Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightസർവകലാശാല വാർത്തകൾ

സർവകലാശാല വാർത്തകൾ

text_fields
bookmark_border
university news
cancel

കാലിക്കറ്റ്

പി.ജി പ്രവേശനം

തേഞ്ഞിപ്പലം: കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല 2023-24 അ​ധ്യ​യ​ന​വ​ര്‍ഷ​ത്തെ പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ പി.​ജി, ഇ​ന്റ​ഗ്രേ​റ്റ​ഡ് പി.​ജി അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജി​ലെ എം.​എ​സ് സി ​ഫോ​റ​ന്‍സി​ക് സ​യ​ന്‍സ് കോ​ഴ്സു​ക​ളു​ടെ പൊ​തു​പ്ര​വേ​ശ​ന പ​രീ​ക്ഷ റാ​ങ്ക് ലി​സ്റ്റി​ല്‍ ഉ​ള്‍പ്പെ​ട്ട​വ​ര്‍ 18ന് ​മു​മ്പ് അ​ത​ത് കോ​ള​ജു​ക​ളി​ല്‍/​പ​ഠ​ന​വ​കു​പ്പു​ക​ളി​ല്‍ പ്ര​വേ​ശ​നം നേ​ട​ണം. വി​ദ്യാ​ര്‍ഥി​ക​ള്‍ മാ​ര്‍ക്ക് ലി​സ്റ്റ്/​ഗ്രേ​ഡ് കാ​ര്‍ഡ്, ടി.​സി, മ​റ്റ് അ​നു​ബ​ന്ധ രേ​ഖ​ക​ള്‍ എ​ന്നി​വ പ്ര​വേ​ശ​ന സ​മ​യ​ത്ത് ഹാ​ജ​രാ​ക്ക​ണം. ഫോ​ണ്‍ 0494 2407016, 2407017.

ഡ​യ​റ്റ് ലെ​ക്ച​റ​ര്‍ പ​രി​ശീ​ല​നം

കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല വി​ദ്യാ​ഭ്യാ​സ പ​ഠ​ന​വി​ഭാ​ഗ​ത്തി​ന് കീ​ഴി​ലു​ള്ള എം.​എ​ച്ച്.​ആ​ര്‍.​ഡി അ​ധ്യാ​പ​ക പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ല്‍ പ​ഠ​ന​വി​ഷ​യ​ത്തി​ലെ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​ധാ​രി​ക​ള്‍ക്കും ഗ​വേ​ഷ​ക​ര്‍ക്കും ‘ഫൗ​ണ്ടേ​ഷ​ന്‍ ഓ​ഫ് എ​ജു​ക്കേ​ഷ​ന്‍’ വി​ഷ​യ​ത്തി​ല്‍ പ​രി​ശീ​ല​ന കോ​ഴ്സ് ന​ട​ത്തു​ന്നു. 30 മ​ണി​ക്കൂ​ര്‍ ദൈ​ര്‍ഘ്യ​മു​ള്ള കോ​ഴ്സി​ലേ​ക്ക് ജൂ​ലൈ 7 വ​രെ അ​പേ​ക്ഷ സ​മ​ര്‍പ്പി​ക്കാം. നോ​ട്ടി​ഫി​ക്കേ​ഷ​നും അ​പേ​ക്ഷ ഫോ​മും അ​ധ്യാ​പ​ക പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ന്റെ വെ​ബ്സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ്. ഫോ​ണ്‍: 9048356933.

ഓ​ഡി​റ്റ് കോ​ഴ്സ് ഓ​ഫ് ലൈ​ന്‍ പ​രീ​ക്ഷ

പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ന്‍ ഒ​ന്നു​മു​ത​ല്‍ നാ​ലു​വ​രെ സെ​മ​സ്റ്റ​ര്‍ യു.​ജി വി​ദ്യാ​ര്‍ഥി​ക​ളി​ല്‍ ഓ​ഡി​റ്റ് കോ​ഴ്സ് പ​രീ​ക്ഷ പാ​സാ​വാ​ത്ത​തി​നാ​ല്‍ ഡി​ഗ്രി ജ​യി​ക്കാ​ത്ത​വ​ര്‍ക്കു​ള്ള ഓ​ഫ് ലൈ​ന്‍ പ​രീ​ക്ഷ 11, 12 തീ​യ​തി​ക​ളി​ല്‍ ന​ട​ക്കും. പ​രീ​ക്ഷ എ​ഴു​താ​നു​ള്ള വി​ദ്യാ​ര്‍ഥി​ക​ളു​ടെ ലി​സ്റ്റ് വെ​ബ്സൈ​റ്റി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. വി​ദ്യാ​ര്‍ഥി​ക​ള്‍ എ​സ്.​ഡി.​ഇ.​യി​ല്‍ നേ​രി​ട്ടെ​ത്തി എ​ഴു​ത​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ വെ​ബ്സൈ​റ്റി​ല്‍. ഫോ​ണ്‍ 04942400288, 2407356, 2407494.

എം.​എ​സ് സി ​മാ​ത്ത​മാ​റ്റി​ക്സ് പ്ര​വേ​ശ​നം

കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല ഗ​ണി​ത​ശാ​സ്ത്ര പ​ഠ​ന​വ​കു​പ്പി​ല്‍ ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം.​എ​സ് സി ​മാ​ത്ത​മാ​റ്റി​ക്സ് റാ​ങ്ക് ലി​സ്റ്റി​ല്‍ ഉ​ള്‍പ്പെ​ട്ട അ​ലോ​ട്ട്മെ​ന്റ് മെ​മ്മോ ഇ-​മെ​യി​ല്‍ വ​ഴി ല​ഭി​ച്ച​വ​ര്‍ നി​ർ​ദേ​ശി​ച്ച സ​മ​യ​ക്ര​മം പാ​ലി​ച്ച് 5, 6, 7 തീ​യ​തി​ക​ളി​ല്‍ സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ അ​സ്സ​ല്‍ രേ​ഖ​ക​ള്‍ സ​ഹി​തം പ​ഠ​ന​വ​കു​പ്പി​ല്‍ ഹാ​ജ​രാ​ക​ണം. റാ​ങ്ക് ലി​സ്റ്റ് പ്ര​വേ​ശ​നം വി​ഭാ​ഗം വെ​ബ്സൈ​റ്റി​ല്‍. ഫോ​ണ്‍: 8547668852, 9605494831.

പ​രീ​ക്ഷ ഫ​ലം

മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ബി. ​ആ​ര്‍ക്ക് ന​വം​ബ​ര്‍ 2022 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ത്തി​ന് 20 വ​രെ അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷ

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ പി.​ജി ഏ​പ്രി​ല്‍ 2022, 2023 റെ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി, ഇം​പ്രൂ​വ്മെ​ന്റ് പ​രീ​ക്ഷ​ക​ള്‍ 31ന് ​തു​ട​ങ്ങും.

നാ​ലാം സെ​മ​സ്റ്റ​ര്‍ ബി. ​വോ​ക് ഓ​ര്‍ഗാ​നി​ക് ഫാ​മി​ങ് ഏ​പ്രി​ല്‍ 2022 റെ​ഗു​ല​ര്‍ പ​രീ​ക്ഷ​ക​ള്‍ 24ന് ​തു​ട​ങ്ങും.

മൂ​ന്നാം വ​ര്‍ഷ ഇ​ന്റ​ഗ്രേ​റ്റ​ഡ് ബി.​പി.​എ​ഡ് ഏ​പ്രി​ല്‍ 2023 പ​രീ​ക്ഷ​യു​ടെ ടീ​ച്ചി​ങ് എ​ബി​ലി​റ്റി പ്രാ​ക്ടി​ക്ക​ല്‍ അ​ഞ്ച്, ആ​റ്, ഏ​ഴ് തീ​യ​തി​ക​ളി​ല്‍ ന​ട​ക്കും.

എം.ജി

ബിരുദാനന്തര ബിരുദ ഏകജാലകം: രണ്ടാം അലോട്ട്‌മെൻറ് പ്രസിദ്ധീകരിച്ചു

കോ​ട്ട​യം: മ​ഹാ​ത്മാ​ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ അ​ഫി​ലി​യേ​റ്റ് ചെ​യ്ത കോ​ള​ജു​ക​ളി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്‌​സു​ക​ളി​ലെ ഏ​ക​ജാ​ല​ക പ്ര​വേ​ശ​ന​ത്തി​ന്‍റെ ര​ണ്ടാം അ​ലോ​ട്ട്‌​മെൻറ് പ്ര​സി​ദ്ധീ​ക​രി​ച്ചു. ര​ണ്ടാം അ​ലോ​ട്ട്‌​മെൻറ് ല​ഭി​ച്ച​വ​ർ നി​ശ്ചി​ത ഫീ​സ് ഓ​ൺ​ലൈ​നി​ൽ അ​ട​ച്ച് ഓ​ൺ​ലൈ​നി​ൽ പ്ര​വേ​ശ​നം ഉ​റ​പ്പാ​ക്ക​ണം.

സ്ഥി​ര പ്ര​വേ​ശ​നം നേ​ടു​ന്ന​വ​ർ കോ​ള​ജു​ക​ളി​ൽ നേ​രി​ട്ടെ​ത്തി ട്യൂ​ഷ​ൻ ഫീ​സ് അ​ട​ച്ച് പ്ര​വേ​ശ​നം സ്ഥി​രീ​ക​രി​ക്ക​ണം. താ​ൽ​ക്കാ​ലി​ക പ്ര​വേ​ശ​ന​ത്തി​ന് കോ​ള​ജു​ക​ളി​ൽ നേ​രി​ട്ട് എ​ത്തേ​ണ്ട​തി​ല്ല. സ​ർ​വ​ക​ലാ​ശാ​ല ഫീ​സ് ഓ​ൺ​ലൈ​നി​ൽ അ​ട​ച്ച് താ​ൽ​ക്കാ​ലി​ക പ്ര​വേ​ശ​നം തെ​ര​ഞ്ഞെ​ടു​ക്കു​മ്പോ​ൾ ല​ഭി​ക്കു​ന്ന അ​ലോ​ട്ട്‌​മെൻറ് മെ​മ്മോ കോ​ള​ജു​ക​ളി​ലേ​ക്ക് ഇ-​മെ​യി​ൽ ചെ​യ്ത് ജൂ​ലൈ ആ​റി​നു​മു​മ്പ്​ താ​ൽ​ക്കാ​ലി​ക പ്ര​വേ​ശ​നം ഉ​റ​പ്പാ​ക്ക​ണം.

ക​ൺ​ഫ​ർ​മേ​ഷ​ൻ സ്ലി​പ് ഡൗ​ൺ​ലോ​ഡ് ചെ​യ്ത് സൂ​ക്ഷി​ക്ക​ണം. ഒ​ന്നാം ഓ​പ്ഷ​ൻ അ​ലോ​ട്ട് ചെ​യ്യ​പ്പെ​ട്ട​വ​ർ സ്ഥി​ര​പ്ര​വേ​ശ​നം എ​ടു​ക്ക​ണം. ജൂ​ലൈ ആ​റി​ന്​ വൈ​കീ​ട്ട്​ നാ​ലി​നു​മു​മ്പ്​ സ​ർ​വ​ക​ലാ​ശാ​ലാ ഫീ​സ് അ​ട​ക്കാ​ത്ത​വ​രു​ടെ​യും ഫീ​സ് അ​ട​ച്ച​ശേ​ഷം പ്ര​വേ​ശ​നം ഉ​റ​പ്പാ​ക്കാ​ത്ത​വ​രു​ടെ​യും അ​ലോ​ട്ട്‌​മെൻറ് റ​ദ്ദാ​ക്ക​പ്പെ​ടും.

ബി.​എ​ഡ്: ഒ​ന്നാം അ​ലോ​ട്ട്‌​മെൻറ് പ്ര​സി​ദ്ധീ​ക​രി​ച്ചു

മ​ഹാ​ത്മാ​ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ അ​ഫി​ലി​യേ​റ്റ് ചെ​യ്ത ടീ​ച്ചേ​ഴ്‌​സ് ട്രെ​യി​നി​ങ്​ കേ​ന്ദ്ര​ങ്ങ​ളി​ലെ ബി.​എ​ഡ് കോ​ഴ്‌​സു​ക​ളി​ലേ​ക്കു​ള്ള ഏ​ക​ജാ​ല​ക പ്ര​വേ​ശ​ന​ത്തി​ന്‍റെ ക​മ്യൂ​ണി​റ്റി മെ​റി​റ്റ് ​േക്വാ​ട്ട​യി​ലെ ഒ​ന്നാം അ​ലോ​ട്ട്‌​മെൻറ് പ്ര​സി​ദ്ധീ​ക​രി​ച്ചു. അ​ലോ​ട്ട്‌​മെൻറ് ല​ഭി​ച്ച​വ​ർ ജൂ​ലൈ ആ​റി​ന് വൈ​കീ​ട്ട്​ നാ​ലി​നു​മു​മ്പ്​ കോ​ള​ജു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വേ​ശ​നം നേ​ട​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:universityuniversity notifications
News Summary - university notifications
Next Story