Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightവാഴ്സിറ്റി വാർത്തകൾ

വാഴ്സിറ്റി വാർത്തകൾ

text_fields
bookmark_border
university
cancel

കാലിക്കറ്റ്

എം.​ബി.​എ പ്ര​വേ​ശ​നം

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല പ​ഠ​ന​വ​കു​പ്പ്, സ്വാ​ശ്ര​യ സെ​ന്റ​റു​ക​ള്‍, സ്വാ​ശ്ര​യ കോ​ള​ജു​ക​ള്‍ എ​ന്നി​വ​യി​ല്‍ 2023 വ​ര്‍ഷ​ത്തെ എം.​ബി.​എ പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഏ​പ്രി​ല്‍ 10നു ​മു​മ്പ് ഓ​ണ്‍ലൈ​ന്‍ അ​പേ​ക്ഷ സ​മ​ര്‍പ്പി​ക്ക​ണം. ജ​ന​റ​ല്‍ വി​ഭാ​ഗ​ക്കാ​ര്‍ക്ക് 830 രൂ​പ​യും എ​സ്.​സി, എ​സ്.​ടി വി​ഭാ​ഗ​ങ്ങ​ള്‍ക്ക് 280 രൂ​പ​യു​മാ​ണ് അ​പേ​ക്ഷ​ഫീ​സ്. ബി​രു​ദ​ഫ​ലം കാ​ത്തി​രി​ക്കു​ന്ന​വ​ര്‍ക്കും അ​പേ​ക്ഷി​ക്കാം. സ്വാ​ശ്ര​യ കോ​ള​ജി​ലെ മാ​നേ​ജ്മെ​ന്റ് സീ​റ്റി​ല്‍ പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന​വ​രും നി​ശ്ചി​ത ഫീ​സ​ട​ച്ച് ഓ​ണ്‍ലൈ​ന്‍ അ​പേ​ക്ഷ സ​മ​ര്‍പ്പി​ക്ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ പ്ര​വേ​ശ​ന വി​ഭാ​ഗം വെ​ബ്സൈ​റ്റി​ല്‍. ഫോ​ണ്‍ 0494 2407017, 2407363.

ഹാ​ള്‍ടി​ക്ക​റ്റ്

13ന് ​തു​ട​ങ്ങു​ന്ന ആ​റാം സെ​മ​സ്റ്റ​ര്‍ ബി.​കോം ഏ​പ്രി​ല്‍ 2023 റെ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി, ഇം​പ്രൂ​വ്മെ​ന്റ് പ​രീ​ക്ഷ​ക​ളു​ടെ ഹാ​ള്‍ടി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ്.

പ​രീ​ക്ഷ അ​പേ​ക്ഷ

സ​ര്‍വ​ക​ലാ​ശാ​ല നി​യ​മ​പ​ഠ​ന വി​ഭാ​ഗ​ത്തി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എ​ല്‍എ​ല്‍.​എം ഏ​പ്രി​ല്‍ 2023 റെ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ള്‍ക്ക് പി​ഴ കൂ​ടാ​തെ 21 വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ 23 വ​രെ​യും അ​പേ​ക്ഷി​ക്കാം. നാ​ലാം സെ​മ​സ്റ്റ​ര്‍ ബി.​എ​ഡ് സ്പെ​ഷ​ല്‍ എ​ജു​ക്കേ​ഷ​ന്‍ ഏ​പ്രി​ല്‍ 2023 റെ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ള്‍ക്ക് പി​ഴ കൂ​ടാ​തെ 17 വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ 20 വ​രെ​യും അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷ​ഫ​ലം

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ബി.​ടി.​എ​ച്ച്.​എം, ബി.​എ​ച്ച്.​എ ന​വം​ബ​ര്‍ 2021 റെ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി, ഇം​പ്രൂ​വ്മെ​ന്റ് പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ത്തി​ന് 13 വ​രെ അ​പേ​ക്ഷി​ക്കാം. എം.​എ​സ്.​സി മാ​ത്ത​മാ​റ്റി​ക്സ് ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് സെ​മ​സ്റ്റ​ര്‍ ഏ​പ്രി​ല്‍ 2018 സ്പെ​ഷ​ല്‍ സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

ഒ​ന്ന്, ര​ണ്ട്, മൂ​ന്ന്, നാ​ല് സെ​മ​സ്റ്റ​ര്‍ എം.​എ​സ്.​സി മാ​ത്ത​മാ​റ്റി​ക്സ് സെ​പ്റ്റം​ബ​ര്‍ 2021 ഒ​റ്റ​ത്ത​വ​ണ റെ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ളു​ടെ​യും നാ​ലാം സെ​മ​സ്റ്റ​ര്‍ ഏ​പ്രി​ല്‍ 2022 പ​രീ​ക്ഷ​യു​ടെ​യും ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ത്തി​ന് 21 വ​രെ അ​പേ​ക്ഷി​ക്കാം.

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എ​ല്‍എ​ല്‍.​എം ഡി​സം​ബ​ര്‍ 2021 റെ​ഗു​ല​ര്‍ പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ത്തി​ന് 25 വ​രെ അ​പേ​ക്ഷി​ക്കാം.

ആരോഗ്യം

പ​രീ​ക്ഷ ര​ജി​സ്​​ട്രേ​ഷ​ൻ

തൃ​ശൂ​ർ: ഏ​പ്രി​ൽ 17ന്​ ​തു​ട​ങ്ങു​ന്ന മൂ​ന്നാം വ​ർ​ഷ ബി.​എ​സ്​​സി എം.​ആ​ർ.​ടി ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി (2013, 2016 സ്കീം) ​പ​രീ​ക്ഷ​ക്ക് മാ​ർ​ച്ച് 13 മു​ത​ൽ 24 വ​രെ​യും ഫൈ​നോ​ടെ 25 വ​രെ​യും സൂ​പ്പ​ർ​ഫൈ​നോ​ടെ 27വ​രെ​യും ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം.

പ​രീ​ക്ഷ ടൈം​ടേ​ബി​ൾ

മാ​ർ​ച്ച് 15ന്​ ​തു​ട​ങ്ങു​ന്ന അ​വ​സാ​ന വ​ർ​ഷ പി.​ജി ഡി​പ്ലോ​മ ഇ​ൻ ആ​യു​ർ​വേ​ദ റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി (2019 സ്കീം) ​പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

റീ ​ടോ​ട്ട​ലി​ങ് ഫ​ലം

ന​വം​ബ​റി​ൽ പ​രീ​ക്ഷ ന​ട​ത്തി ഫ​ലം പ്ര​ഖ്യാ​പി​ച്ച നാ​ലാം സെ​മ​സ്റ്റ​ർ ബി.​ഫാം ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2017 സ്കീം) ​പ​രീ​ക്ഷ​യു​ടെ റീ ​ടോ​ട്ട​ലി​ങ് ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

സാ​ങ്കേതികം

റീ​ഫ​ണ്ട് ന​ൽ​കി

തി​രു​വ​ന​ന്ത​പു​രം: സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല 2020-'21 കാ​ല​യ​ള​വി​ൽ ന​ട​ത്തി​യ ബി.​ടെ​ക് പ​രീ​ക്ഷ​ക​ളു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ൽ റീ​ഫ​ണ്ടി​ന് അ​ർ​ഹ​രാ​യ 18,209 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് തു​ക ന​ൽ​കു​ന്നു. അ​ർ​ഹ​രാ​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ട്ടി​ക സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു.

സ​ർ​വ​ക​ലാ​ശാ​ല നി​യ​മ​മ​നു​സ​രി​ച്ച്, പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ലൂ​ടെ നേ​ടി​യ മാ​ർ​ക്കി​ലെ വ്യ​ത്യാ​സം 15 ശ​ത​മാ​ന​ത്തി​ൽ കൂ​ടു​ത​ലാ​ണെ​ങ്കി​ൽ മു​ഴു​വ​ൻ തു​ക​യും തി​രി​കെ ന​ൽ​കും.

മൈ​ന​ർ പ​രീ​ക്ഷ ടൈം ​ടേ​ബി​ൾ

ഏ​ഴാം സെ​മ​സ്റ്റ​ർ ബി.​ടെ​ക് മൈ​ന​ർ പ​രീ​ക്ഷ​യു​ടെ (2019 അ​ഡ്മി​ഷ​ൻ) ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. മാ​ർ​ച്ച് 18ന് ​രാ​വി​ലെ 9.30 മു​ത​ൽ ഉ​ച്ച​ക്ക്​ 12.30 വ​രെ​യാ​ണ് പ​രീ​ക്ഷ. ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ൽ.

കണ്ണൂർ

തീ​യ​തി നീ​ട്ടി

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജു​ക​ളി​ൽ 2023-24 അ​ധ്യ​യ​ന​വ​ർ​ഷ​ത്തി​ലെ ബി​രു​ദ-​ബി​രു​ദാ​ന​ന്ത​ര പ്രോ​ഗ്രാ​മു​ക​ളു​ടെ സീ​റ്റ് വ​ർ​ധ​ന​ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി 15നു ​വൈ​കീ​ട്ട് അ​ഞ്ചു​വ​രെ നീ​ട്ടി.

പ്രാ​യോ​ഗി​ക പ​രീ​ക്ഷ

ഒ​ന്നാം​സെ​മ​സ്റ്റ​ർ എം.​എ​സ്.​സി ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ് ഡി​ഗ്രി ഒ​ക്ടോ​ബ​ർ 2022 പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ 13ന് ​അ​താ​ത് കോ​ളേ​ജി​ൽ ന​ട​ക്കും. വി​ശ​ദ​മാ​യ ടൈം ​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:universitynotifications
News Summary - university notification
Next Story