സർവകാലശാല വാർത്തകൾ
text_fieldsപരീക്ഷഫലം
കോട്ടയം: നാലാം സെമസ്റ്റര്‍ എം.എസ്സി മാത്തമാറ്റിക്സ്, എം.എ ഹിസ്റ്ററി, എം.എ ഇക്കണോമിക്സ് സി.എസ്.എസ്, പ്രൈവറ്റ് രജിസ്ട്രേഷൻ (2024 അഡ്മിഷന് റെഗുലർ, 2019 മുതൽ 2023 വരെ അഡ്മിഷൻ റീ അപ്പിയറൻസ്) പരീക്ഷഫലം പ്രഖ്യാപിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനക്കും ഒക്ടോബർ 23 വരെ ഓൺലൈനിൽ അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റര്‍ പി.ജി.സി.എസ്.എസ് എം.എസ്സി സൈക്കോളജി (2025 അഡ്മിഷന് റെഗുലർ, 2024 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2020 മുതൽ 2024 വരെ അഡ്മിഷൻ സപ്ലിമെന്ററി, 2019 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ്) പരീക്ഷഫലം പ്രഖ്യാപിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനക്കും 23 വരെ അപേക്ഷിക്കാം.രണ്ടാം സെമസ്റ്റര്‍ പി.ജി.സി.എസ്.എസ് എം.എസ്.സി ഓപറേഷൻസ് റിസർച് ആൻഡ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (2025 അഡ്മിഷന് റെഗുലർ, 2024 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2020 മുതൽ 2024 വരെ അഡ്മിഷൻ സപ്ലിമെന്ററി, 2019 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ്) പരീക്ഷഫലം പ്രഖ്യാപിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനക്കും 22 വരെ അപേക്ഷിക്കാം.
അഫിലിയേറ്റഡ് കോളജുകളിലെ നാലാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം.എ ഇംഗ്ലീഷ്, എം.എസ്സി കെമിസ്ട്രി, സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ്, കമ്പ്യൂട്ടർ സയൻസ് - ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിങ്, കമ്പ്യൂട്ടർ സയൻസ് -ഡേറ്റ സയൻസ് (2024 അഡ്മിഷന് റെഗുലർ, 2023 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2020 മുതൽ 2023 വരെ അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷഫലം പ്രഖ്യാപിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനക്കും 23 വരെ അപേക്ഷിക്കാം.
പരീക്ഷ തീയതി
അഫിലിയേറ്റഡ് കോളജുകളിലെ വിവിധ പഞ്ചവത്സര എൽഎൽ.ബി പ്രോഗ്രാമുകളുടെ ആറാം സെമസ്റ്റര്‍ പരീക്ഷ ഒക്ടോബർ 27ന് ആരംഭിക്കും. അഞ്ചാം സെമസ്റ്റര്‍ ഐ.എം.സി.എ (2024 അഡ്മിഷൻ റെഗുലർ, 2020 മുതൽ 2023 വരെ അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ നവംബർ 11ന് ആരംഭിക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

