്‍ 16 വരെ ആശയങ്ങള്‍ സമര്‍പ്പിച്ച് രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ https://www.mgu.ac.in, https://incubation.mguif.com/site/idea_fest/ വെബ്സൈറ്റുകളില്‍. ഫോണ്‍: 8078010009.
പരീക്ഷാഫലം
മൂന്നാം സെമസ്റ്റര്‍ എം.എ ഹിസ്റ്റോറിക്കല്‍ സ്റ്റഡീസ് (2023 അഡ്മിഷന് െറഗുലര്‍, 2021, 2022 അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, ഒക്ടോബര്‍ 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനക്കും ഏപ്രില്‍ 11 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ക്ക് studentportal.mgu.ac.in.
മൂന്നാം സെമസ്റ്റര്‍ പി.ജി.സി.എസ്.എസ് എം.എ ഹിന്ദി, എം.എസ്സി ബയോസ്റ്റാറ്റിക്സ്, എം.എസ്സി പ്ലാന്റ് ബയോടെക്നോളജി, എം.എസ്സി ഓപറേഷന്‍സ് റിസര്‍ച് ആൻഡ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, എം.എസ്സി ഫിഷറി ബയോളജി ആൻഡ് അക്വാകള്‍ചര്‍ (2023 അഡ്മിഷന് റെഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, ഒക്ടോബര്‍ 2024) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനക്കും ഏപ്രില്‍ 11 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് എം.എ, എം.എസ്സി (2023 അഡ്മിഷന് റെഗുലര്‍, 2021, 2022 അഡ്മിഷനുകള്‍ ഇംപ്രൂവ്മെന്റും സപ്ലിമെന്ററിയും 2020 അഡ്മിഷന് സപ്ലിമെന്ററി ഒക്ടോബര്‍ 2024) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനക്കും ഏപ്രില്‍ 11 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റര്‍ പി.ജി.സി.എസ്.എസ് മാസ്റ്റര്‍ ഓഫ് സയന്‍സ് ഇന്‍ ബയോ ഇന്‍ഫര്‍മാറ്റിക്സ് (2023 അഡ്മിഷന് റെഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, ഒക്ടോബര്‍ 2024) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനക്കും ഏപ്രില്‍ 10 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.