വാഴ്സിറ്റി വാർത്തകൾ
text_fieldsസ്പോട്ട് അഡ്മിഷന്
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല എൻജിനീയറിങ് കോളജില്‍ 2020-21 അധ്യയന വര്‍ഷത്തെ വിവിധ ബി.ടെക് കോഴ്സുകളിലേക്കുള്ള സ്പോട്ട് അഡ്മിഷന് നവംബര്‍ 18 മുതല്‍ 20 വരെ നടക്കും.
എം.എ.ജെ.എം.സി പ്രവേശന അഭിമുഖം 18ന്
കാലിക്കറ്റ് സര്‍വകലാശാല ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷന്‍ പഠനവിഭാഗത്തിലെ എം.എ.ജെ.എം.സി ഒന്നാം സെമസ്റ്റര്‍ പ്രവേശന അഭിമുഖം നവംബര്‍ 18ന് രാവിലെ 10 മണിക്ക് പഠനവകുപ്പില്‍ നടക്കും. മുസ്ലിം-റാങ്ക് 1, ഇ.ടി.ബി റാങ്ക് 1, 2 വെയ്റ്റിങ് ലിസ്റ്റ്-1, എസ്.സി റാങ്ക് 1 മുതല്‍ 4 വരെ വെയ്റ്റിങ് ലിസ്റ്റ് 1 മുതല്‍ 6 വരെ, എസ്.ടി റാങ്ക് 1 വെയ്റ്റിങ് ലിസ്റ്റ് 1, പി.എച്ച് റാങ്ക് 1, വെയ്റ്റിങ് ലിസ്റ്റ് 1 മുതല്‍ 4 വരെ എന്ന ക്രമത്തില്‍ വിദ്യാര്‍ഥികള്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം. വിശദവിവരങ്ങള്‍ ഇ-മെയിലില്‍ അറിയിച്ചിട്ടുണ്ട്.
കമ്യൂണിറ്റി ക്വാട്ട ലിസ്റ്റ്
കാലിക്കറ്റ് സര്‍വകലാശാല 2020-21 അധ്യയന വര്‍ഷത്തെ ഏകജാലകം മുഖേനയുള്ള ബിരുദാനന്തര ബിരുദ പ്രവേശനവുമായി ബന്ധപ്പെട്ട എയ്ഡഡ് കോളജുകളിലെ കമ്യൂണിറ്റി ക്വാട്ട റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരെ മെറിറ്റ് അടിസ്ഥാനത്തില്‍ കോളജുകളില്‍നിന്ന് ബന്ധപ്പെട്ട് പ്രവേശനം പൂര്‍ത്തീകരിക്കുന്നതാണ്. നവംബര്‍ 19ന് വൈകീട്ട് മൂന്നുമണി വരെ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനമെടുക്കാം.
ഫലം പ്രസിദ്ധീകരിച്ചു
കാലിക്കറ്റ് സര്‍വകലാശാല സി.യു.സി.എസ്.എസ് എം.സി.എ രണ്ട്, നാല് സെമസ്റ്റര്‍ ഡിസംബര്‍ 2019 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് നവംബര്‍ 27 വരെ അപേക്ഷിക്കാം.
2014, 2009 സ്കീം ഏഴാം സെമസ്റ്റര്‍ ബി.ടെക്, പാര്‍ട്ട്ടൈം ബി.ടെക് ഏപ്രില്‍ 2019 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

