സർവകലാശാല വാർത്തകൾ
text_fieldsകാലിക്കറ്റ് പരീക്ഷ അപേക്ഷ
അഫിലിയേറ്റഡ് കോളജുകളിലെ ഇന്റഗ്രേറ്റഡ് പി.ജി. ( CBCSS ) എം.എ. പൊളിറ്റിക്സ് ആന്റ് ഇന്റർനാഷണൽ റിലേഷൻസ്, എം.എ. ഇംഗ്ലീഷ് ആന്റ് മീഡിയ സ്റ്റഡീസ്, എം.എ. മലയാളം, എം.എ. സോഷ്യോളജി, എം.എസ് സി. ബോട്ടണി വിത് കംപ്യൂട്ടേഷണൽ ബയോളജി, എം.എസ് സി. സൈക്കോളജി, എം.എസ് സി. സ്റ്റാറ്റിസ്റ്റിക്‌സ് - നാലാം സെമസ്റ്റർ (2020 പ്രവേശനം) ഏപ്രിൽ 2025, നാലാം സെമസ്റ്റർ (2021 മുതൽ 2024 വരെ പ്രവേശനം) ഏപ്രിൽ 2026, ആറാം സെമസ്റ്റർ (2020 മുതൽ 2023 വരെ പ്രവേശനം) ഏപ്രിൽ 2026, എട്ടാം സെമസ്റ്റർ (2020, 2021, 2022 പ്രവേശനം) ഏപ്രിൽ 2026, പത്താം സെമസ്റ്റർ (2020, 2021 പ്രവേശനം) ഏപ്രിൽ 2026 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ ജനുവരി 20 വരെയും 200 രൂപ പിഴയോടെ 23 വരെയും അപേക്ഷിക്കാം. ലിങ്ക് ജനുവരി 08 മുതൽ ലഭ്യമാകും.
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ
കാലിക്കറ്റ് സർവകലാശാല ഒന്നാം സെമസ്റ്റർ ബി.ബി.എ. എൽ.എൽ.ബി. ഹോണേഴ്‌സ് (2011 സ്‌കീം - 2015 പ്രവേശനം) സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ ജനുവരി 19 ന് തുടങ്ങും. കേന്ദ്രം: ടാഗോർ നികേതൻ, കാലിക്കറ്റ് സർവകലാശാല കാമ്പസ്. വിശദ സമയക്രമം വെബ്സൈറ്റിൽ.
പുനർമൂല്യനിർണയ / സൂക്ഷ്മപരിശോധനഫലം
രണ്ടാം സെമസ്റ്റർ എം.എഡ്. ( 2023, 2024 പ്രവേശനം ) ജൂലൈ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ പുനർമൂല്യനിർണയ / സൂക്ഷ്മപരിശോധനാ ഫലം പ്രസിദ്ധീകരിച്ചു.
ബൈൻഡർ ഇന്റർവ്യൂ
കാലിക്കറ്റ് സർവകലാശാല പ്രസിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ എൽ.ഡി ബൈൻഡർ നിയമനത്തിനുള്ള വാക് - ഇൻ - ഇന്റർവ്യൂ ജനുവരി 23 ന് നടക്കും. യോഗ്യത: എസ്.എസ്.എൽ.സി., കെ.ജി.ടി.ഇ./ എം.ജി.ടി.ഇ. ബുക്ക് ബൈൻഡിങ് (ലോവർ). ഉയർന്ന പ്രായപരിധി 36 (സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് ലഭിക്കും). യോഗ്യരായവർ മതിയായ രേഖകൾ സഹിതം രാവിലെ 9.30 ന് സർവകലാശാല ഭരണകാര്യാലയത്തിൽ ഹാജരാകണം. വിശദ വിജ്ഞാപനം വെബ്സൈറ്റിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

