വാഴ്സിറ്റി വാർത്തകൾ
text_fieldsകാലിക്കറ്റ്
ദേശീയ ശില്പശാല
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല അറബിക് പഠനവിഭാഗത്തില്‍ ഫെബ്രുവരി 13 മുതല്‍ 17 വരെ അറബി സാഹിത്യ വിവര്‍ത്തനത്തില്‍ ദേശീയ ശില്പശാല നടത്തും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ പ്രിന്‍സിപ്പലിന്റെ ശിപാര്‍ശ കത്ത് സഹിതം അപേക്ഷിക്കണം. അപേക്ഷിക്കാനുള്ള ലിങ്ക് സര്‍വകലാശാല അറബിക് വിഭാഗം വെബ്സൈറ്റില്‍ (https://arabic.uoc.ac.in) ലഭിക്കും.
പ്രായോഗിക പരീക്ഷ
തേഞ്ഞിപ്പലം: മൂന്നാംവര്‍ഷ ബി.പി.എഡ് ഇന്റഗ്രേറ്റഡ് ഏപ്രില്‍ 2022 പരീക്ഷയുടെ ടീച്ചിങ് എബിലിറ്റി പ്രാക്ടിക്കല്‍ 13ന് തുടങ്ങും. മൂന്ന്, നാല് സെമസ്റ്റര്‍ ബി.വോക്. നഴ്സറി ആൻഡ് ഓര്‍ണമെന്റല്‍ ഫിഷ് ഫാമിങ് നവംബര്‍ 2021, ഏപ്രില്‍ 2022 പരീക്ഷകളുടെ പ്രാക്ടിക്കല്‍ ഒമ്പതിന് തുടങ്ങും.
ആരോഗ്യ
പരീക്ഷ രജിസ്ട്രേഷൻ
തൃശൂർ: മാർച്ച് ആറിന് തുടങ്ങുന്ന എം.ഫിൽ ക്ലിനിക്കൽ സൈക്കോളജി പാർട്ട് -II സപ്ലിമെന്ററി (2017 സ്കീം) പരീക്ഷക്ക് ഫെബ്രുവരി 20 വരെയും ഫൈനോടെ 21 വരെയും സൂപ്പർഫൈനോടെ 22 വരെയും ഓൺലൈനായി രജിസ്റ്റർ ചെയ്യാം. മാർച്ച് ആറിന് തുടങ്ങുന്ന എം.ഫിൽ സൈക്യാട്രിക് സോഷ്യൽ വർക്ക് പാർട്ട് -II സപ്ലിമെന്ററി (2014 & 2018 സ്കീം) പരീക്ഷക്ക് ഫെബ്രുവരി 20 വരെയും ഫൈനോടെ 21 വരെയും സൂപ്പർ ഫൈനോടെ 22 വരെയും ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
*മാർച്ച് 13ന് തുടങ്ങുന്ന നാലാം സെമസ്റ്റർ എം.ഫാം ഡിഗ്രി ഡെസർട്ടേഷൻ സപ്ലിമെന്ററി (2017 & 2019 സ്കീം) പരീക്ഷക്ക് ഫെബ്രുവരി ഏഴുമുതൽ 17 വരെയും ഫൈനോടെ 20 വരെയും സൂപ്പർ ഫൈനോടെ 21 വരെയും ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
സാങ്കേതികം
ഫലം പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: ബി.ടെക് ആറാം സെമസ്റ്റർ റെഗുലർ (2019 സ്കീം), ബി.ടെക് ആറാം സെമസ്റ്റർ ഓണേഴ്സ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസിന്റെ പകർപ്പിനും പുനർമൂല്യനിർണയത്തിനും ഫെബ്രുവരി 20 വരെ അപേക്ഷിക്കാം. ഉത്തരക്കടലാസിന്റെ പകർപ്പിന് 525 രൂപയും പുനർമൂല്യനിർണയത്തിന് 630 രൂപയുമാണ് ഫീസ്.
പരീക്ഷ കലണ്ടർ
തിരുവനന്തപുരം: ഫെബ്രുവരി മുതൽ 2023 മാർച്ച് വരെ നടക്കുന്ന ‘ഓഡ്’ സെമസ്റ്റർ ബി.ടെക്, ബി.ആർക്ക്, എം.ടെക്, എം.ആർക്ക്, എം.പ്ലാൻ പ്രോഗ്രാമുകളുടെ പരീക്ഷകൾ ഫെബ്രുവരി 25 മുതൽ ആരംഭിക്കും.