സർവകലാശാല അറിയിപ്പുകൾ
text_fieldsകാലിക്കറ്റ്
പി.ജി ഡിപ്ലോമ ഇൻ പാർലമെന്റ് സ്റ്റഡീസ്
തേഞ്ഞിപ്പലം: കേരള ലെജിസ്ലേറ്റിവ് അസംബ്ലി മീഡിയ ആൻഡ് പാർലമെന്ററി സ്റ്റഡീസ് സെന്റർ വിദൂര വിദ്യാഭ്യാസ സമ്പ്രദായത്തിൽ ആരംഭിക്കുന്ന പി.ജി ഡിപ്ലോമ ഇൻ പാർലമെന്റ് സ്റ്റഡീസ് കോഴ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു വർഷമാണ് കോഴ്സ് കാലാവധി.
യോഗ്യത: ബിരുദം/തത്തുല്യം. ഉയർന്ന പ്രായപരിധി ഇല്ല. അപേക്ഷ ഫീസ്: 200 രൂപ. ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 20. പ്രോസ്പെക്ടസിനും വിശദ വിവരങ്ങൾക്കും: www.niyamasabha.org . ഫോൺ: 0471 2512662 / 2453 / 2670, 9496551719.
പ്രാക്ടിക്കൽ പരീക്ഷ
അഞ്ചാം സെമസ്റ്റർ (2022 ബാച്ച് ) ബി.വോക് റീടെയിൽ മാനേജ്മെന്റ്, ലോജിസ്റ്റിക്സ് മാനേജ്മെന്റ്, പ്രഫഷനൽ അക്കൗണ്ടിങ് ആൻഡ് ടാക്സേഷൻ നവംബർ 2024 പ്രാക്ടിക്കൽ പരീക്ഷകൾ ഡിസംബർ 20ന് തുടങ്ങും. വിശദമായ ഷെഡ്യൂൾ വെബ്സൈറ്റിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

