വാഴ്സിറ്റി വാർത്തകൾ
text_fieldsകാലിക്കറ്റ്
ഒറ്റത്തവണ റെഗുലർ സപ്ലിമെന്ററി പരീക്ഷ
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല മൂന്നാം സെമസ്റ്റര്‍ ബാച്ചിലര്‍ ഓഫ് ഇന്റീരിയര്‍ ഡിസൈന്‍ സെപ്റ്റംബര്‍ 2022 ഒറ്റത്തവണ െറഗുലര്‍ സപ്ലിമെന്ററി പരീക്ഷ 2023 ജനുവരി അഞ്ചിന് തുടങ്ങും. അഫിലിയേറ്റഡ് കോളജുകളിലെ ഒന്നാം സെമസ്റ്റര്‍ പി.ജി സെപ്റ്റംബര്‍ 2021 ഒറ്റത്തവണ റെഗുലർ സപ്ലിമെന്ററി പരീക്ഷ 26ന് തുടങ്ങും.
പരീക്ഷ
മൂന്നാം സെമസ്റ്റര്‍ ബി.കോം, ബി.ബി.എ അനുബന്ധവിഷയങ്ങളുടെ നവംബര്‍ 2022 െറഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ 2023 ജനുവരി മൂന്നിന് തുടങ്ങും. വിശദ ടൈംടേബിള്‍ വെബ്സൈറ്റില്‍.
പരീക്ഷഫലം
അവസാന വര്‍ഷ പാര്‍ട്ട്-രണ്ട് ബി.ഡി.എസ് ഏപ്രില്‍ 2020 സപ്ലിമെന്ററി പരീക്ഷഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 31 വരെ അപേക്ഷിക്കാം. ഒന്നാം സെമസ്റ്റര്‍ എം.എ ഇക്കണോമിക്സ്, ഫിനാന്‍ഷ്യല്‍ ഇക്കണോമിക്സ് നവംബര്‍ 2021 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനര്‍മൂല്യനിര്‍ണയ അപേക്ഷ
മൂന്നാം സെമസ്റ്റര്‍ ബി.കോം, ബി.ബി.എ, ബി.കോം പ്രഫഷനല്‍, ബി.കോം ഓണേഴ്സ് നവംബര്‍ 2021 െറഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയത്തിന് 28 വരെ അപേക്ഷിക്കാം.
പുനര്‍മൂല്യനിര്‍ണയ ഫലം
വിദൂര വിദ്യാഭ്യാസ വിഭാഗം എം.എ പൊളിറ്റിക്കല്‍ സയന്‍സ് നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2022, മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2020 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു. രണ്ടാം വര്‍ഷ ബി.എച്ച്.എം ഏപ്രില്‍ 2021 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
ഐ.ഡി കാര്‍ഡ്
വിദൂര വിദ്യാഭ്യാസ വിഭാഗത്തില്‍ 2022-23 അധ്യയന വര്‍ഷത്തില്‍ വിവിധ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകളില്‍ പ്രവേശനം നേടിയവര്‍ക്കുള്ള ഐ.ഡി കാര്‍ഡ് sdeuoc.ac.inൽനിന്ന് ഡൗൺലോഡ് ചെയ്യാം.
കണ്ണൂർ
പരീക്ഷ വിജ്ഞാപനം
കണ്ണൂർ: 16ന് ആരംഭിക്കുന്ന കണ്ണൂർ സർവകലാശാല പഠനവകുപ്പുകളിലെ മൂന്നാം സെമസ്റ്റർ എം.എ/ എം.എസ്.സി/ എം.സി.എ/ എം.എൽ.ഐ.എസ്.സി/ എൽഎൽ.എം/ എം.പി.എഡ്/ എം.ബി.എ/ എം.എഡ് (സി.ബി.സി.എസ്.എസ്- 2020 സിലബസ്) റഗുലർ/ സപ്ലിമെന്ററി, നവംബർ 2022 പരീക്ഷകൾ വിജ്ഞാപനം ചെയ്തു. പരീക്ഷക്ക് പിഴയില്ലാതെ 28 വരെയും പിഴയോടുകൂടി 30 വരെയും അപേക്ഷിക്കാം.