സർവകലാശാല വാർത്തകൾ
text_fieldsകാലിക്കറ്റ്
നാനോ സയന്‍സ് പിഎച്ച്.ഡി. പ്രവേശനം
തേഞ്ഞിപ്പലം: നാനോ സയന്‍സ് ആൻഡ് ടെക്‌നോളജി പിഎച്ച്.ഡി. പ്രവേശന ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട വിദ്യാർഥികളില്‍ സര്‍വകലാശാല പഠനവിഭാഗത്തില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ അപേക്ഷയുടെ പകര്‍പ്പും സര്‍ട്ടിഫിക്കറ്റുകളും സഹിതം 13ന് രാവിലെ 10.30ന് പഠനവിഭാഗത്തില്‍ ഹാജരാകണം. അഭിമുഖത്തിനു ശേഷം തയാറാക്കുന്ന റാങ്ക്‌ലിസ്റ്റില്‍നിന്നായിരിക്കും പ്രവേശനം.
ഹിന്ദി പിഎച്ച്.ഡി. പ്രവേശനം
ഹിന്ദി പിഎച്ച്.ഡി. പ്രവേശന ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട വിദ്യാർഥികളില്‍ സര്‍വകലാശാല പഠനവിഭാഗത്തില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ അപേക്ഷയുടെ പകര്‍പ്പും ഗവേഷണ വിഷയം, പഠനരീതി എന്നിവ വ്യക്തമാക്കുന്ന സിനോപ്‌സിസും സഹിതം 15ന് വൈകീട്ട് അഞ്ചു മണിക്ക് മുമ്പായി പഠനവിഭാഗത്തില്‍ ഹാജരാകണം.
ഇന്റഗ്രേറ്റഡ് പി.ജി. പ്രവേശനം
അഫിലിയേറ്റഡ് കോളജുകളിലെ 2022-23 അധ്യയന വര്‍ഷത്തെ ഇന്റഗ്രേറ്റഡ് പി.ജി. പ്രവേശനത്തിനായി ലേറ്റ് രജിസ്‌ട്രേഷനു ശേഷമുള്ള റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പ്രവേശനവിഭാഗം വെബ്‌സൈറ്റില്‍ റാങ്ക് നില പരിശോധിക്കാം. നിലവില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് കോളജുകള്‍ മെറിറ്റ് അടിസ്ഥാനത്തില്‍ നേരിട്ടാണ് പ്രവേശനം നടത്തുന്നത്.
എം.എസ് സി. ഫുഡ്‌സയന്‍സ് ആൻഡ് ടെക്‌നോളജി സീറ്റൊഴിവ്
സ്‌കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സില്‍ സ്വാശ്രയ എം.എസ് സി. ഫുഡ്‌സയന്‍സ് ആൻഡ് ടെക്‌നോളജിക്ക് സംവരണ വിഭാഗങ്ങളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. ബി.എസ് സി. ഫുഡ്‌സയന്‍സ് ആൻഡ് ടെക്‌നോളജി പാസായ കേപ് രജിസ്‌ട്രേഷന്‍ ഐ.ഡി.യുള്ളവര്‍ ആവശ്യമായ രേഖകള്‍ സഹിതം 11ന് കാലത്ത് 10.30ന് സ്‌കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സില്‍ ഹാജരാകണം. എന്‍.ആര്‍.ഐ. ക്വോട്ടയിലുള്ള രണ്ട് ഒഴിവുകളിലേക്ക് താല്‍പര്യമുള്ളവരും അന്ന് ഹാജരാകണം. ഫോണ്‍ 0494 2407345.
പരീക്ഷ മാറ്റി
അഫിലിയേറ്റഡ് കോളജുകളിലെ 12 മുതല്‍ നടത്താന്‍ നിശ്ചയിച്ച നാലാം സെമസ്റ്റര്‍ ബി.എസ് സി. മാത്തമാറ്റിക്‌സ് - ഫിസിക്‌സ് ഡബിള്‍ മെയിന്‍ ഏപ്രില്‍ 2022 റഗുലര്‍ പരീക്ഷകള്‍ മാറ്റി.
സര്‍വകലാശാലാ പഠനവിഭാഗങ്ങളിലെ 11ന് തുടങ്ങാന്‍ നിശ്ചയിച്ച രണ്ടാം സെമസ്റ്റര്‍ പി.ജി. ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ മാറ്റി.
പരീക്ഷ അപേക്ഷ
ആറാം സെമസ്റ്റര്‍ ബി.ടെക്., പാര്‍ട്ട് ടൈം ബി.ടെക്. ഏപ്രില്‍ 2022 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്കും 1, 2 സെമസ്റ്റര്‍ ബി.ആര്‍ക്ക്. ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്കും പിഴ കൂടാതെ 21 വരെയും 170 രൂപ പിഴയോടെ 26 വരെയും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.
പരീക്ഷഫലം
നാലാം സെമസ്റ്റര്‍ എം.എ. ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷന്‍ ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 18 വരെ അപേക്ഷിക്കാം.
നാലാം സെമസ്റ്റര്‍ ബി.പി.എഡ്. ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 19 വരെ അപേക്ഷിക്കാം.
പുനര്‍മൂല്യനിര്‍ണയ ഫലം
രണ്ടാം സെമസ്റ്റര്‍ എം.കോം. ഏപ്രില്‍ 2021 പരീക്ഷയുടെ തടഞ്ഞുവെച്ച പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
ആരോഗ്യ
പരീക്ഷ ഫലം
ഒന്നാംവർഷ പോസ്റ്റ് ബേസിക് ബി.എസ്സി നഴ്സിങ് ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷഫലം പ്രസിദ്ധീകരിച്ചു. റീടോട്ടലിങ്, ഉത്തരക്കാടലാസുകളുടെയും സ്കോർഷീറ്റിന്‍റെയും പകർപ്പ് എന്നിവക്ക് കോളജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി ഒക്ടോബർ 15നകം അപേക്ഷിക്കണം.
പരീക്ഷ ടൈംടേബിൾ
ഒക്ടോബർ 12ന് തുടങ്ങുന്ന രണ്ടാംവർഷ ബി.ഫാം ഡിഗ്രി സപ്ലിമെന്‍ററി (2010 ആൻഡ് 2012 സ്കീം), ഒന്നാംവർഷ ബി.ഫാം ഡിഗ്രി സപ്ലിമെന്‍ററി (2010 ആൻഡ് 2012 സ്കീം) പരീക്ഷകളുടെ പ്രാക്ടിക്കൽ പരീക്ഷ ടൈംടേബിൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
14ന് തുടങ്ങുന്ന എം.ഡി ഹോമിയോപ്പതി ഡിഗ്രി പാർട്ട് I റെഗുലർ (2016 സ്കീം), ഒക്ടോബർ 18ന് തുടങ്ങുന്ന എം.ഡി ഹോമിയോപ്പതി ഡിഗ്രി പാർട്ട് -II സപ്ലിമെന്‍ററി പരീക്ഷകളുടെ പ്രാക്ടിക്കൽ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

