Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വാഴ്സിറ്റി വാർത്തകൾ

text_fields
bookmark_border
university
cancel

കാലിക്കറ്റ്

ദേശീയ ചരിത്ര സെമിനാര്‍

കാലിക്കറ്റ് സര്‍വകലാശാല ചരിത്രപഠനവിഭാഗം സംഘടിപ്പിക്കുന്ന ദേശീയ ചരിത്ര സെമിനാര്‍ 15, 16 തീയതികളില്‍ സര്‍വകലാശാല സെമിനാര്‍ കോംപ്ലക്‌സില്‍ നടക്കും. 15ന് രാവിലെ ഒമ്പതിന് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യും. വിവിധ സെഷനുകളിലായി വിദഗ്ധര്‍ പ്രബന്ധം അവതരിപ്പിക്കും.

പരീക്ഷ അപേക്ഷ

എസ്.ഡി.ഇ, സ്വകാര്യ രജിസ്‌ട്രേഷന്‍ രണ്ടാം സെമസ്റ്റര്‍ യു.ജി നവംബര്‍ 2022 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴകൂടാതെ 25 വരെയും 170 രൂപ പിഴയോടെ 28 വരെയും അപേക്ഷിക്കാം.

നീന്തല്‍ പരിശീലന ക്യാമ്പ്

സര്‍വകലാശാല കായിക പഠനവിഭാഗം 22 മുതല്‍ 28 വരെ 'പ്രോമിസിങ് യങ്സ്റ്റേഴ്‌സ്' നീന്തല്‍ പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു. 22ന് നടക്കുന്ന സെലക്ഷന്‍ ട്രയല്‍സില്‍ ഒന്ന്, രണ്ടു വര്‍ഷ ബിരുദവിദ്യാർഥികള്‍ക്ക് പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ പ്രിന്‍സിപ്പലിന്റെ സാക്ഷ്യപത്രവുമായി രാവിലെ 6.30ന് സര്‍വകലാശാല അക്വാറ്റിക് കോംപ്ലക്‌സില്‍ ഹാജരാകണം.

പരീക്ഷഫലം

ഒന്നാം സെമസ്റ്റര്‍ എം.എസ് സി അപ്ലൈഡ് കെമിസ്ട്രി നവംബര്‍ 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. എസ്.ഡി.ഇ നാലാം സെമസ്റ്റര്‍ എം.എ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചര്‍ ഏപ്രില്‍ 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 25 വരെ അപേക്ഷിക്കാം.

പരീക്ഷ

നാലാം സെമസ്റ്റര്‍ ബി.വോക് ഏപ്രില്‍ 2022 റെഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ 15ന് തുടങ്ങും. മാറ്റിവെച്ച മൂന്നാം സെമസ്റ്റര്‍ ബി.വോക് നവംബര്‍ 2021 റെഗുലര്‍ പരീക്ഷകള്‍ ഡിസംബര്‍ ഒന്നിന് തുടങ്ങും.

കണ്ണൂർ

പരീക്ഷ വിജ്ഞാപനം

കണ്ണൂർ: അഫിലിയേറ്റഡ് കോളജുകളിലെ ഒന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദ (റെഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്), ഒക്ടോബർ 2022 പരീക്ഷകൾക്ക് 22 മുതൽ 26 വരെ പിഴയില്ലാതെയും 28വരെ പിഴയോടെയും അപേക്ഷിക്കാം. 2022 അഡ്മിഷൻ വിദ്യാർഥികൾ എസ്.ബി.ഐ ഇ-പേ മുഖാന്തരം ഫീസടച്ചാൽ മാത്രമേ രജിസ്ട്രേഷൻ പൂർത്തിയാകൂ.

സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷാർഥികൾ അപേക്ഷകളുടെ പ്രിന്റൗട്ടും ചലാനും ഡിസംബർ ഒന്നിനകം സർവകലാശാലയിൽ സമർപ്പിക്കണം. വിശദ പരീക്ഷ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ.

തീയതി നീട്ടി

രണ്ടാം സെമസ്റ്റർ പി.ജി.ഡി.സി.പി (സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്), മേയ് 2022 പരീക്ഷകൾക്ക് അപേക്ഷിക്കുന്നതിനുള്ള തീയതി 17വരെ നീട്ടി. അപേക്ഷകളുടെ പ്രിന്റൗട്ടും ചലാനും 19നകം സർവകലാശാലയിൽ സമർപ്പിക്കണം.

ടൈംടേബിൾ

ഡിസംബർ 14ന് ആരംഭിക്കുന്ന അഫിലിയേറ്റഡ് കോളജുകളിലെയും സെന്ററുകളിലെയും നാലാം സെമസ്റ്റർ എം.സി.എ (റെഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്), മേയ് 2022 പരീക്ഷ ടൈംടേബിളുകൾ സർവകലാശാല വെബ്സൈറ്റിൽ.

പ്രായോഗിക പരീക്ഷ

രണ്ടാം സെമസ്റ്റർ ബി.എസ് സി കോസ്റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനിങ് (റെഗുലർ) മേയ് 2022 പ്രായോഗിക പരീക്ഷ 21, 22, 23 തീയതികളിൽ കോളജ് ഫോർ കോസ്റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനിങ്ങിൽ നടക്കും. ടൈംടേബിൾ വെബ്സൈറ്റിൽ. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ കോളജുമായി ബന്ധപ്പെടണം.

പരീക്ഷ വിജ്ഞാപനം

കണ്ണൂർ സർവകലാശാല പഠന വകുപ്പിലെ എം.എ/എം.എസ് സി /എം.സി.ജെ/എം.എഡ്/എം.സി.എ /എം.എൽ.ഐ.എസ് സി /എൽഎൽ.എം/എം.ബി.എ പരീക്ഷകൾ ഡിസംബർ അഞ്ചിന് ആരംഭിക്കും. പരീക്ഷക്ക് പിഴയില്ലാതെ 17വരെയും പിഴയോടുകൂടി 21വരെയും അപേക്ഷിക്കാം. വിശദ പരീക്ഷ വിജ്ഞാപനം വെബ്സൈറ്റിൽ.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - university notifications
Next Story