വാഴ്സിറ്റി വാർത്തകൾ
text_fieldsകാലിക്കറ്റ്
പിഎച്ച്.ഡി പ്രവേശന പരീക്ഷ
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല 2023 അധ്യയന വര്‍ഷത്തെ പിഎച്ച്.ഡി പ്രവേശന പരീക്ഷ ഡിസംബര്‍ രണ്ടിന് സര്‍വകലാശാല എൻജിനീയറിങ് കോളജില്‍ നടക്കും. ടൈംടേബിളും ഹാള്‍ടിക്കറ്റും വെബ്സൈറ്റില്‍. ഫോണ്‍: 0494 2407016, 2407017.
പരീക്ഷ
അഫിലിയേറ്റഡ് കോളജുകളിലെ നാലാം സെമസ്റ്റര്‍ ബി.വോക് ഏപ്രില്‍ 2023 റെഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ 2024 ജനുവരി 29ന് തുടങ്ങും.
പരീക്ഷ ഫലം
രണ്ടാം സെമസ്റ്റര്‍ എം.ബി.എ ഏപ്രില്‍ 2023 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. മൂന്നാം സെമസ്റ്റര്‍ എം.എ അപ്ലൈഡ് ഇക്കണോമിക്സ് സെപ്റ്റംബര്‍ 2021 ഒറ്റത്തവണ െറഗുലര്‍ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 28 വരെ അപേക്ഷിക്കാം.ഒന്നാം സെമസ്റ്റര്‍ ബി.എ, ബി.എ അഫ്ദലുല്‍ ഉലമ, ബി.എസ്സി നവംബര്‍ 2022 െറഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 30 വരെ അപേക്ഷിക്കാം.
ആരോഗ്യം
പരീക്ഷ രജിസ്ട്രേഷൻ
തൃശൂർ: ഡിസംബർ 15ന് തുടങ്ങുന്ന രണ്ടാം സെമസ്റ്റർ എം.ഫാം ഡിഗ്രി സപ്ലിമെന്ററി (2017 & 2019 സ്കീം) പരീക്ഷക്ക് നവംബർ 17 മുതൽ 24 വരെയും ഫൈനോടെ 27 വരെയും സൂപ്പർ ഫൈനോടെ 29 വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
ജനുവരി മൂന്നിന് തുടങ്ങുന്ന അവസാന വർഷ ബി.ഡി.എസ് ഡിഗ്രി പാർട്ട്-I റെഗുലർ/ സപ്ലിമെന്ററി (2018 & 2010 സ്കീം) പരീക്ഷക്ക് നവംബർ 20 മുതൽ ഡിസംബർ രണ്ട് വരെയും ഫൈനോടെ അഞ്ച് വരെയും സൂപ്പർ ഫൈനോടെ ഏഴ് വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
ജനുവരി ഒമ്പതിന് തുടങ്ങുന്ന രണ്ടാം വർഷ ബി.എസ്സി ഒപ്റ്റോമെട്രി ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി പരീക്ഷക്ക് ഡിസംബർ 13 വരെയും ഫൈനോടെ 15 വരെയും സൂപ്പർ ഫൈനോടെ 18 വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
പരീക്ഷ ടൈംടേബിൾ
ഡിസംബർ 14 മുതൽ 20 വരെ നടക്കുന്ന ഒന്നാം വർഷ ബി.എസ്സി ഒപ്റ്റോമെട്രി ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി (2016 & 2014 സ്കീം) തിയറി പരീക്ഷയുടെ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു.

