Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightസർവകലാശാല വാർത്തകൾ

സർവകലാശാല വാർത്തകൾ

text_fields
bookmark_border
സർവകലാശാല വാർത്തകൾ
cancel

കാലിക്കറ്റ് സർവകലാശാല രണ്ടാം സെമസ്റ്റർ ബി.എഡ് സ്പെഷൽ എജുക്കേഷൻ - ഹിയറിങ് ഇംപയർമെൻറ് / ഇന്റലക്ച്വൽ ഡിസബിലിറ്റി (2023, 2024, 2025 പ്രവേശനം) ഏപ്രിൽ 2026 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ ജൂൺ 15 ന് തുടങ്ങും.

നാലാം സെമസ്റ്റർ എം.ആർക് ലാൻഡ്‌സ്‌കേപ്പ് ആർകിടെക്ചർ (2022 പ്രവേശനം മുതൽ) ജൂലൈ 2026 റഗുലർ / സപ്ലിമെന്ററി (ഇന്റേണൽ) പരീക്ഷകൾ ജൂൺ ഒന്നിന് തുടങ്ങും. സർവകലാശാല എൻജിനീയറിങ് കോളജിലെ (ഐ.ഇ.ടി.) നാലാം സെമസ്റ്റർ ബി.ടെക് (2020 മുതൽ 2023 പ്രവേശനം) ഏപ്രിൽ 2026 സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷകൾ ജൂൺ നാലിന് തുടങ്ങും. വിശദ സമയക്രമം വെബ്സൈറ്റിൽ.

കോഹ ലൈബ്രറി സോഫ്റ്റ്‌വെയർ ശിൽപശാല

കാലിക്കറ്റ് സർവകലാശാല ലൈബ്രറിയും കേരള ലൈബ്രറി അസോസിയേഷൻ കോഴിക്കോട് റീജിയനും സംയുക്തമായി മെയ് 21, 22 തിയതികളിൽ കോഹ ലൈബ്രറി സോഫ്റ്റ്‌വെയർ ശിൽപശാല സംഘടിപ്പിക്കും. കോഹ ഇന്റഗ്രേറ്റഡ് ലൈബ്രറി മാനേജ്മെന്റ് സിസ്റ്റം ഇൻസ്റ്റലേഷൻ, കോൺഫിഗറേഷൻ, കാറ്റലോഗിങ്, സർക്കുലേഷൻ മൊഡ്യൂളുകൾ തുടങ്ങിയവയിൽ പ്രായോഗിക പരിശീലനം നൽകും. രജിസ്ട്രേഷൻ ഫീസ് 1000 രൂപ. വിവരങ്ങൾക്ക് : https://library.uoc.ac.in/en/events/161-koha .

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:educationUniversity ExamsUniversity newscalicut university
News Summary - University News -Calicut Exam
Next Story